ബലാത്സംഗ പരാതി; ഇര താനാണ്, 400 സ്‌ക്രീന്‍ഷോട്ട് തെളിവ് പുറത്തുവിടുമെന്നും വിജയ് ബാബു 

 
vijay-babu

 

തനിക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണക്കേസില്‍ മറുപടിയുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്ത്. ഈ കേസില്‍ ഇര താന്‍ ആണെന്നും ഭാര്യയും മകളും അമ്മയും തന്നെ സ്നേഹിക്കുന്നവരുമാണ് തനിക്ക് വലുതെന്നും വിജയ് ബാബു പറഞ്ഞു. 2018 മുതല്‍ പെണ്‍കുട്ടിയെ എനിക്ക് അറിയാം. അഞ്ച് വര്‍ഷത്തോളം ഞാന്‍ ഇവര്‍ക്ക് ഒരു മെസേജ് പോലും അയച്ചിട്ടില്ല. ഓഡീഷനിലൂടെ എന്റെ സിനിമയില്‍ എത്തിയിട്ടുള്ള കുട്ടിയാണിവര്‍. ഇവിടെ ഇര ഞാന്‍ ആണെന്നും അതിനാല്‍ മീടൂവിന് ഇത് ഒരു ബ്രേക്ക് ആവട്ടെയെന്നും വിജയ് ബാബു പറഞ്ഞു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി. കഴിഞ്ഞ 22ന് യുവതി എറണാകുളം ടൗണ്‍ സൗത്ത് പൊലീസിലാണ് പരാതി നല്‍കിയത്. എറണാകുളത്തെ ഫ്‌ലാറ്റുകളില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.

അതേസമയം, അര്‍ധരാത്രി ഫേസ്ബുക്ക് ലൈവിലെത്തി യുവതിയുടെ ആരോപണങ്ങള്‍ വിജയ് ബാബു നിഷേധിച്ചു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അദ്ദേഹം, ഇര താനാണെന്നും പറഞ്ഞു. യുവതിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നും, ഇവരും ഇവരുടെ പിറകിലുള്ളവരും ഇവരുടെ കുടുംബവുമടക്കം ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും വിജയ് ബാബു വ്യക്തമാക്കി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും വിജയ് ബാബു പറഞ്ഞു.

താനാണ് ശരിക്കും ഇര. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണ്. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചും വിജയ് ബാബു പറഞ്ഞു. 2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ വിജയാഘോഷത്തിന് ശേഷമാണ് ബന്ധം സ്ഥാപിക്കുന്നത്. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു.  മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. അത് പുറത്തുവിടാന്‍ തയാറാണെന്നും വിജയ് ബാബു പറഞ്ഞു.