മഞ്ജു വാര്യര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സിന്റെ വീഡിയോ

 
Manju Warrier

ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാര്യര്‍ക്ക് ജന്മദിന ഉപഹാരവുമായി കല്യാണ്‍ ജൂവലേഴ്‌സ്. മഞ്ജുവിന്റെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയാണ് കല്യാണ്‍ പുറത്തുവിട്ടിരിക്കുന്നത്. കല്യാണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളിലൂടെയുമാണ് വീഡിയോ പുറത്തുവിട്ടത്.

ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ വിവിധ തലമുറകളുടെ ജനപ്രിയ നായികയായി മാറിയ മഞ്ജു വാര്യര്‍ അഭിനയമികവിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ ഉറപ്പിച്ച നടിയാണ്. മികവുറ്റ അഭിനയശൈലിയും ആകര്‍ഷണീയവുമായ വ്യക്തിത്വവുമാണ് മഞ്ജുവിനെ വേറിട്ട് നിര്‍ത്തുന്നത്. ഇവ എടുത്തുകാട്ടുന്ന മഞ്ജുവിന്റെ ആറ് ആകര്‍ഷകമായ ഭാവങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോന്നിലും നിറഞ്ഞ ചിരിയോടെ വ്യത്യസ്തമായ ആഭരണങ്ങളും ആകര്‍ഷകമായ വസ്ത്രങ്ങളും അണിഞ്ഞാണ് മഞ്ജു നിറഞ്ഞുനില്‍ക്കുന്നത്.