ലൂസിഫര്‍ തെലുഗു പതിപ്പില്‍ ബിജു മേനോനും

 
Godfather


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുഗു പതിപ്പില്‍ ബിജു മേനോനും. ചിത്രത്തില്‍ വിവേക് ഒബ്‌റോയി ചെയ്ത ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഗോഡ്ഫാദര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് സ്റ്റീഫന്‍ നെടുമ്പള്ളിയാകുന്നത്. മഞ്ജു വാര്യരുടെ പ്രിയദര്‍ശിനിയായി നയന്‍താര വേഷമിടും. 

ചിരഞ്ജീവിയുടെ 153ാമത് ചിത്രമായാണ് ഗോഡ്ഫാദര്‍ ഒരുങ്ങുന്നത്. ജയം, വേലായുധം, വേലൈക്കാരന്‍, തനി ഒരുവന്‍ എന്നീ സിനിമകളൊരുക്കിയ മോഹന്‍രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍നിന്ന് ഏതാനും മാറ്റങ്ങളും ചിത്രത്തിനുണ്ടാകും. എസ് തമനാണ് സംഗീതം. ചിരഞ്ജീവി ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.