പി.ജി സിലബസില്‍ സവര്‍ക്കറും ഗോള്‍വാര്‍ക്കറും; പരാതിയുമായി വിദ്യാര്‍ഥികള്‍

 
d

കണ്ണൂര്‍ സര്‍വകലാശാലയിലെ പിജി കോഴ്‌സ്‌ സിലബസില്‍ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.

ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാര്‍ക്കറിന്റേയും സവര്‍ക്കറിന്റേയും സംഘപരിവാര്‍ അജണ്ടകള്‍ ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. സിലബസില്‍ നേരത്തെയുണ്ടായിരുന്ന ഗാന്ധിയുടേയും നെഹ്രുവിന്റെയും വീക്ഷണങ്ങള്‍ പാഠഭാഗത്തില്‍ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുണ്ട്. അതേസമയം വിവാദത്തില്‍ സര്‍വകലാശാല അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വിഡി സവര്‍ക്കറുടെ ആരാണ് ഹിന്ദു, എംഎസ് ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങളായ ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്‌.