മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന് പൊലീസ് കസ്റ്റഡിയില്‍

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പൊലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്തുടര്ന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മഞ്ജു നായികയായ 'കയറ്റം' എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്.മഞ്ജു വാര്യരുടെ

തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. മഞ്ജു വാരിയരുടെ ജീവന് തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു
നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന് തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
സഹോദരിക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന സനല്‍കുമാറിനെ പാറശാലയില്‍ വച്ച് മഫ്തിയില്‍ എത്തിയ പൊലീസുകാരാണ് അറസ്റ്റു ചെയ്തത്. അതിനിടയില്‍ സനല്‍കുമാര്‍ ഫേയ്സ്ബുക്കില്‍ ലൈവില്‍ എത്തി. പൊലീസിന്റെ വേഷത്തില്‍ എത്തിയ ?ഗുണ്ടാ സംഘം തന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു സനലിന്റെ ആരോപണം. തനിക്കെതിരെ കേസ് എടുത്തെന്നു പറയുന്നു എന്നാല്‍ തന്നെ ഫോണ്‍ വിളിച്ച് കേസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. കേരളം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇതില്‍ പങ്കുണ്ടെന്നും സനല്‍ ആരോപിക്കുന്നുണ്ട്.