'യഥാര്‍ത്ഥ ഇന്ത്യക്കാര്‍'ക്ക് നന്ദി; കങ്കണ വിവാദത്തില്‍ പിന്തുണച്ചവരോട് ഉര്‍മിള മാതോന്ദ്കര്‍

 
'യഥാര്‍ത്ഥ ഇന്ത്യക്കാര്‍'ക്ക് നന്ദി; കങ്കണ വിവാദത്തില്‍ പിന്തുണച്ചവരോട് ഉര്‍മിള മാതോന്ദ്കര്‍

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അധിക്ഷേപത്തില്‍ തനിക്ക് പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടി ഉര്‍മിള മാതോന്ദ്കര്‍. ഒരു അഭിമുഖത്തില്‍ ഊര്‍മിളയെ കങ്കണ സോഫ്ട് പോണ്‍സ്റ്റാര്‍ എന്ന് വിളിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബോളിവുഡില്‍ നിന്നും പുറത്തു നിന്നും പലരും ഊര്‍മിളയ്ക്ക് പിന്തുണയുമായെത്തി. അവര്‍ക്കുള്ള നന്ദിയാണ് ട്വിറ്ററിലൂടെ ഊര്‍മിള അറിയിച്ചത്.

'എന്റെ കൂടെ നിന്ന 'ഇന്ത്യയിലെ യഥാര്‍ത്ഥ ആളുകള്‍'ക്കും പക്ഷപാതമില്ലാത്ത, മാന്യമായ മാധ്യമങ്ങള്‍ക്കും നന്ദി. വ്യാജ ട്രോളുകള്‍ക്കും പ്രചാരങ്ങള്‍ക്കുമെതിരെയുള്ള നിങ്ങളുടെ വിജയമാണിത്'. ഊര്‍മിള ട്വിറ്ററില്‍ കുറിച്ചു.

ഊര്‍മിള അറിയപ്പെടുന്നത് ഒരു സോഫ്ട് പോണ്‍ സ്റ്റാര്‍ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നുമാണ് കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ തുടങ്ങിയവര്‍ ഊര്‍മിളയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്ന് ഊര്‍മിള പറഞ്ഞിരുന്നു. അതു മുതലാണ് ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ആരംഭിച്ചത്.