March 26, 2025 |

19 വയസിന് താഴെയുള്ളവരിൽ ലിം​ഗമാറ്റം അനുവദിക്കില്ല ; പുതിയ ഉത്തരവിറക്കി ഡൊണാൾഡ് ട്രംപ്

ഒരു ലിംഗ പദവിയിൽ നിന്ന്റ് മറ്റൊന്നിലേക്ക് മാറുന്നതിനെ യുഎസ് പിന്തുണയ്ക്കുകയോ സാമ്പത്തിക സഹായം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല.

19 വയസ്സിന് താഴെയുള്ളവർക്ക് ലിംഗപദവിയിൽ വ്യതിയാനം വരുത്തുന്നത് നിരോധിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൊവ്വാഴ്ചയായിരുന്നു എക്‌സിക്യൂട്ടീവ് ഉത്തരവ് ഇറങ്ങിയത്.donald trump

“കുട്ടികൾ ഒരു ലിംഗ പദവിയിൽ നിന്ന്റ് മറ്റൊന്നിലേക്ക് മാറുന്നതിനെ യുഎസ് പിന്തുണയ്ക്കുകയോ സാമ്പത്തിക സഹായം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. ഇവയോ നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ ആയ നിയമങ്ങൾ ഞങ്ങൾ നടപ്പിലാക്കും.” യുഎസ് പ്രസിഡൻ്റിൻ്റെ ഉത്തരവിൽ പറയുന്നു.

“കുട്ടി” അല്ലെങ്കിൽ “കുട്ടികൾ” എന്നത് 19 വയസ്സിന് താഴെയുള്ള ഒരു വ്യക്തിയെയോ വ്യക്തികളെയോ അർത്ഥമാക്കുന്നുവെന്നും “പീ‍ഡിയാട്രിക്” എന്നാൽ അർത്ഥം കുട്ടിയുടെ വൈദ്യ പരിചരണവുമായി ബന്ധപ്പെട്ടതാണെന്നും ഓർഡർ സൂചിപ്പിക്കുന്നു. വ്യക്തമാക്കുന്നു. പൊതുവേ ഈ ശസ്ത്രക്രിയ ലിംഗ-സ്ഥിരീകരണ പരിചരണം എന്നാണ് അറിയപ്പെടുന്നത്.

‘മുതിർന്നവർക്ക് കുട്ടിയുടെ ലിം​ഗഭേദം മാറ്റാൻ കഴിയുമെന്ന തെറ്റായ അവകാശവാദത്തിൻ്റെ അടിസ്ഥാനത്തിൽ പിന്നീട് റദ്ദ് ചെയ്യാൻ പറ്റാത്ത ചികിത്സാ പ്രക്രിയകളിലൂടെ ഡോക്ടർമാർ കുട്ടികൾ‌ക്ക് അം​ഗവൈകല്യവും വന്ധീകരണവും ഉണ്ടാക്കുന്നു’ എന്നും ഉത്തരവ് ആരോപിക്കുന്നു.

“നമ്മുടെ രാഷ്ട്രത്തിൻ്റെ ചരിത്രത്തിൽ കളങ്കമുണ്ടാക്കുന്ന അപകടകരമായ പ്രവണത”യാണിതെന്നും ഒരു ലിംഗത്തിൽ നിന്നുള്ള ഒരു കുട്ടിയുടെ ‘പരിവർത്തനത്തെ യുഎസ് “ഫണ്ട് ചെയ്യുകയോ സ്പോൺസർ ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ല” എന്നും ട്രംപിൻ്റെ ഉത്തരവ് തുടരുന്നു.

എന്നാൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്നുകൾ ട്രാൻസ് കൗമാരക്കാർക്ക് അനുവദിക്കുന്നതിലൂടെ വിഷാദരോഗത്തിൻ്റെ തോത് കുറയ്ക്കുന്നതിനും ആത്മഹത്യയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ 2022-ൽ നടത്തിയ പഠനത്തിൽ, കൗമാരപ്രായത്തിൽ ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി മരുന്നുകൾ ഉപയോ​ഗിക്കുന്ന ട്രാൻസ്‌ജെൻഡേഴ്സിന് പ്രായപൂർത്തിയായവരേക്കാൾ മെച്ചപ്പെട്ട മാനസികാരോ​ഗ്യഫലങ്ങൾ കൂടുതലാണെന്ന് കണ്ടെത്തി.

സൈനിക കുടുംബങ്ങൾക്കുള്ള ട്രൈകെയർ, മെഡികെയ്ഡ് എന്നിവയുൾപ്പെടുന്ന ഇൻഷുറൻസ് പ്രോഗ്രാമുകളിൽ ഇത്തരത്തിലുള്ള പരിചരണത്തിന് അനുകൂല്യം ഒഴിവാക്കണമെന്നും ലിം​ഗമാറ്റ സമ്പ്രദായത്തെ എതിർക്കുന്നതിന് നിയമനിർമ്മാണങ്ങൾ ശക്തമാക്കാനും നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില സംസ്ഥാനങ്ങളിലെ മെഡികെയ്ഡ് പ്രോഗ്രാമുകൾ ലിംഗഭേദം സ്ഥിരീകരിക്കുന്ന പരിചരണം ഉൾക്കൊള്ളുന്നുണ്ട്. ഫെഡറൽ പണം സ്വീകരിക്കുകയും പരിചരണം നൽകുകയും ചെയ്യുന്ന ആശുപത്രികളെയും സർവ്വകലാശാലകളെയും സേവനം അവസാനിപ്പിക്കാനും ലക്ഷ്യമിടുന്നതായി പുതിയ ഉത്തരവിൽ സൂചിപ്പിക്കുന്നു. ഈ വിഷയം കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ബൈഡൻ ഭരണകാലത്തെ ട്രാൻസ്‌ജെൻഡർമാരുടെ സംരക്ഷണത്തെ ഫലപ്രദമായി അട്ടിമറിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിൻ്റെ ഈ ഉത്തരവ്.donald trump

content summary; Donald Trump issued a new order prohibiting gender reassignment for individuals under the age of 19

×