പ്ലസ് വണ്‍ പ്രവേശനം; അപേക്ഷാ തീയതി നീട്ടി, ആദ്യ അലോട്ട്‌മെന്റ് 22ന്

 
STUDY

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ചു. സെപ്റ്റംബര്‍ 8ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പുതുക്കിയ പ്രവേശന ഷെഡ്യൂള്‍ പ്രകാരം ട്രയല്‍ അലോട്ട്‌മെന്റ് തീയതി ഈ മാസം 13നാണ്. ആദ്യ അലോട്ട്‌മെന്റ് തീയതി ഈ മാസം 22നും. പ്രവേശനം ആരംഭിക്കുക 23 ന് ആയിരിക്കും. മുഖ്യ അലോട്ട്‌മെന്റ് ഒക്ടോബര്‍ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്ലസ്​ വൺ പ്രവേശനം പുതുക്കിയ ഷെഡ്യൂൾ

  • ഓൺലൈൻ അപേക്ഷാസമർപ്പണം ആരംഭിക്കുന്ന തീയതി: 24/08/2021
  • ഓൺലൈൻ അപേക്ഷ സമർപ്പണം അവസാന തീയതി: 08/09/2021
  • ട്രയൽ അലോട്ട്​മെന്‍റ്​ തീയതി: 13/09/2021
  • ആദ്യ അലോട്ട്​മെന്‍റ്​ തീയതി: 22/09/2021
  • മുഖ്യ അലോട്ട്​മെന്‍റ്​ അവസാനിക്കുന്ന തീയതി: 18/10/2021