പൃഥ്വിരാജിന്റെ 'ഭ്രമം' ആമസോണ്‍ പ്രൈമില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

 
Bhramam Movie

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍. ഒക്ടോബര്‍ ഏഴിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം അന്ധാധുനിന്റെ റീമേക്കാണ് ഭ്രമം. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍പ്പെടുന്ന ക്രൈം ത്രില്ലറാണ് ചിത്രം. 

ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് സംവിധാനം. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.