തെലങ്കാനയില്‍ കിറ്റെക്‌സ് നിക്ഷേപിക്കുന്നത് 2400 കോടി; ധാരണാപത്രം ഒപ്പുവെച്ചു

 
Kitex Telangana

തെലങ്കാനയില്‍ വന്‍ നിക്ഷേപവുമായി കിറ്റെക്‌സ് ഗ്രൂപ്പ്. 2500 കോടിയുടെ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് കിറ്റെക്‌സും തെലങ്കാന സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു. തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു കിറ്റെക്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. 

വാറങ്കലിലെ കാകാതിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലും രംഗറെഡ്ഡി ജില്ലയിലെ സീതാറാംപുരിലുമാണ് നിക്ഷേപം നടത്തുന്നത്. ഇന്റഗ്രേറ്റഡ് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനം മൂന്നും മാസത്തിനകം തുടങ്ങുമെന്നാണ് കിറ്റെക്‌സ് ഗ്രൂപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം നല്‍കുന്നതാണ് ക്ലസ്റ്ററുകള്‍. 

തൊഴിലവസരങ്ങളില്‍ പ്രദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് തെലങ്കാന സര്‍ക്കാര്‍ കിറ്റെക്സ് ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശീയര്‍ക്ക് പരിശീലനവും ജോലിയും നല്‍കുന്നത് സംബന്ധിച്ച ഉറപ്പ് കിറ്റെക്‌സ് സര്‍ക്കാരിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.