റിലീസിനുമുമ്പേ 'പിടികിട്ടാപ്പുള്ളി' ടെലഗ്രാമിൽ

 
Pidikittappully

റിലീസ് ചെയ്യുംമുമ്പേ മലയാള ചലച്ചിത്രം 'പിടികിട്ടാപ്പുള്ളി'യുടെ വ്യാജ പതിപ്പ് ടെലഗ്രാമിൽ. നവാഗതനായ ജിഷ്ണു ശ്രികണ്ഠൻ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമിൽ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ടെലഗ്രാമിലെ പല ഗ്രൂപ്പുകളിൽ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. സംഭവത്തിൽ പരാതി നൽകുമെന്ന് ജിഷ്ണു അറിയിച്ചു. 

ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. സണ്ണി വെയ്ൻ, അഹാന കൃഷ്ണ, മെറീന മെക്കിൾ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേജർ രവി, സൈജു കുറുപ്പ്, ബൈജു, ലാലു അലക്സ്, ഭീമൻ രഘു, ശശി കലിംഗ തുടങ്ങിയവരും വേഷമിടുന്നു.