UPDATES

ഏകാന്തതയുടെ നൂറ് വർഷങ്ങൾ ഇനി നെറ്റ്ഫ്ലിക്സിൽ

ഗാബോയോട് നീതി പുലർത്താൻ നെറ്റ്ഫ്ലിക്സിനാകുമോ ?

                       

ഒരു സിനിമയായോ പരമ്പരയായോ സങ്കൽപ്പിക്കാൻ കഴിയാത്ത ചില നോവലുകളുണ്ട് അത്തരത്തിൽ ഒന്നാണ് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ. വിശാലമായ സ്വാധീനമുള്ള നോവലിനെ കുറച്ച് മണിക്കൂറുകൾക്കുള്ളിലേക്ക് ചുരുക്കുന്നത്  ശ്രമകരമായ ഒരു ജോലിയാണ്. അത്തരത്തിൽ ഒരു സാഹസത്തിന് മുതിർന്നിരിക്കുകായാണ് നെറ്റ്ഫ്ലിക്സ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം, ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട കഥയോടുള്ള ആദര സൂചകം കൂടിയാണ് നെറ്റ്ഫ്ലിക്സ് സീരീസ്. ഡെയർഡെവിൾ, കൗബോയ് ബെബോപ്പ്, ദി വിച്ചർ എന്നിവക്ക് ചുക്കാൻ പിടിച്ച അലക്സ് ഗാർസിയ ലോപ്പസും കൊളംബിയൻ ചലച്ചിത്ര നിർമ്മാതാവ് ലോറ മോറയുമാണ് നെറ്റ്ഫ്ലിക്സ് പരമ്പര സംവിധാനം ചെയ്തിരിക്കുന്നത്.

 

കരീബിയൻ തീരത്ത് നിന്ന് 20 മൈൽ അകലെയുള്ള കൊളംബിയയിലെ സിയറ നെവാഡ പർവതനിരകളുടെ  താഴ്വാരത്താണ്, ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ സാങ്കൽപ്പിക ലോകം മക്കോണ്ടോ നിലകൊള്ളുന്നത്. 40,000 ത്തിനടുത്ത് ജനസംഖ്യയുള്ള അരകാറ്റാക്ക എന്ന ചെറുപട്ടണം, കൊളംബിയയുടെ തീരപ്രദേശത്തെ മറ്റു പല പട്ടണങ്ങളെയും പോലെ ചൂടും പൊടി നിറഞ്ഞതും ദരിദ്രവും അജ്ഞാതവുമായി തുടർന്നേനെ. പക്ഷെ, ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന നോവലിൻ്റെ പശ്ചാത്തലത്തിന് പ്രചോദനമായതിനാൽ അരകാറ്റാക്ക ലോക പ്രശസ്തിനേടി.

ലാറ്റിനമേരിക്കയിലെ ജീവിതത്തിൻ്റെ പല ഭാവങ്ങളും ഫാൻ്റസിയെ ദൈനംദിനവുമായി കൂട്ടിയിണക്കി, ഗാബോ അരകാറ്റാക്കയ്ക്ക് ശബ്ദം നൽകി ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കവർന്നെടുക്കുകയും ചെയ്തു. “വൺ ഹണ്ട്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്” എന്ന നോവലിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് പുറത്തിറക്കുന്ന ടെലിവിഷൻ ഷോയായി ജനങ്ങൾക്ക് മുമ്പിലെത്തുമ്പോൾ തങ്ങളുടെ പട്ടണണം അന്താരാഷ്‌ട്ര പ്രശസ്തിയും അംഗീകാരവും കൈവരിക്കുമെന്നാണ് അരക്കാറ്റാക്കയിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഏകാന്തതയുടെ നൂറുവർഷങ്ങൾ അടിസ്ഥാനമാക്കിയുള്ള നെറ്റ്ഫ്ലിക്‌സിന്റെ 16 എപ്പിസോഡ് പരമ്പരയുടെ ആദ്യ എട്ട് എപ്പിസോഡുകൾ ഈ വർഷാവസാനം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. കൊളംബിയയിൽ നിന്നുള്ള പല ജനപ്രിയ ടെലിവിഷൻ പരമ്പരകളും സിനിമയും പലപ്പോഴും രാജ്യത്തിൻ്റെ അക്രമാസക്തമായ ചരിത്രത്തെ ഉയർത്തിക്കാട്ടുന്നതാണ്. അതിൽ നിന്ന് വ്യത്യസ്തമായിരിക്കും ഇത് എന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

‘ഞങ്ങൾ എല്ലായ്പ്പോഴും ഗാബോയേയും അദ്ദേഹത്തിൻ്റെ സൃഷ്ടികളെ പ്രയോജനപ്പെടുത്താനും, പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വരയ്ക്കാനും ആഗ്രഹിക്കുന്നു. കൊളംബിയയിലെ യുദ്ധങ്ങൾ, കർഷക ജീവിതം, എന്നിവയെല്ലാം ഗാബോയുടെ സൃഷ്ടിയുടെ ഭാഗമാണ്, മാത്രമല്ല കാണുന്നവർക്ക് എല്ലാം പ്രചോദനമാകുന്നവ കൂടിയാണ്’ എന്ന് രാജ്യത്തുടനീളം ഗാർസിയ മാർക്വേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചുവർച്ചിത്രങ്ങൾ വരക്കുന്ന കൂട്ടായ്മയായ വെർട്ടിഗോ ഗ്രാഫിറ്റിയിലെ അംഗമായ യൂറിക പറഞ്ഞു.

രചയിതാവിൻ്റെ പാരമ്പര്യം കൊളംബിയയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. 1982-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യ കൊളംബിയക്കാരനായിരുന്നു ഗബ്രിയേൽ ഗാർസിയ മാർക്കേസ്.

പല കൊളംബിയക്കാർക്കും, ഏകാന്തതയുടെ നൂറുവർഷങ്ങൾ തങ്ങളുടെ രാജ്യത്തിൻ്റെ പ്രക്ഷുബ്ധമായ ചരിത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ വെളിപ്പെടുത്തുന്നതാണ്. സാങ്കൽപ്പിക കരീബിയൻ പട്ടണമായ മക്കോണ്ടോയിലെ ജീവിതത്തെയാണ് ഗാബോ ഏകാന്തതയുടെ നൂറുവർഷങ്ങളിലൂടെ വരച്ചിടുന്നത്.

 

content sumnary : Netflix Adaptation of One Hundred Years Of Solitude v  v  v v v v  v v v v v v   v v v v v v v v v  v v v v  v v v v v v v v v 

Share on

മറ്റുവാര്‍ത്തകള്‍