ചോറ്റാനിക്കരയിൽ മരണപ്പെട്ട പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ആൺ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ കഴിഞ്ഞ ദിവസമാണ് 19 വയസുകാരിയായ പെൺകുട്ടി മരണപ്പെട്ടത്. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകൾ കണ്ടെത്തിയെന്നും ചോറ്റാനിക്കര സിഐ എൻ കെ മനോജ് പ്രതികരിച്ചു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തുമെന്നും പോലിസ് വ്യക്തമാക്കി. പെൺകുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചതാണ് മരണത്തിന് കാരണമായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തിൽ ഷാൾ മുറുകിയതാണെന്നും സിഐ പറഞ്ഞു. പ്രതിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
ആൺസുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെയാണ് പെൺകുട്ടി മരിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാൾ നേരത്തെയും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ഷാളിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാൾ ഷാൾ മുറിച്ച് പെൺകുട്ടിയെ താഴെയിടുകയായിരുന്നു.
ശ്വാസം കിട്ടാതെ ഒച്ചയിട്ട പെൺകുട്ടിയുടെ വായും മൂക്കും ഇയാൾ പൊത്തിപ്പിടിച്ചതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തിൽ ഇയാൾ വെള്ളമൊഴിച്ചതോടെ പെൺകുട്ടിയ്ക്ക് ഫിക്‌സ് ഉണ്ടാവുകയായിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന പെൺകുട്ടിയെ ഇയാൾ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിക്കുകയായിരുന്നു.
content summary; chottanikkara 19 year old girls death, postmortem report out