വെറും കെട്ടുകഥകള്‍; പ്രതികരണവുമായി ഭാമ

 
bhama

ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുകയാണെന്നും ബാക്കിയെല്ലാം കെട്ടുകഥകളാണെന്നുമാണ് നടി ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാടു കെട്ടുകഥകളും ആരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ ... ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി-ഇതാണ് ഭാമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

 bhama insta

കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിതഡോസില്‍ ഉറക്കഗുളിക കഴിച്ച് ഒരു യുവനടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പോസ്റ്റ്പാര്‍ട്ടെം ഡിപ്രഷന്‍ ഉള്ളതിനാല്‍ ഉറക്ക കുറവ് പരിഹരിക്കാന്‍ കഴിച്ച മരുന്നിന്റെ അളവ് കൂടി പോയതാണെന്നായിരുന്നു നടിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കിയ വിശദീകരണം. നടിയുടെ ആത്മഹത്യ ശ്രമത്തിനു പിന്നില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ച് സംഘവും വിശദീകരിച്ചിരുന്നു.