ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം; അടിസ്ഥാനങ്ങളിൽ വീണ്ടും ശ്രദ്ധിക്കാൻ സമയമായി

 
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം; അടിസ്ഥാനങ്ങളിൽ വീണ്ടും ശ്രദ്ധിക്കാൻ സമയമായി

2019 ലേക്ക് കടന്നിരിക്കെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച ഏറ്റവും അടിയന്തരമായ ചില ആവശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ആഗോള മൂലധന വിപണിയിലെയും ഇന്ത്യൻ അടിസ്ഥാന സൗകര്യ വിപണിയുടെയും ആവശ്യങ്ങൾ വിശാലാടിസ്ഥാനത്തിൽ ഏതാണ്ട് ഒന്ന് തന്നെയാണ്, അതുപോലെത്തന്നെ വെല്ലുവിളികളും.

ഡച്ച് പെൻഷൻ ഫണ്ട് ABP -399 ബില്യൺ യൂറോ- അടുത്ത 10-15 വർഷത്തേക്കുള്ള നിക്ഷേപ പലിശ പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്ന 6%-ത്തിൽ നിന്നും പ്രതിവർഷം ശരാശരി 5%-മാക്കി കുറിച്ചിരിക്കുന്നു. നിക്ഷേപ പലിശ നൽകുന്നതിൽ ആഗോള പെൻഷൻ ഫണ്ടുകൾക്ക് മുകളിലുള്ള സമ്മർദ്ദമാണ് ഇത് കാണിക്കുന്നത്.

മറ്റൊരു ഡച്ച് പെൻഷൻ ഫണ്ടായ PFZW -യുടെ റിപ്പോർട് കാണിക്കുന്നത് Current Funding Ratio 103.4-ൽ നിന്നും 97.5 ശതമാനമായി കുറഞ്ഞുവെന്നാണ്. ലളിതമായി പറഞ്ഞാൽ PFZW -ൽ നിന്നുള്ള നിലവിലുള്ളതും ഭാവിയിലെയും പുറത്തേക്കുള്ള പണമൊഴുക്കിൽ മൂല്യം അതിന്റെ ആസ്തി മൂല്യത്തേക്കാൾ കൂടുതലാണ് എന്നാണ്.

നിക്ഷേപത്തിനുള്ള ലാഭം ചുരുങ്ങിവരുമ്പോൾ വാർഷിക വരുമാന ഘടനകൾ പോലുള്ളവക്ക് (annuity type structures ) ആഗോള മൂലധന ദാതാക്കൾക്കിടയിൽ ആവശ്യം കൂടുതലാണ് എന്നും കണക്കുകൾ കാണിക്കുന്നു.

ഇന്ത്യക്ക് ഈ പ്രവണതകൾ അറിയുകയും മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ‘ആഗോള മൂലധനത്തെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കേണ്ട’ സമയമായിരിക്കുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനത്തെ പിറകോട്ടടിപ്പിച്ച വിഷയങ്ങളെ പരിഹരിക്കുകയും നിർമ്മാണം നടത്തുകയുമായിരിക്കണം 2019-ലെ അജണ്ട. ശ്രദ്ധ ആവശ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ ഒന്നുതന്നെയാണ്- വിദേശ മൂലധന ഒഴുക്കിനെ സുഗമമാക്കാനുള്ള പ്രാദേശിക വിപണിയിലേക്കുള്ള പണമൊഴുക്ക്, കൂടുതൽ കാര്യക്ഷമമായ ഭൂമിയേറ്റെടുക്കൽ നയം, അടിസ്ഥാന സൗകര്യ മേഖലകൾ തമ്മിൽ കൂടുതൽ മികച്ച ബന്ധം, സാധ്യമാകുന്നിടത്തോളം വിപണി വിലകൾ മുന്നിൽ നിൽക്കാൻ അനുവദിക്കുക.

വിദേശ മൂലധന ഒഴുക്ക് സുഗമമാക്കുന്ന തരത്തിൽ പ്രാദേശിക വിപണിയിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് പണമെത്തിക്കാൻ ഇന്ത്യ കൂടുതൽ മെച്ചപ്പെട്ട വഴികൾ കണ്ടെത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചു, മൂലധന ദാതാക്കൾക്ക് പദ്ധതിയിലെ അപായം പങ്കുവെക്കാൻ തയ്യാറുള്ള പ്രാദേശിക പങ്കാളികളെയും ആവശ്യമാണ്.

അടിസ്ഥാന സൗകര്യവായ്പകൾ ഇന്ത്യയിലെ ബാങ്കുകൾ വെട്ടിക്കുറച്ചെങ്കിലും ബാങ്കുകളുടെ കണക്കുബാക്കിയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണത്തിന്റെ ആവശ്യവുമൊക്ക വെച്ചുനോക്കിയാൽ പൂർണമായ ഒരു പിൻവാങ്ങൽ സാധ്യമല്ല. യുക്തിസഹമായ അപായ കൈകാര്യവും, കാര്യക്ഷമമായ രീതിയിൽ പദ്ധതികൾ തെരഞ്ഞെടുക്കലുമാണ് ബാങ്കുകൾക്ക് നിർണായകമായ കാര്യം. അതുകൂടാതെ National Investment and Infrastructure Fund (NIIF), Development Finance Institution തുടങ്ങിയ പ്രാദേശിക ധനദാതാക്കളും നിർണായക ഘടകങ്ങളാണ്.

പ്രാദേശിക ധനദാതാക്കൾ വിദേശ നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിന്റെ കാരണം, പ്രാദേശിക കളിക്കാർക്ക് കാര്യങ്ങളുടെ കിടപ്പ് കൃത്യമായി അറിയാവുന്നതുകൊണ്ട് തങ്ങളുടെ പണം സുരക്ഷിതമായിരിക്കുമെന്ന വിദേശ നിക്ഷേപകരുടെ തോന്നലാണ്.

ഭൂമി ഏറ്റെടുക്കൽ വലിയ വെല്ലുവിളിയായി തുടരുകയാണ്. സൗരോർജ പദ്ധതികൾക്ക് ഭൂമി ലഭിക്കുന്നത് സംബന്ധിച്ച് അടുത്തിടെയുണ്ടായ കുഴപ്പങ്ങൾ ഇത് കാണിക്കുന്നു. ഈ മേഖലയിൽ കേന്ദ്രീകരിക്കുന്ന ഏജൻസികൾ മുഖേന ഭൂമി അനുവദിക്കലും പദ്ധതി അനുവദിക്കലും ബന്ധിപ്പിക്കുക എന്നതാണ് ഇതിലെ നിർണായകമായ ഘടകം.

സൗരോർജ പദ്ധതികളിലെ ടെണ്ടർ നല്കിയതുപോലെ ടെണ്ടറിനൊപ്പം തന്നെ ആവശ്യമായ ഭൂമി നിശ്ചയിക്കലും നടത്തണമെന്നാണ് പദ്ധതിയും ഭൂമി അനുവദിക്കലും ഒരുമിച്ചാക്കുന്നത് കാണിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ വിഷയം വളരെ സങ്കീർണമാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് ഏതു മേഖലയിലായാലും ഭൂമി ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ട് ഇതിൽ അടിയന്തര ശ്രദ്ധ നൽകേണ്ടതുണ്ട്.

അടിസ്ഥാന സൗകര്യ മേഖലയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഏകോപനം അടിസ്ഥാന സൗകര്യ പരിതഃസ്ഥിതിക്ക്‌ വളരെ നിർണായകമാണ്. പ്രസരണവും വിതരണവും വൈദ്യുതി ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിൽ സഹായിക്കുന്ന താരത്തിലായാൽ മാത്രമേ വൈദ്യുതോത്പാദനത്തിന്റെ മൂല്യം വർധിക്കൂ. ജൈവഇന്ധനങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ ഉണ്ടാക്കുന്നതിനാവശ്യമായ വെള്ളം എടുക്കുന്നത് സമ്പദ് രംഗത്ത് വെള്ളം കൂടുതൽ ആവശ്യമുള്ള മേഖലകളെ അവ ദോഷകരമായി ബാധിക്കാതിരുന്നാൽ മാത്രമേ ജൈവ ഇന്ധനത്തിന്റെ മൂല്യം വർധിക്കൂ.

അടിസ്ഥാന സൗകര്യ മേഖലയിലെ പരസ്പര ബന്ധിതമായ നയസുസ്ഥിരത ഉറപ്പുവരുത്തുന്ന രീതിയിൽ നിരന്തരമായ ഇടപെടലുകൾ ഉണ്ടായാലേ ഇതിൽ മൂല്യവർധന ഉറപ്പു വരുത്താനാകൂ.

ഈ മേഖലയിൽ നിയന്ത്രണം ആവശ്യമാണെങ്കിലും അവ അപായങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള മൂല്യവര്‍ധനവുണ്ടാക്കൽ പ്രക്രിയയെ ശ്വാസം മുട്ടിക്കുന്ന തരത്തിലാകരുത്. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപിക്കാൻ ആഗോള, പ്രാദേശിക മൂലധനത്തെ പ്രേരിപ്പിക്കും വിധത്തിലാകണം ആസ്തികളുടെ മേലുള്ള ലാഭം. അതുകൊണ്ടുതന്നെ താരിഫ് നിരക്കുകളും അവ നിശ്ചയിക്കുന്ന ഘടകങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. എല്ലാത്തിനും പാകമാകുന്ന തരത്തിലുള്ള നയങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ അത് കെടുകാര്യസ്ഥത മാത്രമാണ് ഉണ്ടാക്കുക.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിലേക്ക് കൂടുതൽ മൂലധന ഒഴുക്കുണ്ടാകാൻ ആവശ്യമായ നയങ്ങൾ രൂപപ്പെടുത്താനുള്ള സമയമാണിത്. ഇത്തരം മാറ്റങ്ങൾ ക്രമമായി നടക്കേണ്ടതാണെന്നും ശരിയായ ദിശയിലെ ചെറിയ മാറ്റങ്ങൾ പോലും നീണ്ടുനിൽക്കുന്ന ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

Credit: IANS