പെട്രോള്‍, ഡീസല്‍ വില കുറച്ചു; പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

 
LPG Cylinder

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101.49 രൂപയും ഡീസലിന് 93.53 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 103.56 രൂപയും ഡീസലിന് 95.53 രൂപയുമായി.

അതേസമയം, പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 891.50 രൂപയായും വാണിജ്യ സിലിണ്ടറിന്റെ വില 1692.50 രൂപയുമായി വര്‍ധിച്ചു. 

തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. 15 ദിവസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ മാസം നാല് രൂപ കുറച്ചിരുന്നു.