അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രത്തിൽ നയൻതാരയും പൃഥ്വിരാജും  കേന്ദ്ര കഥാപാത്രങ്ങൾ

 
film

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും എത്തുന്നു. ഗോള്‍ഡ് എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ നടന്‍ അജ്മല്‍ അമീര്‍ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടു.  'അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമാണ് ചിത്രം നിര്‍മിക്കുന്നത്.  നിലവിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. ​

അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു. 'പാട്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. നയൻതാരയാണ് ഈ ചിത്രത്തിലും നായികയായെത്തുന്നത്. അൽഫോൺസ് തന്നെയാണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. യു.ജി.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.