ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: പൃഥ്വി–ബിജു മേനോൻ മികച്ച നടന്മാർ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം

 
d

45-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച സിനിമക്കുള്ള പുരസ്കാരം ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍' നേടി. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേന്നാണ് ചിത്രം നിർമിച്ചത്. സിദ്ധാര്‍ത്ഥ ശിവ ആണ് മികച്ച സംവിധായകന്‍ (ചിത്രം:എന്നിവര്‍). വെള്ളം സിനിമയിലൂടെ സംവിധായകൻ പ്രജീഷ് സെന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനും ബിജു മേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിന് സുരഭിക്കും ആണും പെണ്ണും വെള്ളം, വുള്‍ഫ് എന്നീ ചിത്രങ്ങള്‍ക്ക് സംയുക്ത മേനോനും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടന്‍ 'എന്നിവര്‍' ചിത്രത്തിന് സുധീഷിന് ലഭിച്ചു. മമിത ബൈജുവാണ് സഹനടി(ഖോ ഖോ). മികച്ച ബാലതാരങ്ങളായി മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് (ബൊണാമി), ബേബി കൃഷ്ണ ശ്രീ (കാന്തി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാ കൃത്തിനുളള അവാര്‍ഡ് 'അയ്യപ്പനും കോശിയും' ചിത്രത്തിന് സച്ചിക്ക് ലഭിച്ചു. മികച്ച ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (രണ്ടാം നാള്‍), മികച്ച സംഗീത സംവിധാനം എം.ജയചന്ദ്രന്‍ (സൂഫിയും സുജാതയും). മികച്ച പിന്നണി ഗായികക്കുള്ള അവാര്‍ഡ് നീലവാനം താലമേന്തി (പെര്‍ഫ്യൂം) എന്നീ പാട്ടുകള്‍ക്ക് കെഎസ് ചിത്രക്ക് ലഭിക്കും.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോജിന് നൽകും. സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികക്കുന്ന സംവിധായകൻ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ മാമുക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരവും സമ്മാനിക്കും. തേക്കിന്‍കാട് ജോസഫ, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനക്കെത്തിയത്.

മികച്ച ഛായാഗ്രാഹകന്‍ അമല്‍ നീരദ് (ടാന്‍സ്), മികച്ച ചിത്രസന്നിവേശകന്‍ നൗഫല്‍ അബ്ദുള്ള (സമീര്‍), മികച്ച ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി (ട്രാന്‍സ്), മികച്ച കലാസംവിധായകന്‍ ദീപു ജോസഫ് (സൂഫിയും സുജാതയും), മികച്ച മേക്കപ്പ്മാന്‍ സുധി സുരേന്ദ്രന്‍ (ഏക് ദിന്‍),

മികച്ച വസ്ത്രാലങ്കാരം മഹര്‍ ഹംസ (ട്രാന്‍സ്), മികച്ച ജനപ്രിയചിത്രം ഷാനവാസ് നാരണറിപ്പുഴയുടെ സൂഫിയും സുജാതയും, മികച്ച ബാലചിത്രം ബോണാമി (സംവിധാനം: ടോണി സുകുമാര്‍), മികച്ച ജീവചരിത്ര സിനിമ വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം ജി കെ.ജോസ്)

മികച്ച പരിസ്ഥിതി ചിത്രം ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്). അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം പച്ചത്തപ്പ് (സംവിധാനം അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം കെ.ഭുവനചന്ദ്രന്‍), മികച്ച സംസ്‌കൃതചിത്രം ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍), മികച്ച നവാഗത പ്രതിഭ നടന്‍ ആനന്ദ് റോഷന്‍ (ചിത്രം :സമീര്‍) നടി അഫ്‌സാന ലക്ഷ്മി (വെളുത്ത മധുരം) സംവിധാനം വിയാന്‍ വിഷ്ണു ( ഏക് ദിന്‍) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

സീനത്ത് (ചിത്രം രണ്ടാം നാള്‍) ജിനോയ് ജെബിറ്റ് (കോഴിപ്പോര്) എന്നിവര്‍ക്കാണ് സംവിധാനത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍.ഗാനരചനയില്‍ ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക). സോദ്ദേശ്യചിത്രം സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍) ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു).