ഉന്നതവിദ്യാഭ്യാസ രംഗം പരിഷ്‌കരിക്കുന്നതിന് മൂന്ന് സമിതികള്‍: മന്ത്രി

 
dr bindhu

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിഷ്‌കാരം ലക്ഷ്യമിട്ട് മൂന്നു സമിതികളെ സര്‍ക്കാര്‍ നിയോഗിക്കാന്‍ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യസ രംഗത്ത് നിലവിലുള്ള ഡാറ്റകള്‍ പരിശോധിച്ച് പോരായ്മകള്‍ നികത്തി ഗുണമേന്മയും മികവും  ആര്‍ജിക്കുന്ന വിധത്തില്‍ കാലാനുസൃത പരിഷ്‌ക്കാരം വരുത്തുന്നതിന്  ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ സര്‍ക്കാര്‍  നിയോഗിക്കുകയാണ്. ഇതിന്റെ ചെയര്‍മാന്‍ അംബേദ്ക്കര്‍ സര്‍വകലാശാലയുടെ  മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ശ്യാം ബി. മേനോനാണ്. കണ്‍വീനര്‍ ഐ.ഐ.ടി ചെന്നൈ ഫിസിക്സ് ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ ഡോ. പ്രതീപ് ടി. അംഗങ്ങളായി മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ്, ജെ.എന്‍.യു പ്രൊഫസര്‍ ഡോ.ഐഷാ കിദ്വായ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫസര്‍ രാംകുമാര്‍, കണ്ണൂര്‍ സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ സാബു അബ്ദുല്‍ ഹമീദ്, കാലിക്കറ്റ് സര്‍വകലാശാല റിട്ട. പ്രൊഫസര്‍ എം.വി. നാരായണന്‍ എന്നിവരെയും നിയോഗിച്ചു.

സര്‍വകലാശാല നിയമപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എന്‍.കെ. ജയകുമാര്‍, അംഗങ്ങളായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിംഗ് ബോഡി അംഗം ഡോ. ജോയ് ജോബ് കളവേലില്‍, മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ദാമോദരന്‍, എറണാകുളം ഹൈക്കോടതി അഡ്വ. പി.സി ശശിധരന്‍ എന്നിവരെ നിയോഗിച്ചു. പരീക്ഷാ പരിഷ്‌ക്കരണ കമ്മീഷന്‍  അംഗങ്ങളായി മഹാത്മാഗാന്ധി സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.സി.ടി അരവിന്ദകുമാര്‍, എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ.പ്രവീണ്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാര്‍ എന്നിവരെയും നിയോഗിച്ചു.