UPDATES

കല

ഡി-ഡേ: ഫ്രണ്ട്‌ലൈൻ ഹീറോസ്

ചരിത്ര നിമിഷങ്ങളുടെ ഓർമ്മപ്പെടുത്തൽ

                       

ഡി-ഡേ: സീക്രട്ട്‌സ് ഓഫ് ദി ഫ്രണ്ട്‌ലൈൻ ഹീറോസ്” എന്ന ഡോക്യുമെൻ്ററി അമേരിക്കൻ ചലച്ചിത്ര പ്രവർത്തകരും ഫോട്ടോഗ്രാഫർമാരും സായുധ സേനയ്‌ക്കൊപ്പം കപ്പൽ കയറി ചരിത്ര നിമിഷങ്ങൾ റെക്കോർഡുചെയ്‌ത കഥയാണ് നിങ്ങൾക്ക് മുന്നിൽ അനാവരണം ചെയ്യുന്നത്. 1944 ജൂൺ 6 ലെ നോർമണ്ടി ലാൻഡിംഗ് ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ തുറന്നിടുകയാണ് ഡി-ഡേ, സീക്രട്ട്‌സ് ഓഫ് ദി ഫ്രണ്ട്‌ലൈൻ ഹീറോസ്. ഡോക്യുമെൻ്ററിയിലൂടെ ആ ദിവസം എങ്ങനെയായിരുന്നുവെന്ന് നമുക്ക് കൃത്യമായി കാണാൻ കഴിയും. D-Day

രണ്ടാം ലോകമഹായുദ്ധസമയത്ത് ഓപ്പറേഷൻ ഓവർലോർഡിൽ സഖ്യകക്ഷികൾ നോർമാണ്ടിയിലെ അധിനിവേശത്തിൻ്റെ 1944 ജൂൺ 6 ചൊവ്വാഴ്‌ച നടത്തിയ ലാൻഡിംഗ് പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളുമാണ് നോർമണ്ടി ലാൻഡിംഗുകൾ. ചരിത്രത്തിലെ ഏറ്റവും വലിയ കടൽ കടന്നുള്ള ആക്രമണമാണിത്. ഈ ഓപ്പറേഷൻ ഫ്രാൻസിൻ്റെയും, പടിഞ്ഞാറൻ യൂറോപ്പിൻ്റെയും വിമോചനത്തിന് തുടക്കമിട്ടുകൊണ്ട് പടിഞ്ഞാറൻ മുന്നണിയിൽ സഖ്യകക്ഷികളുടെ വിജയത്തിന് അടിത്തറയിട്ടു.

ഡോക്യുമെൻ്ററി നോർമണ്ടി ലാൻഡിങ്ങിൽ നിർണായക പങ്ക് വഹിച്ച നാല് വ്യക്തികളെ പിന്തുടർന്ന് കൊണ്ടുള്ളതാണ്. ‘സ്റ്റേജ് കോച്ച്’, ‘ദി മാൻ ഹൂ ഷോട്ട് ലിബർട്ടി വാലൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് സംവിധായകൻ ജോൺ ഫോർഡ്, ജോർജ്ജ് സ്റ്റീവൻസ്, ജാക്ക് ലീബ്, യുദ്ധ ഫോട്ടോഗ്രാഫറായിരുന്നു റിച്ചാർഡ് ടെയ്‌ലർ. തുടങ്ങിയ ഡി-ഡേയുടെ നിർണായക നിമിഷങ്ങൾ പകർത്താൻ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയ ധീരരായ സംവിധായകരെ ഓർത്തുകൊണ്ടാണ് ഡോക്യൂമെട്രി ആരംഭിക്കുന്നത്.

ലാൻഡിംഗ് ക്രാഫ്റ്റിൽ ഘടിപ്പിച്ച മൂന്ന് ഓട്ടോമാറ്റിക് ക്യാമറകളാണ് ഏറ്റവും കൃത്യതയാർന്ന ദൃശ്യങ്ങൾ പകർത്തിയത്. യുദ്ധത്തിന്റെ നേർകാഴ്ച പകർത്തിയ ഡോക്യൂമെന്ററിയിലെ ദൃശ്യങ്ങളിൽ പ്രതീക്ഷയോടെയും ഭയത്തോടെയുയുമാണ് ഓരോ നോട്ടങ്ങളും കാണാൻ സാധിക്കും. ഡോക്യുമെൻ്ററി സൈനികരുടെ തീർത്തു വൈകാരികമായ വശത്തെ എടുത്ത് കാണിക്കുന്ന ഒന്നാണ്. അപകടത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് തൊട്ടുമുമ്പ് പരസ്പരം ഉറപ്പുനൽകുന്ന വിലമതിക്കാനാകാത്ത നിമിഷങ്ങൾ ഡോക്യുമെൻ്ററിയിൽ പകർത്തിയിട്ടുണ്ട്.

ചരിത്രത്തിലെ സുപ്രധാന ദിനമായ ഡി-ഡേയുടെ 80-ാം വാർഷികത്തോട് അടുക്കുമ്പോൾ, ഈ ചിത്രങ്ങളുടെ സ്വാധീനത്തെക്കുറിച്ചും അവ പകർത്തിയവരുടെ പ്രാധാന്യത്തെക്കുറിച്ചും ‘ സീക്രട്ട്‌സ് ഓഫ് ദി ഫ്രണ്ട്‌ലൈൻ ഹീറോസ് ‘ നമ്മെ ശക്തമായി ഓർമ്മിപ്പിക്കുന്ന ഒന്നാണ്. കൂടാതെ, ഡോക്യൂമെന്ററി ക്യാമറയുടെ ശക്തിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

1943-ലാണ് ഓപ്പറേഷനായുള്ള ആസൂത്രണം ആരംഭിക്കുന്നത്. ഡി – ഡേ നാസി അധിനിവേശ പടിഞ്ഞാറൻ യൂറോപ്പിൻ്റെ വിമോചനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ളതായിരുന്നു. ആക്രമണത്തിൽ ആയിരക്കണക്കിന് കപ്പലുകളും വിമാനങ്ങളും സൈനികരും ഉൾപ്പെടുത്തികൊണ്ടുള്ളതായിരുന്നു. യുദ്ധത്തിലെ ഒരു നിർണായക വഴിത്തിരിവായിരുന്നു ഡി-ഡേ, കൂടാതെ, നാസി ജർമ്മനിയുടെ ആത്യന്തിക പരാജയത്തിലേക്ക് നയിച്ചു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പ്രവർത്തനങ്ങളിലൊന്നാണ് ഡി-ഡേ, രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഗതി രൂപപ്പെടുത്തിയത് തന്നെ ഒന്നാണ് ഡി-ഡേ.

 

content summary ; D-Day: Secrets of the Frontline Heroes, the courageous men who filmed the Normandy landings

Share on

മറ്റുവാര്‍ത്തകള്‍