കല്യാണ്‍ ജൂവലേഴ്‌സിന്റെ 150മത് ഷോറൂം ഡല്‍ഹി എന്‍സിആറില്‍ തുടങ്ങി

 
Kalyan Delhi

കല്യാണ്‍ ജൂവലേഴ്‌സ് ഡല്‍ഹി എന്‍സിആറില്‍ ആരംഭിച്ച പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, ബ്രാന്‍ഡ് അംബാസിഡര്‍മാരായ വാമിക്വ ഗാബി, മഞ്ജുവാര്യര്‍, റിതാഭരി ചക്രവര്‍ത്തി, കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം

കല്യാണ്‍ ജൂവലേഴ്‌സ് രണ്ട് ഷോറൂമുകള്‍ കൂടി തുറന്നു. നോയ്ഡയിലെ ദി ഗ്രേറ്റ് ഇന്ത്യ പ്ലേയ്‌സ് ജിഐപി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. ഇതോടെ, ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 150 ഷോറൂമുകള്‍ എന്ന നാഴികക്കല്ലും കല്യാണ്‍ ജൂവലേഴ്‌സ് പിന്നിട്ടു. കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍, കല്യാണിന്റെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരായ കേരളത്തില്‍നിന്നുള്ള മഞ്ജുവാര്യര്‍, പഞ്ചാബില്‍നിന്നുള്ള വാമിക്വ ഗാബി, വെസ്റ്റ് ബംഗാളില്‍നിന്നുള്ള റിതാഭരി ചക്രവര്‍ത്തി എന്നിവര്‍ പങ്കെടുത്തു.

ഡല്‍ഹി എന്‍സിആറില്‍ രണ്ട് ഷോറൂമുകള്‍ കൂടി തുടങ്ങിയതോടെ ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 150 ഷോറൂമുകള്‍ എന്ന സുവര്‍ണ നാഴികക്കല്ല് പിന്നിടാന്‍ കല്യാണ്‍ ജൂവലേഴ്‌സിന് സാധിച്ചതായും ഇത് വളരെ സവിശേഷമായ നിമിഷമാണെന്നും ടി.എസ്. കല്യാണരാമന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് പ്രഥമപരിഗണന നല്‍കുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ പര്‍ച്ചേസുകള്‍ക്ക് ഓരോന്നിനും പരമാവധി മൂല്യം ഉറപ്പുനല്‍കുന്നതിനാണ് പരിശ്രമിക്കുന്നത്. വിപുലമായ ഉല്‍പന്നങ്ങളുടെ നിരയും സുരക്ഷിതത്വവും മികച്ച നിലവാരവുമുള്ള ഷോപ്പിംഗ് അനുഭവവുമാണ് ഓരോ ഷോറൂമുകളും പ്രതിഫലിക്കുന്നത്. പ്രധാന വിപണികളിലേക്ക് തുടര്‍ന്നും സാന്നിധ്യം വ്യാപിപ്പിക്കുന്നതിന് ശ്രമിക്കുന്നതിനൊപ്പം ഉപയോക്താക്കളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളുടെ പര്‍ച്ചേസിന് പരമാവധി മൂല്യം ഉറപ്പുനല്‍കുന്നതിനായി സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 25 ശതമാനം വരെ കാഷ്ബാക്ക് നല്‍കും. ഏറ്റവും കുറഞ്ഞ നിരക്കായ ഗ്രാമിന് 199 രൂപയിലാണ് പണിക്കൂലി തുടങ്ങുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രഷ്യസ്, അണ്‍കട്ട് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും 25 ശതമാനം കാഷ്ബാക്കും സ്റ്റോണ്‍ നിരക്കില്‍ 20 ശതമാനം കാഷ്ബാക്കുമാണ് നല്‍കുന്നത്. അപ്പോള്‍ത്തന്നെ റിഡീം ചെയ്യാവുന്ന വൗച്ചറുകളായാണ് കാഷ്ബാക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ ഷോറൂമുകളില്‍ നവംബര്‍ 30 വരെയാണ് ഓഫറുകളുടെ കാലാവധി. കൂടാതെ, വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ മൂല്യത്തിന്റെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനില്‍ അംഗമായാല്‍ സ്വര്‍ണ വില വര്‍ധനവില്‍ നിന്ന് സംരക്ഷണവും ലഭിക്കും.