''അപ്പോള്‍ നമുക്ക് ഇനി കുരുക്ഷേത്രത്തില്‍ വെച്ചു കാണാം''; ആദ്യ മുന്നണി പിരിഞ്ഞതിങ്ങനെ-കേരളം മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാല
Wed, 7 Oct 2020

'' അപ്പോള്‍ നമുക്ക് ഇനി കുരുക്ഷേത്രത്തില്‍ വെച്ചു കാണാം'' സീറ്റു ചര്‍ച്ചകള്‍ വഴി മുട്ടിയപ്പോള്‍ മുന്നണിയിലെ പ്രമുഖ നേതാവ് അപരനോട് പറഞ്ഞതാണിത്. തെറ്റിപ്പിരിഞ്ഞിറങ്ങുമ്പോള് ഹസ്തദാനം ചെയ്തശേഷം പറഞ്ഞത്. പില്ക്കാലത്ത് തെരഞ്ഞെടുപ്പ് ഗോദയില്‍ ആവര്‍ത്തിക്കപ്പെട്ട് അര്‍ത്ഥഭ്രംശം വന്ന പ്രയോഗമായി മാറിയ വാചകം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ എസ്. കുമാരനോട് പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ ടി. കെ. ദിവാകരനാണ് ഈ വാക്കുകള്‍ പറഞ്ഞത്. ഇത് ഇരു പാര്‍ട്ടികള്‍ തമ്മിലുള്ള വഴിപിരിയില്‍ മാത്രമായിരുന്നില്ല. കേരളത്തിലെ ആദ്യത്തെ, ഒരു വേള രാജ്യത്തെ തന്നെ ആദ്യമായി രൂപപ്പെട്ട രാഷ്ട്രീയ മുന്നണിയുടെ തകര്ച്ചയായിരിക്കണം. 1957ലെ ആദ്യ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞുടുപ്പിന്റെ സീറ്റുചര്‍ച്ച എവിടേയും എത്താതെ നിര്ത്തേണ്ടിവന്നപ്പോഴാണ് കുരുക്ഷേത്രത്തില്‍ കാണാനായി അവര്‍ പിരിഞ്ഞതും.
1948ലെ തിരുവിതാംകൂര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി(കെഎസ്പി)യും ചേര്‍ന്ന് കോണ്‍ഗ്രസിനെതിരെ രൂപപ്പെടുത്തിയ ഐക്യ മുന്നണിയാണ് ഭാരതത്തിലെ തന്നെ ഏറ്റവും ആദ്യത്തെ രാഷ്ട്രീയ മുന്നണിയെന്ന് നിയമസഭാ ചരിത്രകാരനായ കെ.ജി. പരമേശ്വരന് നായര്‍ ചൂണ്ടിക്കാട്ടുന്നു. 50ല്‍ കെഎസ്പിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞവര്‍ രൂപം നല്കിയ ആര്‍എസ്പിയായിരുന്നു മുന്നണിയിലെ കൂട്ടാളി. ഈ മുന്നണി 1952ലേയും 54ലേയും തെരഞ്ഞെടുപ്പുകളിലും നിലനിന്നിരുന്നു. കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം തകര്‍ന്നതാവട്ടെ 1957ലെ ആദ്യ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും. നേരത്തെയുള്ള മുന്നണിയായി തന്നെ മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. സീറ്റു ചര്‍ച്ചകള്‍ക്കായി ആര്‍എസ്പി ടി. കെ. ദിവാകരനേയും കമ്യൂണിസ്റ്റ് പാര്‍ട്ടി എസ്. കുമാരനേയും നിയോഗിക്കുകയും ചെയ്തു. ചര്‍ച്ചയ്ക്കിടെ പലപ്പോഴും എം.എന്‍. ഗോവിന്ദന് നായരും എന്‍.ശ്രീകണ്ഠന് നായരും സംബന്ധിച്ചിരുന്നു.
മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും കൊല്ലം സീറ്റിന്റെ കാര്യത്തില്‍ ഇരുപാര്‍ട്ടികളും കൊമ്പുകോര്‍ത്തു. ആര്‍എസ്പിയുടെ തട്ടകമായ കൊല്ലം വിട്ടുകൊടുക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. കമ്യൂണിസ്റ്റു പാര്‍ട്ടിയും കൊല്ലം അഭിമാന സീറ്റായി തന്നെ കരുതിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. അതില്‍ ചൊല്ലി ആ മുന്നണി ബന്ധം തകരുകയും ചെയ്തു. ആര്‍എസ്പി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നണിയായി മത്സരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ വ്യത്യസ്തമാകുകമായിരുന്നു. കൂടുതല്‍ സീറ്റുകള്‍ മുന്നണിയ്ക്കും ലഭിയ്ക്കുകയും ആര്‍എസ്പി പക്ഷത്തെ പരിണിത പ്രജ്ഞരായ നേതാക്കളുടെ സാന്നിധ്യം സര്‍ക്കാരിന്റെ മുന്നോട്ട് പോക്ക് സുഗമമവും സാധ്യവുമാക്കുകയും ചെയ്യാനാവുമായിരുന്നു.
മുന്നണി ഭരണത്തിനും രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കും ഏറെ നാളത്തെ പഴക്കമുണ്ട്. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഇപ്പോള്‍ കാണുന്ന തരത്തില്‍ ആദ്യരാഷ്ട്രീയ കൂട്ടുകെട്ട് ഉദയം ചെയ്തത്. കോണ്‍ഗ്രസിന്റെ സുവര്‍ണ്ണകാലം, കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ, തിരുവിതാംകൂറിലും മലബാറിലുമൊക്കെ വേരുറപ്പിക്കുകയും ചെയ്തിരുന്നു. 48ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി(കെഎസ്പി)യും തീരുമാനിക്കുകയായിരുന്നു.
ഐക്യ മുന്നണിക്ക് ജയിക്കാനായില്ലെന്നത് ചരിത്രമാണ്. പക്ഷെ കോണ്‍ഗ്രസ് പക്ഷത്തെ പ്രബലന്മാര്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി. തിരുവനന്തപുരത്ത് പട്ടം താണുപിള്ളയെ എന്‍. ശ്രീകണ്ഠന് നായരും കൊല്ലത്ത് ആര്. ശങ്കറിനെ ടി.കെ ദിവാകരനും പത്തനാപുരത്ത് ടി.എം. വര്‍ഗീസിനെ പി.ടി. പുന്നൂസും ആലപ്പുഴയില്‍ കുട്ടനാട് രാമകൃഷ്ണ പിള്ളയെ ടി.വി. തോമസും ചേര്‍ത്തലയില്‍ സി. കൃഷ്ണനയ്യപ്പനെ കെ. ആര്. ഗൗരിയുമായിരുന്നു നേരിട്ടത്. ഫലം വന്നപ്പോള്‍ ഐക്യ മുന്നണി സ്ഥാനാര്‍ത്ഥികളായ ടി.കെ. ദിവാകരനും ടി.വി. തോമസും കെ. ആര്. ഗൗരിയും ഒഴികെയുള്ളവര്‍ക്കെല്ലാം കെട്ടിവെച്ച കാശ് നഷ്ടമായി. പക്ഷെ ആ തെരഞ്ഞെടുപ്പ് ഫലം ഒരു സന്ദേശം നല്കി. കോണ്‍ഗ്രസിനു ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ശേഷിയുള്ള യുവനിര ഇവിടെ രൂപം കൊള്ളുന്നുണ്ടെന്ന സന്ദേശം. 48ല്‍ ഒന്നുമല്ലാതിരുന്ന മുന്നണി 52ല്‍ എത്തിയപ്പോള്‍ 32 പേരെ വിജയിപ്പിക്കുന്നതിലേക്ക് എത്തി. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലും ഈ മുന്നണി നിലനിന്നെങ്കിലും 57ല്‍ കൊല്ലത്തെ ചൊല്ലി കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും വഴി പിരിഞ്ഞു. ഇരു പാര്‍ട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കു മത്സരിച്ചു.
1960ലും മറ്റൊരു തരത്തിലെ മുന്നണി പരീക്ഷണം കേരളത്തില്‍ നടന്നു. കോണ്‍ഗ്രസും മുസ്ലിംലീഗും പിഎസ്പിയും ചേര്ന്നുണ്ടാക്കിയതായിരുന്നു ആ മുന്നണി. മുന്നണിക്ക് അധികാരത്തിലേറാനായെങ്കിലും അത് അല്പായുസ്സായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള 1962ല്‍ പഞ്ചാബില്‍ ഗവര്‍ണറായി പോയതോടെ മുന്നണി ബന്ധങ്ങള്‍ ഉലഞ്ഞു. 1964ലെ ആര്.ശങ്കര്‍ മന്ത്രിസഭയുടെ പതനത്തോടെ മുന്നണിയുടെ തകര്‍ച്ച പൂര്‍ണമായി. 1964ലെ രണ്ടു പിളര്‍പ്പുകള്‍- കമ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐയും സിപിഎമ്മുമായതും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് രൂപീകരിച്ചതും കൂടുതല്‍ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്കു വഴിവെച്ചു. അതിനുശേഷം മുന്നു വര്‍ഷത്തോളം കക്ഷി ബന്ധങ്ങളൊന്നും കാര്യമായി രൂപപ്പെട്ടാതെ നാട് രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായി. 1965 ല്‍ ഒറ്റയ്ക്കൊറ്റയ്ക്കു മത്സരിച്ച പാര്‍ട്ടികള്‍ക്കൊന്നും ഭൂരിപക്ഷം നേടാനായില്ല.
1967ലെ സിപിഎം നേതൃത്വം നല്കിയ സപ്തകക്ഷി മുന്നണിയായിരുന്നു അടുത്ത മുന്നണി പരീക്ഷണം. സിപിഎം, സിപിഐ, ആര്‍എസ്പി, മുസ്ലിംലീഗ്, എസ്എസ്പി, കെ എസ് പി, കെ ടി പി എന്നി ഏഴു കക്ഷികള്‍ പങ്കാളികളായ ആ മുന്നണി തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് നേടിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ബദ്ധശത്രുക്കളെപ്പോലെ ആയിത്തീര്‍ന്ന സിപിഐയേയും സിപിഎമ്മിനേയും ഒരേ മുന്നണിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ടി.കെ. ദിവാകരന് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. കോണ്‍ഗ്രസിനേയും കേരള കോണ്‍ഗ്രസിനേയും അമ്പേ പരാജയപ്പെടുത്തിക്കൊണ്ട് സപ്തകക്ഷി മുന്നണി 113 സീറ്റുകള്‍ നേടി ഭരണത്തിലെത്തി. കോണ്‍ഗ്രസിന് ഒന്‍പതും കേരള കോണ്‍ഗ്രസിന് അഞ്ചും സീററുകളേ ലഭിച്ചുള്ളു.
വലിയ വിജയം നേടിയ കൂട്ടുകെട്ട് എന്തുവിലകൊടുത്തും നിലനിര്‍ത്തുമെന്നായിരുന്നു മുഖ്യമന്ത്രി ഇഎംഎസ് സ്ഥാനാരോഹണത്തിനു മുന്‍പ് പ്രഖ്യാപിച്ചത്. 'കണ്ണിലെ കൃഷ്ണമണി പോലെ' കാത്തുസൂക്ഷിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. പക്ഷെ 32 മാസങ്ങള്‍ക്കുള്ളില്‍ മുന്നണി മൂക്കുകുത്തി വീണു. അന്യോന്യം അഴിമതി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയും വിഴുപ്പലക്കിയും അവരതിനെ ഇല്ലാതെയാക്കി. 1969 നവംബറില്‍ ആന്തരിക വൈരുദ്ധ്യങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു.
പുതിയ പരീക്ഷണങ്ങള്‍ പാഠങ്ങളും
കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം നിലനിന്ന മറ്റൊരു രാഷ്ട്രീയ കൂട്ടുകെട്ടിനും മുന്നണിയ്ക്കും വഴിത്താര ഒരുക്കലായിരുന്നു സപ്തകക്ഷി മുന്നണിയുടെ പതനമെന്ന് കാണാം. സപ്തകക്ഷി മുന്നണിയില്‍ രൂപപ്പെട്ട കുറുമുന്നണി-സിപിഐ, ആര്‍എസ്പി, എസ്എസ്പി, മുസ്ലിംലീഗ്- ആസൂത്രിതമായി കരുക്കള്‍ നീക്കി കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റേയും സഹായത്തോടെ മറ്റൊരു കൂട്ടുകെട്ട് രൂപപ്പെടുത്തി. രാജ്യസഭാംഗമായ സി. അച്യുതമേനോനെ ഡല്‍ഹിയില്‍ നിന്നും വിളിച്ചു വരുത്തി ചടുലനീക്കങ്ങളിലൂടെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കി. സപ്തകക്ഷി മുന്നണിയിലെ മറ്റുകക്ഷികള്‍ സിപിഎം നേതൃത്വത്തില്‍ തന്നെ കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത മുന്നണിയായി 1979 ഒക്ടോബര്‍ വരെ തുടരുകയും ചെയ്തു.
ആദ്യ അച്യുതമേനോന് സര്‍ക്കാരില്‍ എട്ടംഗങ്ങളാണ് ഉണ്ടായിരുന്നത്. സിപിഐ, എസ്എസ്പി, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നി കക്ഷികള്‍ മന്ത്രിസഭയില്‍ അഗങ്ങളായപ്പോള് കോണ്‍ഗ്രസും ആര്‍എസ്പിയും പുറത്തുനിന്നും പിന്തുണ നല്‍കുകയായിരുന്നു. കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ. ചന്ദ്രശേഖരന് നായര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് സി. അച്യുതമേനോന് സഭയില്‍ എത്തുന്നതിന് അവസരമൊരുക്കി. അച്യുതമേനോന് കൊട്ടാരക്കരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതുവരെ ആര്‍എസ്പി നേതാവ് ടി.കെ. ദിവാകരനായിരുന്നു സഭാനേതാവ്. കഷ്ടി പത്തു മാസങ്ങള്‍ക്കപ്പുറം ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന വിശ്വാസപ്രമേയം പാസാക്കാനായെങ്കിലും ഭൂരിപക്ഷം സംബന്ധിച്ച അനിശ്ചിതത്വം സര്‍ക്കാരിനെ വ്യാകുലപ്പെടുത്തിയിരുന്നതിനാല് സഭ പിരിച്ചുവിട്ട് ജനവിധി തേടുന്നതിനായി അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. 1970 ഓഗസ്റ്റ് നാലിന് സഭ പിരിച്ചുവിട്ടു. കേരളം രാഷ്ട്രപതി ഭരണത്തിന് കീഴിലുമായി.
ഒട്ടേറെ സന്ദിഗ്ദ്ധഘട്ടങ്ങളെ നേരിട്ട മന്ത്രിസഭയായിരുന്നു ആദ്യ അച്യുതമേനോന് മന്ത്രിസഭ. 1969 ജനുവരി 29നു ഒരു ക്രമസമാധാന പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തൃപ്തികരമായ വിശദീകരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സഭയില്‍ ശക്തമായ പ്രതിഷേധം രൂപംകൊണ്ടു.ഏതാനും അംഗങ്ങള്‍ നടത്തിളത്തിലേക്ക് ഇറങ്ങുകയും അധ്യക്ഷവേദിയില്‍ കയറി പേപ്പറുകളും മറ്റും എടുത്തെറിയുകയും ചെയ്തു. അത്തരം സംഭവം കേരള നിയമസഭയില്‍ കേട്ടുകേള്‍വി ഇല്ലാത്തതായിരുന്നു. പ്രതിപക്ഷ ബഹളം ശക്തമായതോടെ സ്പീക്കര്‍ ഡി. ദാമോദരന്‍പോറ്റി ഭയവിഹ്വലനായി തന്റെ ചേബറിലേക്ക് ഓടിപ്പോകുകയും ചെയ്തു. സംഭവത്തിന്റെ പേരില്‍ എ.വി. ആര്യന്. ഇ.കെ. ഇമ്പിച്ചിബാവ, പ്രഭാകര തണ്ടാര്, ടി.എം. മീതിയന്‍, ഇ.എം. ജോര്‍ജ് എന്നി സിപിഎം അംഗങ്ങളെ സഭ പിരിയുന്നതുവരെ സസ്പെന്റ് ചെയ്യുകയും ഉണ്ടായി.
മുന്നണികള്‍ കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്റെ സൗന്ദര്യവും സവിശേഷതയാകുന്നു. കേരളത്തില്‍ രൂപപ്പെട്ട മുന്നണി സര്‍ക്കാരുകളില്‍ ഏറ്റവും ശ്രദ്ധേയമായ സംഭാവനകള്‍ സംസ്ഥാനത്തിന്റെ വികസനത്തിനും രാഷ്ട്രീയ മൂല്യങ്ങളുടെ ഉയര്ത്തിപ്പിടിയ്ക്കലിനും വേണ്ടി നല്‍കിയത് സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ 1970 മുതല്‍ 1977 വരെ ഭരിച്ച ഗവണ്മെന്റായിരുന്നു. 1970 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി, പിഎസ്പി, മുസ്ലിംലീഗ് എന്നി പാര്‍ട്ടികളടങ്ങുന്ന ജനാധിപത്യമുന്നണിയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയും കര്‍ഷകത്തൊഴിലാളി പാര്‍ട്ടിയും അംഗങ്ങളായ സിപിഎം നേതൃത്വം നല്കുന്ന മുന്നണിയും തമ്മില്‍ ഏറ്റുമുട്ടി. കേരള കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നിച്ചു രൂപം കൊണ്ട സംഘടനാ കോണ്‍ഗ്രസും ചേര്‍ന്ന് ഒരു മുന്നണി തട്ടിക്കൂട്ടിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് ഇല്ലാതെയായി. കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്നണിയിലും പിന്നീട് സര്‍ക്കാരിലും പങ്കാളികളായി. ' ഒന്നുകില്‍ ഭരണത്തില്‍ പങ്കാളികളാകുക, അല്ലെങ്കില്‍ ജയില്‍' എന്ന ഇന്ദിരാഗാന്ധിയുടെ അന്ത്യശാസനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഭരണ മുന്നണിക്കൊപ്പമെത്തിയതെന്ന് കെ.ജി. പരമേശ്വരന് നായര്‍ എഴുതിയിട്ടുണ്ട്.
ജനാധിപത്യ മുന്നണിക്ക് 79 സീറ്റുകള്‍ ലഭിച്ചു അധികാരത്തിലെത്തി. സീറ്റു നില ഇങ്ങനെ: ആകെ സീറ്റുകള്‍ 133. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 30, സിപിഎം 29, സിപിഐ 16, മുസ്ലിംലീഗ് 11, ആര്‍എസ്പി ആറ്, പിഎസ്പി മൂന്ന്, കേരള കോണ്‍ഗ്രസ് 12, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ആറ്, കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്ന്, കര്‍ഷകത്തൊഴിലാളി പാര്‍ട്ടി ഒന്ന്, ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി മൂന്ന്, സ്വതന്ത്രര്‍ 15. ഭരണ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസ് ആദ്യം മന്ത്രിസഭയില്‍ ചേരുകയുണ്ടായില്ല. ആദ്യ അച്യുത മേനോന് മന്ത്രിസഭയിലും കോണ്‍ഗ്രസ് പുറത്തു നിന്നും പിന്തുണയ്ക്കുകയായിരുന്നു. അതേ നിലപാടാണ് നാലാം സഭയുടെ തുടക്കത്തിലും സ്വീകരിച്ചത്. സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാണ്ട് 11 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേര്‍ന്നു.
താരതമ്യേന അഴിമതി രഹിതവും ഭാവനാത്മകവുമായ ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ സ്വീകാര്യത പിടിച്ചുപറ്റി. വലിയ ഭൂരിപക്ഷം നേടിയ സപ്തകക്ഷി മുന്നണിയുടെ തകര്‍ച്ച നല്കിയ പാഠങ്ങള്‍ തൊട്ടുമുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കരുതലോടെയായിരുന്നു നീക്കങ്ങള്‍. അടിയന്തരാവസ്ഥ കാലത്തെ അലോസരങ്ങള്‍ വിശേഷിച്ചും മുഖ്യമന്ത്രി സി. അച്യുതമേനോനും ആഭ്യന്തരമന്ത്രി കെ. കരുണാകരനും തമ്മിലുള്ളത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഏഴു വര്‍ഷത്തെ ഭരണത്തിനും അടിയന്തരാവസ്ഥയ്ക്കും ശേഷം കൂടുതല്‍ ഭൂരിപക്ഷത്തോടെ ഭരണമുന്നണിക്കു തുടരാനായെന്നത് ശ്രദ്ധിച്ചു കാണേണ്ട സംഗതിയാണ്. പക്ഷെ അഞ്ചാം നിയമസഭ 1977 -79 കാലഘട്ടത്തില്‍ നാല് മുഖ്യമന്ത്രിമാരിലേക്ക് എത്തുകയും മുന്നണി തന്നെ ശിഥിലമാകുകയും ചെയ്തതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്.
അടിയന്തരാവസ്ഥയ്ക്കുശേഷം ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ജനതാപാര്‍ട്ടിയുടെ കേരള ഘടകവും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗില്‍ നിന്നും ഭിന്നച്ചവര് ചേര്‍ന്നു രൂപീകരിച്ച അഖിലേന്ത്യ മുസ്ലിംലീഗും കേരള കോണ്‍ഗ്രസിലെ ആര്. ബാലകൃഷ്ണപിള്ള വിഭാഗവും സിപിഎം മുന്നണിയുടെ ഭാഗമായി. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസ് ഐക്യ മുന്നണി വിട്ടു കൂടുതല്‍ കക്ഷിബന്ധങ്ങള്ക്കു മുതിരാതെ പ്രതിപക്ഷത്ത് ഒറ്റയ്ക്കിരുന്നു. സഭയില്‍ സിപിഎം മുന്നണിയേക്കാള്‍ പ്രാതിനിധ്യം ഇന്ദിരാ കോണ്ഗ്രസിനുണ്ടായിരുന്നതിനാല് ഇഎംഎസ് നമ്പൂതിരിപ്പാടിനു പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടമാകുകയും കെ. കുരുണാകരന് പ്രതിപക്ഷ നേതാവായിത്തീരുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് യു അന്ന് ഐക്യ മുന്നണിയില്‍ തന്നെ തുടരുകയും ചെയ്തു. 1979 വരെ കക്ഷി ബന്ധങ്ങളില്‍ ഇത്തരത്തില്‍ ചെറിയതോതിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി.
ഐക്യ മുന്നണിയുടേയും ഇടതു പക്ഷ മുന്നണിയുടേയും ആവിര്‍ഭാവം
70 കളുടെ അപരാഹ്നത്തില്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ അതിപ്രധാനമായ ഒരു വഴിത്തിരിവ് രൂപപ്പെടുകയായിരുന്നു- ഇപ്പോള്‍ കാണുന്ന ഐക്യ ജനാധിപത്യ മുന്നണി(യുഡിഎഫ്), ഇടതു പകഷ ജനാധിപത്യ മുന്നണി(എല്‍ഡിഎഫ്) എന്നിവയുടെ ആവിര്‍ഭാവം. വ്യക്തമായി പറഞ്ഞാല്‍ 1979 ഒക്ടോബറില്‍. ആ ഓക്ടോബര്‍ ഏഴിന് പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചുകൊണ്ടാണ് ഇതിനു വഴിത്താര ഒരുക്കിയത്. ദേശീയ തലത്തില്‍ ഇടതുപക്ഷ കക്ഷികള്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയില്‍ നിലകൊണ്ടപ്പോള്‍ കേരളത്തില്‍ അതിനു വിരുദ്ധമായ മുന്നണി ബന്ധങ്ങള്‍ ശരിയാവില്ലെന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള പുനരേകീകരണത്തിന് കാരണം.
ഇടതു കക്ഷികളുടെ ദേശീയ നേതൃത്വത്തിന്റെ മുന്‍കൈയിലായിരുന്നു ഈ നീക്കം. ഇടതുകക്ഷികളുടെ ബന്ധം ശക്തമാക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി സിപിഐയും ആര്‍എസ്പിയും കേരളത്തിലെ കോണ്‍ഗ്രസ് ബന്ധം വിടര്‍ത്തി. അവര്‍ സിപിഎം നേതൃത്വം നല്കുന്ന മുന്നണിയിലെത്തി. ഇവരെക്കൂടാതെ ഇന്ദിര കോണ്‍ഗ്രസില്‍ നിന്നും വിഘടിച്ചു നില്ക്കുന്ന കോണ്‍ഗ്രസ് -യുവും അഖിലേന്ത്യ മുസ്ലിംലീഗും കേരള കോണ്‍ഗ്രസിലെ മാണി പിള്ള ഗ്രൂപ്പുകളും ഇടതു മുന്നണിയുടെ ഭാഗമായി. അതേസമയം ഇന്ദിരാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട യുഡിഎഫില്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗ്, എന്‍ഡിപി, എസ്ആര്‍പി, ജനതാദള്‍, കേരള കോണ്‍ഗ്രസ് ജെ എന്നി പര്‍ട്ടികള്‍ അംഗങ്ങളായി.
1982 ഏപ്രിലിനുശേഷമായിരുന്നു ഇരു മുന്നണികളുടേയും ഇടതു വലതു നിലപാടുകള്‍ കൂടുതല്‍ തെളിമയുള്ളതാകുന്നത്. മുന്നണികള്‍ക്ക് കൂടുതല്‍ ആശയ വ്യക്തതയും ദൃഢതയും ഇക്കാലയളവില്‍ കൈവന്നതായി കാണാം. 1981 ഓക്ടോബര്‍ 20ന് നായനാര്‍ മന്ത്രിസഭയുടെ പതനത്തിന് ഇടയാക്കിക്കൊണ്ട് കോണ്‍ഗ്രസ് യുവിലെ ആന്റണി വിഭാഗവും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും എല്‍ഡിഎഫ് വിട്ട് യുഡിഎഫ് കൂടാരത്തിലെത്തി. കോണ്‍ഗ്രസ് യുവിലെ അവശേഷിച്ച വിഭാഗം രാമചന്ദ്രന് കടന്നപ്പള്ളിയുടേയും എ.സി. ഷണ്മുഖദാസിന്റേയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എസ് എന്ന പേരില്‍ എല്‍ഡിഎഫില്‍ തുടര്‍ന്നു. ചെറുപാര്‍ട്ടികളുടെ വരവുപോക്കുകളല്ലാതെ 2003 ഒക്ടോബര്‍ വരെ മുന്നണി ബന്ധങ്ങളില്‍ കാര്യമായ വ്യത്യാസം ഉണ്ടായില്ല. കേരള കോണ്‍ഗ്രസുകള്‍ അങ്ങിങ്ങ് മാറിമാറി കേറി നടന്നതൊഴിച്ചാല്‍. 1987ല്‍ അഖിലേന്ത്യ മുസ്ലിംലീഗ് എല്‍ഡിഎഫ് വിട്ട് മാതൃസംഘടനയിലേക്ക് മടങ്ങി യുഡിഎഫിന്റെ ഭാഗമായി. അതോടെ എല്‍ഡിഎഫ് ലീഗ് വിമുക്ത മുന്നണിയായി മാറി. അതിനു മുന്‍പായി തന്നെ ജനതാദള്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് എത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുകിട്ടാത്തതിനെ തുടര്‍ന്ന് 1989 ഒക്ടോബര്‍ 30ന് അതുവരെ ഒപ്പം നിന്ന പിള്ള ഗ്രൂപ്പിനെ ഉപേക്ഷിച്ചു പി.ജെ. ജോസഫ് വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്നു. ഈ കാലമെത്തിയപ്പോള്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എന്‍ഡിപിയും എസ്ആര്‍പിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്ന നിലയില്നാമാവശേഷമായിത്തീരുകയുണ്ടായി. എന്നാല്‍ തുടര്‍കാലങ്ങളില്‍ യുഡിഎഫിലേക്കും കൂടുതല്‍ കക്ഷികള്‍ എത്തിച്ചേര്‍ന്നു. സിപിഎമ്മില്‍ ബദല്‍ രേഖയുടെ പേരില്‍ 1986 ജൂണ്‍ 23നു പുറത്തായ എം.വി. രാഘവനും കൂട്ടരും രൂപീകരിച്ച സിഎംപിയും കെ.ആര്. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ജെഎസ്എസ്സും ആര്എസ്പിയില് നിന്നും വിഘടിച്ചുപോയവര്‍ രൂപീകരിച്ച ആര്‍എസ്പി ബോള്ഷേവിക്കും യുഡിഎഫിനൊപ്പം വിവിധ കാലങ്ങളിലായി എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ കോണ്‍ഗ്രസ് എസ് ശരത് പവാറിന്റെ പാര്‍ട്ടിയ്ക്കൊപ്പം ലയിച്ച് എന്‍സിപിയായി എല്‍ഡിഎഫില്‍ തുടര്‍ന്നു. പില്ക്കാലത്ത് എന്‍സിപി ദേശീയ ഘടകത്തിന്റെ നിലപാടുകള്‍ സംസ്ഥാനത്തെ എന്‍സിപിയെ പിളര്‍ത്തി. രാമചന്ദ്രന് കടന്നപ്പള്ളിയും കുട്ടരും എന്‍സിപി വിട്ട് പഴയ കോണ്‍ഗ്രസ് എസ് പുനരുജ്ജീവിപ്പിച്ചു. ഇതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണിയ്ക്കകത്തും പുറത്തമല്ലാതെ നിലകൊണ്ട എന്‍സിപിയും കോണ്‍ഗ്രസ് എസ്സും 2004 ഓടെ വീണ്ടും എല്‍ഡിഎഫില്‍ എത്തി.
ഇത്തരത്തില്‍ ചെറിയ തോതിലുള്ള വിട്ടുപോക്കുകളും കൂടിച്ചേരലുകളുമായി ഇടതുമുന്നണിയും ഐക്യ മുന്നണിയും വിവിധ കാലങ്ങളില്‍ മുന്നോട്ടു പോയി. ആര്‍എസ്പി പുനരേകീകരിയ്ക്കപ്പെട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നതും മറ്റും പില്ക്കാലത്തുണ്ടായ മാറ്റങ്ങളാണ്. വിഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന എന്‍.കെ. പ്രേമചന്ദ്രന് ഇപ്പോള്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റംഗമാണ്. കേരള കോണ്‍ഗ്രസുകളുമായി വിശേഷിച്ചും മാണി വിഭാഗവുമായി യുഡിഎഫില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ നിര്‍ണായകഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. പി.ജെ. ജോസഫും കെ.എം. മാണിയും ഐക്യപ്പെട്ടുവെങ്കിലും മനസ്സുകൊണ്ടവര്ക്ക് ഒരുമിച്ച് പോകാന്‍ ആയില്ല. ആ ബന്ധം സമീപകാലത്ത് പൂര്‍ണമായും മുറിഞ്ഞു കോടതി വ്യവഹാരവുമൊക്കെയായി നടക്കുന്നു. കെ.എം. മാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രന് ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിനു പുറത്താകുകയും എല്‍ഡിഎഫിലേക്കുള്ള പ്രവേശനത്തിന്റെ വക്കിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. അതിന്റെ പേരില്‍ ആ പാര്‍ട്ടിയ്ക്കകത്തും പ്രശ്നങ്ങളാണ്. ജോസിനേയും കൂട്ടരേയും മുന്നണിയിലേക്ക് എത്തിക്കാനുള്ള സിപിഎം നീക്കത്തില്‍ സിപിഐക്കും അതൃപ്തിയുണ്ട്. ഇത്തരത്തില്‍ പല തരത്തിലുള്ള അസംതൃപ്തികളുടെയും സന്ദഗ്ദ്ധതകളുടേയും നടുവിലാണ് മുന്നണി രാഷ്ട്ട്രീയം. ഇടത്തും വലത്തും.
രാജ്യത്ത് ബിജെപി രാഷ്ട്രീയത്തിന് കൈവന്ന മേല്‍ക്കൈയുടെ പ്രതിഫലനങ്ങള്‍ കേരളത്തിലുമുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനത കുറച്ചുനാളുകളായി കേരളത്തില്‍ മറ്റൊരിക്കലും കാണാത്തവണ്ണം പ്രകടവുമാണ്. അതിനെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ബിജെപി സംസ്ഥാന നേതൃത്വത്തിന് ആവുന്നില്ലെന്നതാണ് വാസ്തവം. പക്ഷെ സമീപകാലത്തെ സമരങ്ങളിലും മറ്റും പലപ്പോഴും പ്രധാന പ്രതിപക്ഷത്തിന്റെ മുഖമായി മാറാന്‍ ബിജെപിയ്ക്കും അവരോട് ഒപ്പം നില്ക്കുന്ന പാര്‍ട്ടികള്‍ക്കും സാധിക്കുന്നുമുണ്ട്.
സംസ്ഥാനത്ത് മൂന്നാം മുന്നണിയ്ക്കായുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ദീര്‍ഘകാലത്തെ പഴക്കമുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ കാലത്ത് ഒരു പരിധിയ്ക്കപ്പുറത്തേയ്ക്ക് വളര്‍ത്തിയെടുക്കാന്‍ ആയി. നിയമസഭയില്‍ പ്രാതിനിധ്യം നേടിയെന്നു മാത്രമല്ല ഒട്ടേറെ നിയമ സഭാമണ്ഡലങ്ങളില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ നിര്‍ണായക ശക്തിയാണ്. ചില തദ്ദേശ സ്ഥാപനങ്ങള്‍ അവര്‍ ഭരിക്കുകയോ ഭരണത്തെ നിര്‍ണായകമായി സ്വാധീനിക്കുകയോ ചെയ്യുന്നു. ബിഡിജെഎസിന്റെ രൂപീകരണവും മറ്റും മൂന്നാം മുന്നണിയെ കരുത്തുറ്റതാക്കാന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ആശിസ്സോടെയുള്ള നടപടികളായിരുന്നു. ഒരു പരിധിയ്ക്കപ്പുറം അവയൊന്നും വളര്‍ന്നിട്ടില്ലെങ്കിലും കാര്യമായ ഹിന്ദു കണ്സോളിഡേഷന് കേരളത്തിലും നടക്കുന്ന പശ്ചാത്തലത്തില്‍ വരും കാലങ്ങളില്‍ മൂന്നാം മുന്നണിയും കേരളത്തിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ കൂടുതല്‍ പങ്കു വഹിക്കുന്ന നിലയിലേക്ക് വളരാനാണിട.
അവലംബം 1. കേരള നിയമസഭ ചരിത്രവും ധര്‍മ്മവും-കെ.ജി. പരമേശ്വരന് നായര്‍, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
2. അറുപതിലെത്തിയ കേരള തെരഞ്ഞെടുപ്പ് രാഷ്ട്രീയം-ഡോ.എസ്. രാമചന്ദ്രന് നായര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം
3. ജനാധിപത്യ കേരളം- കെ. ബാലകൃഷ്ണന്, മാതൃഭൂമി ബുക്സ്, തൃശൂര്‍
4. വോട്ടു ചരിതം, കേരള നിയമസഭ, ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, തിരുവനന്തപുരം