മോദിയെക്കുറിച്ചുള്ള 'രാജ്യ രഹസ്യം' വെളിപ്പെടുത്തിയതാണ് സത്യപാല്‍ മാലിക്ക് ചെയ്ത യഥാര്‍ത്ഥ കുറ്റം
 

അധികാരാസക്തിയുമായി ബന്ധപ്പെട്ട പദ്ധതികളിലെ മാനുഷിക നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ഭരണാധികാരി
 
modi-malik

ആറു ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, 'ക്രുഷ്ചേവ് ഒരു വിഡ്ഢിയാണ്... ക്രുഷ്ചേവ് ഒരു വിഡ്ഢിയാണ്' എന്ന് അലറിവിളിച്ച മദ്യപാനിയായ റഷ്യക്കാരനെ മോസ്‌കോ നഗരത്തില്‍വച്ച് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ അദ്ദേഹത്തിന് വൈകാതെ, 22 വര്‍ഷം തടവും വിധിച്ചു. സഖാവായ മജിസ്ട്രേറ്റിനോട്, 22 വര്‍ഷത്തിന്റെ യുക്തി എന്താണെന്ന് ഒരു പോളിറ്റ് ബ്യൂറോ അംഗം ചോദിച്ചപ്പോള്‍ ജഡ്ജി നല്‍കിയ വിശദീകരണം ഇപ്രകാരമായിരുന്നു: 'സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലിനെ അപമാനിച്ചതിന് രണ്ടു വര്‍ഷവും, 'രാജ്യ രഹസ്യം' (സ്റ്റേറ്റ് സീക്രട്ട്) വെളിപ്പെടുത്തിയതിന് ഇരുപത് വര്‍ഷവും'.

ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് നമ്മുടെ ഭരണകക്ഷിയെ അത്തരത്തില്‍ സമാനമായൊരു വിഷമ സന്ധിയിലാണ് പെടുത്തിയത്. ഒരു പൊതുയോഗത്തില്‍വച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ധിക്കാരിയായ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചതായാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് മനസിലാക്കാനാകുന്നത്. എക്കാലത്തെയും ശക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 'മനോനില നഷ്ടപ്പെടുന്ന ആള്‍' എന്ന നിലയില്‍ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഒരുപടികൂടി മുന്‍പോട്ടു പോയി.

മാലിക് ഒരു ഭരണഘടനാപദവി വഹിക്കുന്നില്ലായിരുന്നെങ്കില്‍, സോവിയറ്റ് അധികാരികള്‍ ആ മദ്യപാനിയോട് ഇടപെട്ടതിനു സമാനമായ കര്‍ശന നടപടികള്‍ ഇവിടെയും ഉണ്ടായേനെ.

അപ്പോഴും, ഭരണം കൈയാളുന്ന ഗൂഢസംഘത്തിന്റെ ദുരവസ്ഥ കളങ്കമറ്റതായിരുന്നു. മാലിക് പ്രധാനമന്ത്രിയുടെ അഹങ്കാരത്തെപ്പറ്റി പറയുമ്പോള്‍, അത് അദ്ദേഹം ഒന്നും ഉദ്ദേശിക്കാതെ വെളിപ്പെടുത്തുന്നതായിരുന്നില്ല. അതൊരു രഹസ്യമായിരുന്നില്ല. വാസ്തവത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മാനേജര്‍മാരാണ് അദ്ദേഹത്തിന് ഒരു ധിക്കാരിയുടെ പരിവേഷം ശ്രദ്ധാപൂര്‍വം നിര്‍മ്മിച്ചു നല്‍കിയത്. സ്വന്തം മൂല്യങ്ങളെപ്പറ്റിയും ജീവിതത്തിന്റെ പ്രാമുഖ്യങ്ങളെപ്പറ്റിയും സംശയങ്ങളില്ലാത്ത സ്വയം നിര്‍മ്മിത വ്യക്തി എന്ന നിലയിലാണ് അദ്ദേഹം മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നത്. അടല്‍ ബിഹാരി വാജ്പേയിയുടെ മാതൃകയില്‍ കേന്ദ്രസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിക്കാതിരുന്ന നേതാവ്, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ബ്ലൂ ബുക്കില്‍ നിന്നും വ്യതിചലിക്കാത്ത നിഷ്‌കര്‍ഷയുള്ള കപ്പിത്താന്‍, പഴയ ഇന്ത്യയുടെ രാഷ്ട്രീയ നീതികളോട് അഹങ്കാരത്തോടെ നിസംഗനായ മനുഷ്യന്‍.

'കര്‍ഷകര്‍ക്കായി ഗവര്‍ണര്‍ സ്ഥാനം ഒഴിയാനും തയ്യാർ'; കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന ബിജെപി നേതാവ് സത്യപാല്‍ മാലിക് 

പ്രധാനമന്ത്രിയുടെ തദ്ദേശീയരായ രാഷ്ട്രീയ ശത്രുക്കളും വിദേശ വിമര്‍ശകരും അദ്ദേഹത്തെ ധിക്കാരി എന്ന് വിളിക്കുവാനുള്ള ഒരു കാരണമാണത്. അത്തരം പേരുകള്‍ വിളിച്ചു പറയുവാന്‍, ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരു ഗവര്‍ണറെ അനുവദിക്കുന്നത് അലക്ഷ്യമായൊരു തീരുമാനമാണ്. മുറിവിനൊപ്പം അപമാനത്തിനു കൂടി കാരണമായ പരസ്യമായ വെളിപ്പെടുത്തലില്‍ മാലിക് യാതൊരുവിധത്തിലുള്ള പശ്ചാത്താപവും പ്രകടിപ്പിച്ചില്ല. വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ എല്ലാവിധ വിവാദങ്ങളിലും ഒച്ചപ്പാടുകളിലും അക്ഷോഭ്യനായി നിന്നുകൊണ്ട്, സന്ദര്‍ഭത്തിനു പുറത്തുള്ള ഉദ്ധരണി എന്ന തന്ത്രം അവലംബിച്ച് ആ മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ തന്റെ ആദ്യ പൊതു പരാമര്‍ശങ്ങളുടെ സത്തയില്‍ ഉറച്ചുനിന്നു.

ഭരണഘടനാപരമായി, മേഘാലയ ഗവര്‍ണര്‍ എന്ന സ്ഥാനം പിന്‍വലിക്കാന്‍ രാഷ്ട്രപതിയോട് ഉപദേശിക്കാനുള്ള പ്രത്യേക അവകാശം പ്രധാനമന്ത്രിക്ക് നടപ്പാക്കാവുന്നതാണ്. അത് അത്ര എളുപ്പമായിരുന്നെങ്കില്‍, കുപ്രസിദ്ധമായ മൂന്നു കാര്‍ഷിക നിയമങ്ങളുടെ ജ്ഞാനത്തെ പറ്റി സംസ്ഥാന ഗവര്‍ണറുടെ പീഠത്തിലിരുന്നുകൊണ്ടു പറഞ്ഞപ്പോള്‍ തന്നെ മാലിക്ക് പുറംവാതില്‍ കാണേണ്ടതായിരുന്നു. ഉത്തര്‍പ്രദേശിലെ കര്‍ഷക സമൂഹങ്ങളുടെ നേതാവ് എന്ന നിലയിലാണ് അദ്ദേഹം സ്വയം സങ്കല്‍പ്പിക്കുന്നത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പരിഷ്‌കരണവാദി ഉപദേഷ്ടാക്കളും ആ തെറ്റായ നിയമം കര്‍ഷകരെ അടിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് അദ്ദേഹം കര്‍ഷകരെ പ്രതിനിധീകരിച്ചു സംസാരിച്ചത്. അധികാര വര്‍ഗത്തിന്റെ പ്രാമാണിക തീരുമാനങ്ങളെ മാലിക് ചോദ്യം ചെയ്തു. അദ്ദേഹം വിമര്‍ശിക്കപ്പെടാതെയും പിടിക്കപ്പെടാതെയും നിന്നു. മാലിക് പദവി ലംഘിക്കുന്നത് കണ്ടില്ലെന്നു നടിച്ചുകൊണ്ട് സ്വേച്ഛാധിപതികള്‍, ഗവര്‍ണര്‍ വ്യത്യസ്തമായ ധൈര്യവും കഴിവുമുള്ളയാളാണെന്ന് സമ്മതിക്കുന്നതായും കാണപ്പെട്ടു.  

എന്നാല്‍, മാലിക് മറ്റൊരു അവസര സേവകന്‍ മാത്രമായിരുന്നില്ല. കോര്‍പറേറ്റുകള്‍ കഴുത്തുഞെരിക്കുന്ന രാഷ്ട്രീയം വേരുറപ്പിക്കുന്നതിനും മുന്‍പേയുള്ള, പഴയ ഉത്കൃഷ്ട രാഷ്ട്രീയ വിശ്വാസത്തിന്റെ തലമുറയില്‍പ്പെട്ട ആളായിരുന്നു അദ്ദേഹം. വി.പി സിംഗിന്റെ പ്രതാപകാലത്താണ് അദ്ദേഹം രാഷ്ട്രീയ ജ്ഞാനസ്നാനം ചെയ്തത്. ഇതുവരെ മോദി സംഘത്തില്‍ നിരാശയില്ലാതെ തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം, ഈ ജനമോര്‍ച്ച വിദഗ്ധന്‍ ബിജെപിക്ക് വിലമതിക്കാനാകാത്ത ഒരു സ്വത്ത് കൊണ്ടുവന്നു: രാഷ്ട്രീയ മാന്യത. ഇന്ന് മോദി വലിയ ആളായി നിലനില്‍ക്കുന്നു. എന്നാല്‍ അദ്ദേഹം മാന്യതയുടെ പ്രതിസന്ധിഘട്ടങ്ങള്‍ക്ക് അതീതനായിരുന്നില്ല എന്നാണ്  ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നത്. ഗുജറാത്തിലെ പ്രബലനായ നേതാവിന്റെ രാഷ്ട്രീയ തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ സഹായിച്ചത് ആരിഫ്ഖാന്‍മാരും സത്യപാല്‍ മാലിക്കും ആയിരുന്നു. ആര്‍ട്ടിക്കിള്‍ 370 ഒറ്റുകാരായ ചാണക്യന്മാര്‍ വെട്ടിക്കളയുമ്പോള്‍ ശ്രീനഗര്‍ രാജ്ഭവനിലെ മാലിക്കിന്റെ സാന്നിധ്യം പ്രത്യേകിച്ചും സഹായകരമായിരുന്നു. ഒരു  യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍, മാലിക് ഒരു രാഷ്ട്രീയ മറ അദ്ദേഹത്തിന് നല്‍കിയിരുന്നു. എന്നാല്‍ കാശ്മീരിലെ അദ്ദേഹത്തിന്റെ ഉപയോഗം അവസാനിച്ചപ്പോള്‍ ഒരു കാവി യുദ്ധക്കുതിരക്കുവേണ്ടി വഴിയൊരുക്കേണ്ടി വന്നു.

കര്‍ഷകരുടെ മരണത്തിന് എന്താണ് മറുപടി? മാപ്പ് ചോദിച്ചാല്‍ തീരുമോ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തം?

മാലിക്കിനെ പോലെയുള്ളവര്‍ വ്യക്തിപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളാല്‍ ബിജെപിക്കൊപ്പം തുടരാന്‍ തീരുമാനിച്ചു. പക്ഷേ അവര്‍ പുറത്തുള്ളവരായി തുടരുകയും അവരെ പുറത്തുള്ളവരായി തന്നെ പരിഗണിക്കുകയും ചെയ്തു. അദ്ദേഹം ആര്‍എസ്എസ് ലായത്തില്‍ അല്ലാത്തതുകൊണ്ടുതന്നെ നാഗ്പൂര്‍ നേതൃത്വത്തിന്റെ പ്രലോഭനത്തിനപ്പുറത്താണ്. അതുകൊണ്ടുതന്നെയാണ് വ്യതിചലിച്ചു സംസാരിക്കാനുള്ള മെരുക്കാനാവാത്ത പ്രവണത അദ്ദേഹത്തിനുള്ളത്. ബിജെപിയുടെ മുന്‍നിര മാനേജര്‍മാര്‍ മാലിക്കിലൂടെ സംഭവിച്ച അപമാനം വിട്ടുകളയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് (ഒരു പക്ഷേ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഗവര്‍ണറുടെ നിരീക്ഷണങ്ങളെ അവഗണിച്ചത് എന്തുകൊണ്ടാണെന്നതിനുള്ള വിശദീകരണവും കൂടിയാണിത്). അധികാരക്കളിയിലെ സ്ഥാപന മേധാവികളും ഭരണഘടന പ്രവര്‍ത്തകരും ശ്രദ്ധിക്കാതെ പോകാത്ത ഒരു ബലഹീനത.

മാലിക് ചെയ്ത യഥാര്‍ത്ഥ തെറ്റ്, 'ധിക്കാരി' എന്ന വിശേഷണത്തേക്കാള്‍ കുറേക്കൂടി പ്രധാനപ്പെട്ടതാണ്. ദാദ്രിയില്‍ നടത്തിയ മേഘാലയ ഗവര്‍ണറുടെ അഭിപ്രായത്തിന്റെ യഥാര്‍ത്ഥ വിവക്ഷ കിടക്കുന്നത് പ്രധാനമന്ത്രിയെ കഠിനഹൃദയമുള്ള സ്വാര്‍ത്ഥമാത്രനായ വ്യക്തി എന്ന് ചിത്രീകരിച്ചതിലാണ്. സമീപ കാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ അക്രമാസക്തരും യുക്തിരഹിതരും ക്രൂരന്മാരുമായ ഒരു സമൂഹമായി മാറിയിരിക്കുന്നു എന്നത് സമ്മതിക്കുന്നു. എന്നാല്‍ അഞ്ഞൂറോളം കര്‍ഷകരുടെ മരണത്തെ നിസ്സംഗതയോടെ നോക്കിക്കാണാന്‍ ഇന്ത്യന്‍ പൊതുസമൂഹത്തിലെ ആര്‍ക്കും കഴിയില്ല -ഏറ്റവും കുറഞ്ഞത് ഒരു പ്രധാനമന്ത്രിക്ക് കഴിയില്ല. പൂര്‍ണമായും നിസ്വാര്‍ഥമായും പൊതുക്ഷേമത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു 'പ്രധാന സേവക'ന്റെ പ്രതിച്ഛായ മോദി നിത്യ പരിശ്രമം കൊണ്ട് സ്വയം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ അധികാരാസക്തിയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ മാനുഷിക നഷ്ടങ്ങളെക്കുറിച്ച് കരുതാത്ത ക്രൂരനായ ഭരണാധികാരിയാണ് അദ്ദേഹം എന്ന് മാലിക് വെളിപ്പെടുത്തി. ജനാധിപത്യത്തിലെ ഏതൊരു നേതാവിനെയും അപകടകരമായി ദുര്‍ബലപ്പെടുത്തുന്ന ഖ്യാതിയാണത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)