VIDEO| 'പ്രശ്‌നങ്ങളില്‍ തളരാതെ കട്ടയ്ക്ക് നില്‍ക്കണം'; ഹോം ഡിലീറ്റഡ് രംഗം പുറത്ത്

 
home


ഓഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്,മഞ്ജു പിള്ള, നസ്ലിന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഡിലീറ്റഡ് രംഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 

നസ്ലിന്‍ അവതരിപ്പിക്കുന്ന ചാള്‍സ് എന്ന കഥാപാത്രവും ദീപ തോമസ് അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രവും തമ്മിലുള്ള സംഭാഷണമാണ് ഡിലീറ്റഡ് രംഗമെന്ന രീതിയില്‍ പുറത്തു വിട്ടത്. റോജിന്‍ തോമസിന്റെത് തന്നെയാണ്  ചിത്രത്തിന്റെ കഥ. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. പ്രജീഷ് പ്രകാശ് ആണ് എഡിറ്റര്‍. വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി. കെപിഎസി ലളിത, അജു വര്‍ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ തുങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.