January 21, 2025 |

ട്രംപിന്റെ ‘പാനമ കനാല്‍’ ഭീഷണിക്ക്‌ പിന്നില്‍?

പാനമ കനാലിന്റെ പ്രസക്തിയും, സങ്കീര്‍ണമാകുന്ന അമേരിക്കയുടെ നയതന്ത്ര മാറ്റങ്ങളും

പാനമ കനാലിനെ സംബന്ധിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളും അവകാശവാദങ്ങളും യു എസും മധ്യ അമേരിക്കന്‍ രാഷ്ട്രവും തമ്മിലുള്ള നയതന്ത്ര പിരിമുറുക്കങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ജലപാതയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ്. പാരമ്പര്യ രാഷ്ട്രീയ ശൈലികള്‍ പിന്തുടരാത്ത ട്രംപിന്റെ എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് പാനമ കനാല്‍ വിഷയം കലക്കി മറിച്ചിരിക്കുന്നത്. പാനമ അമേരിക്കന്‍ കപ്പലുകളില്‍ നിന്ന് ഈടാക്കുന്ന ഫീസിനെ ‘പരിഹാസ്യം’ എന്നാണ് ട്രംപ് വിളിച്ചത്. ഫീസിന്റെ കാര്യത്തില്‍ പുനക്രമീകരണം നടപ്പാക്കുതാത പക്ഷം കനാലിന്റെ അധികാരം യുഎസിലേക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടുമെന്ന ഭീഷണിയാണ് അമേരിക്കയുടെ പുതിയ ഭരണധികാരി ഉയര്‍ത്തിയിരിക്കുന്നത്. പരമാധികാരം, അന്താരാഷ്ട്ര വ്യാപാരം, നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ബാധിക്കുന്ന ഈ തര്‍ക്കം, ട്രംപിന്റെ രണ്ടാം ടേം എങ്ങനെയാണ് യുഎസ് വിദേശനയത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നതെന്ന കാര്യം കൂടി എടുത്തുകാണിക്കുന്നുണ്ട്.Trump’s Threat to Reclaim the Panama Canal: What does it mean?

ചരിത്രവും ഉടമ്പടിയും


അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്നതും യു.എസിന്റെ സമുദ്ര വ്യാപാരവുമായി ബന്ധപ്പെട്ട നിര്‍ണായകവുമായ ജലപാതയാണ് പാനമ കനാല്‍. 1914ല്‍ ആണ് കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1977 വരെ യുഎസ് കനാലും പരിസര പ്രദേശങ്ങളും നിയന്ത്രിച്ചു, പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ കാലത്ത് നടത്തിയ ചര്‍ച്ചകള്‍ പ്രകാരം ഉണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തില്‍ ക്രമേണ പാനമയുടെ കൈയിലേക്ക് കനാലിന്റെ നിയന്ത്രണം കൈമാറ്റം ചെയ്യാന്‍ തീരുമാനമായി. 1999ല്‍ ബില്‍ ക്ലിന്റന്റെ ഭരണ കാലത്താണ് അന്തിമ കൈമാറ്റം നടന്നത്. എന്നാല്‍ ട്രംപ് ഇപ്പോള്‍ പറയുന്നത്, ഇത്തരമൊരു കൈമാറ്റം തെറ്റായിരുന്നുവെന്നാണ്. 1999 ലെ കൈമാറ്റത്തെ ‘വിഡ്ഢിത്തം’ എന്നാണ് നിയുക്ത പ്രസിഡന്റ് വിളിക്കുന്നത്. ജലപാതയുടെ ഉപയോഗത്തിന് പാനമ യുഎസില്‍ നിന്ന് അമിത നിരക്ക് ഈടാക്കുകയാണെന്നതാണ് ട്രംപിന്റെ രോഷത്തിന് കാരണമായി പറയുന്നത്.

ട്രംപിന്റെ പരാമര്‍ശങ്ങള്‍ അമേരിക്കയുടെ ലോകാധിപത്യ സ്വഭാവത്തെയാണ് പ്രതിധ്വനിപ്പിക്കുന്നത്. ഒപ്പം ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ വാചാടോപത്തെയും. കനാല്‍ യുഎസിന്റെ ഒരു ‘സുപ്രധാന ദേശീയ ആസ്തി’ ആക്കി രൂപപ്പെടുത്തുകയാണ് ട്രംപ്. അത് ‘വിട്ടുകൊടുക്കക’ മാത്രമാണ് ചെയ്തതെന്നും, അതുകൊണ്ട് ജലപാതയില്‍ പാനമയ്ക്ക് പരമാധികാരം അവകാശപ്പെടാന്‍ കഴിയില്ലെന്നമാണ് ട്രംപ് വാദിക്കുന്നത്. കനാലിന്റെ നിയന്ത്രണത്തില്‍ യുഎസിന് നിയമാനുസൃതമായ അവകാശവാദം ഉണ്ടെന്നാണ്, അതിന്റെ നിര്‍മ്മാണത്തിലെ ചരിത്രപരമായ പങ്കാളിത്തം ഉയര്‍ത്തിക്കാട്ടി ട്രംപ് വെല്ലുവിളിക്കുന്നത്.

ആഗോള വ്യാപാരത്തില്‍ പാനമ കനാലിന്റെ പങ്ക്


പ്രതിവര്‍ഷം ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ ചരക്ക് ഗതാഗതം നടക്കുന്ന പാനമ കനാല്‍ ആഗോള വ്യാപാരത്തിലെ ഒരു നിര്‍ണായക പാതയാണ്. കനാല്‍ വഴിയുള്ള 75% ചരക്ക് നീക്കവും യു.എസ്. ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ്. യുഎസ് അതിനാല്‍ പാനമ കനാലിനെ വളരെയേറേ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ഷിപ്പിംഗ് നിരക്കുകള്‍ ഏകപക്ഷീയമല്ലെന്നാണ് പാനമ കനാല്‍ അതോറിറ്റി അഭിപ്രായപ്പെടുന്നത്. വിപണി സാഹചര്യങ്ങളും കനാല്‍ പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ചെലവുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കാണ് അതോറിറ്റി പറയുന്നത്.

Post Thumbnail
അസാദ് കുടുംബ വാഴ്ചയ്ക്ക് അരനൂറ്റാണ്ടിന് ശേഷം അന്ത്യം: സിറിയയുടെ ഭാവി തുലാസില്‍വായിക്കുക

ഈ മേഖലയിലെ കടുത്ത വരള്‍ച്ച മൂലം ജലനിരപ്പ് താഴ്ന്നതോടെ കപ്പല്‍ ഗതാഗതം കുറഞ്ഞതിനാല്‍ കനാലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഈ വെല്ലുവിളികള്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങളെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തി. ഇത് യുഎസ്-പാനമ ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

യുഎസ് താല്‍പ്പര്യങ്ങളും ചൈനയുടെ വിമര്‍ശനവും


മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള ഉയര്‍ന്ന ആശങ്കകളും ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലുണ്ട്. 2017ല്‍ തായ്വാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാനും ചൈനയുമായി ബന്ധം സ്ഥാപിക്കാനുമുള്ള പാനമയുടെ തീരുമാനത്തെത്തുടര്‍ന്ന്, കനാലിന്റെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയായി ബീജിംഗ് മാറിയിരുന്നു. ചൈനീസ് കമ്പനികള്‍ കനാലിന്റെ രണ്ട് തുറമുഖ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു. കനാല്‍ ‘തെറ്റായ കൈകളിലേക്ക് വീഴുന്നു’ എന്ന ട്രംപിന്റെ ആക്രോശത്തിനു പിന്നില്‍, പാനമയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചുള്ള അമേരിക്കന്‍ ഭരണാധികാരിയുടെ ആശങ്കയാണ്. ആഗോളതലത്തില്‍, പ്രത്യേകിച്ച് നിര്‍ണായകമായ വ്യാപാര മാര്‍ഗങ്ങളിലും തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങളിലും ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനുള്ള ട്രംപിന്റെ തന്ത്രമായും ഇതിനെ കാണാം. കനാലില്‍ ചൈനയുടെ നേരിട്ടുള്ള നിയന്ത്രണമൊന്നും പാനമ അനുവദിച്ചിട്ടില്ലെങ്കിലും, ട്രംപിന്റെ പ്രസ്താവനകള്‍ യുഎസ്-പാനമ ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ട്രംപിന്റെ വാക്കുകളില്‍ ലാറ്റിനമേരിക്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചും, ഈ മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുമെല്ലമുള്ള ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

പാനമയുടെ പരമാധികാരവും നയതന്ത്ര പ്രതികരണവും

പാനമയുടെ പ്രസിഡന്റ്, ജോസ് റൗള്‍ മുലിനോ, ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്ക് ഉടനടി തന്നെ മറുപടി കൊടുത്തിരുന്നു. കനാലിന്റെ മേല്‍ പനാമയുടെ പരമാധികാരം ഉറപ്പിച്ചു പറഞ്ഞ പ്രസിഡന്റ്, ജലപാത പാനമ ജനതയുടേതാണെന്നാണ് ഊന്നിപ്പറഞ്ഞത്. വിപണിയെ അടിസ്ഥാനമാക്കിയാണ് കനാല്‍ പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ മുലിനോ, മറ്റ് അന്താരാഷ്ട്ര പാതകളുമായി മത്സരിച്ചുകൊണ്ട് ജലപാത നിലനിര്‍ത്തുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍ക്ക് അനുസരിച്ചുള്ള നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. പാനമയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട്, കനാല്‍ യുഎസ് നിയന്ത്രണത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം ജോസ് റൗള്‍ മുലിനോ നിരാകരിക്കുകയും ചെയ്തു. മുലിനോയുടെ ശക്തമായ തിരിച്ചടി പാനമ കനാലിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. കനാലിനുമേലുള്ള പാനമയുടെ നിയന്ത്രണം അതിന്റെ ദേശീയ പരമാധികാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്, ഈ നിയന്ത്രണത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമവും കാര്യമായ നയതന്ത്ര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. കുടിയേറ്റം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ മുലിനോ യുഎസുമായി സഹകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും, ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഈ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ചും ജലപാതയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ യുഎസ് ശ്രമിച്ചാല്‍.

അപകടകരമായ നയതന്ത്ര നിര്‍ദേശമോ?


പാനമ ഫീസ് കുറച്ചില്ലെങ്കില്‍ കനാല്‍ യുഎസിന് തിരികെ കിട്ടണമെന്ന ട്രംപിന്റെ ആഹ്വാനം വിദേശനയത്തില്‍ ട്രംപ് ഉയര്‍ത്താന്‍ പോകുന്ന, അവരുടെ പരമ്പരാഗതമായ ‘അമേരിക്ക ഫസ്റ്റ്’ എന്ന രീതിയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹം പാനമയുടെ പരമാധികാരത്തെ വെല്ലുവിളിക്കുക മാത്രമല്ല, തന്റെ രണ്ടാം ടേമില്‍ യുഎസിന്റെ നയതന്ത്ര സ്വഭാവത്തില്‍ വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നല്‍കുന്നു. ഏറ്റുമുട്ടലുകളും, ഇടപാട് തന്ത്രങ്ങളും കൂടുതല്‍ സാധാരണമായേക്കും.

Post Thumbnail
ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചാരവൃത്തിവായിക്കുക

ട്രംപ് ഇപ്പോള്‍ തയ്യാറായിരിക്കുന്ന നയതന്ത്ര ചൂതാട്ടത്തിന് കാര്യമായ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പാനമ അവരുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധ്യതയില്ല, കനാലിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള ഏതൊരു ശ്രമവും നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം.
മാത്രമല്ല, പാനമയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക സാന്നിദ്ധ്യം ഉള്ളതിനാല്‍, കനാലിന്മേല്‍ കൂടുതല്‍ നിയന്ത്രണത്തിനായുള്ള യുഎസിന്റെ ഏതൊരു ശ്രമവും പാനമയുമായി മാത്രമല്ല, ബീജിംഗുമായും പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ആത്യന്തികമായി, ട്രംപിന്റെ ഭീഷണികള്‍ അമേരിക്കയുടെ സുപ്രധാനിയായ ലാറ്റിനമേരിക്കന്‍ സഖ്യകക്ഷിയോടുള്ള അകല്‍ച്ചയ്ക്ക് കാരണമാവുകയും, മേഖലയിലെ യുഎസ് ബന്ധങ്ങള്‍ക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യും. യുഎസ് സാമ്പത്തിക താല്‍പ്പര്യങ്ങള്‍, അന്താരാഷ്ട്ര നയതന്ത്രം, പരമാധികാര ആശങ്കകള്‍ എന്നീ കാര്യങ്ങള്‍ വെല്ലുവിളികളില്ലാതെ പരിഹരിച്ച് സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിക്കുകയെന്നതാണ് രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ വെല്ലുവിളി.  Trump’s Threat to Reclaim the Panama Canal: What does it mean? 

content summary; Donald Trump’s Threat to Reclaim the Panama Canal: What does it mean?

Panama Canal Issue, panama canal, panama, america , donald trump 

×