21 ദിവസത്തിന് ശേഷം ഇന്നാദ്യമായി ഇന്ധനവില കൂടിയില്ല

 
21 ദിവസത്തിന് ശേഷം ഇന്നാദ്യമായി ഇന്ധനവില കൂടിയില്ല

തുടർച്ചയായ 21 ദിവസത്തിന് ശേഷം ഇതാദ്യമായി ഇന്ത്യയിൽ ഇന്ധനവില കൂടിയില്ല. പെട്രോൾ വില വർദ്ധന ഇതിനിടെ ഒരു ദിവസം ഇല്ലാതിരുന്നിരുന്നു. എന്നാൽ ഡീസലിന് കഴിഞ്ഞ 21 ദിവസവും തുടർച്ചയായി വില കൂടിയിരുന്നു. ഡൽഹിയിൽ പെട്രോളിനേക്കാൾ വില ആദ്യമായി ഡീസലിന് കൂടിയതും ശ്രദ്ധേയമായിരുന്നു. ഇന്നും ഇതിൽ മാറ്റമില്ല. ഡൽഹി സർക്കാർ ഡീസലിനുള്ള മൂല്യവർദ്ധിത നികുതിയിൽ (VAT) വരുത്തിയ വർദ്ധനയാണ് ഇതിന് കാരണമായി പറയുന്നത്.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.38 രൂപയാണ് വില. ഡീസലിന് 80.40 രൂപ. മുംബൈയിലാണ് ഏറ്റവും വില കൂടുതല്‍. പെട്രോളിന് 87.14 രൂപ. ഡീസലിന് 78.71 രൂപ. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 82.05 രൂപ. ഡീസലിന് 75.52 രൂപ. ചെന്നൈയില്‍ പെട്രോളിന് 83.59 രൂപ. ഡീസലിന് 77.61 രൂപ എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില.

ഡല്‍ഹിയില്‍ പെട്രോളിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് ശനിയാഴ്ച കൂടിയത്. തുടര്‍ച്ചയായ 82 ദിവസത്തിന് ശേഷം ദിവസ വിലനിര്‍ണയം എണ്ണ കമ്പനികള്‍ പുനസ്ഥാപിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 40.91 ഡോളര്‍ എന്ന നിലയിലാണ്. ഒരു ശതമാനം കുറഞ്ഞു.