April 20, 2025 |

യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ; ആധിപത്യം സ്ഥാപിച്ച് തീവ്രവലുത് പക്ഷം

ഫ്രാന്‍സില്‍ അപ്രതീക്ഷിത നീക്കവുമായി മക്രോണ്‍

യൂറോപ്യൻ യൂണിയൻ്റെ 27 രാജ്യങ്ങളിൽ പാർലമെന്റിലേക്കുളള തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ആരംഭിച്ച തെരഞ്ഞെടുപ്പിൽ യൂറോപ്യൻ യൂണിയനിലെ 360 ദശലക്ഷം ആളുകൾക്ക് വോട്ടുചെയ്യാൻ അർഹതയുണ്ടായിരുന്നു. മധ്യ-വലതുപക്ഷ യൂറോപ്യൻ പീപ്പിൾസ് പാർട്ടി വിജയിക്കുമെന്നും മധ്യ-ഇടതുപക്ഷ സോഷ്യലിസ്റ്റുകൾ & ഡെമോക്രാറ്റുകൾ, സെൻട്രറിസ്റ്റ് ലിബറലുകൾ എന്നിവർക്കൊപ്പം പാർലമെൻ്റിൽ മികച്ച ഭൂരിപക്ഷം നേടാനും കഴിയുമെന്നാണ് നിരീക്ഷകർ വിലയിരുത്തിയിരുന്നത്. എന്നാൽ ഫലങ്ങൾ പുറത്തുവന്നതോടെ തീവ്ര വലതുപക്ഷം വിജയാഹ്ലാദത്തിലാണ്. European Union election

അതെ സമയം അടുത്ത 30 ദിവസത്തിനുളളിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. യൂറോപ്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോണിൻ്റെ സഖ്യകക്ഷികൾ മറൈൻ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷത്തോട്   പരാജയപ്പെട്ടതിന് ശേഷമാണ് അപ്രതീക്ഷിത നീക്കം.

ഫ്രാൻസിലെ വിജയം മാത്രമല്ല ഈ ആഹ്‌ളാദത്തിന് പിന്നിൽ. ജർമ്മനിയിലും ഓസ്ട്രിയയിലും, പോപ്പുലിസ്റ്റ് വലതുപക്ഷത്തുള്ള പാർട്ടികൾ യൂറോപ്യൻ തെരഞ്ഞെടുപ്പുകളിൽ അതിശയകരമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പ്രതിപക്ഷത്തുള്ള ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ/ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ, താൽക്കാലിക ഫലമനുസരിച്ച് 30.9% വോട്ടുമായി നിർണായക ലീഡ് ആണ് നേടിയിരിക്കുന്നത്.

ജർമ്മനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി, നിരവധി അഴിമതികൾ നേരിട്ടിട്ടുണ്ടെങ്കിലും, അവരുടെ വോട്ടുകൾ 2019 ലെ 11% ൽ നിന്ന് 14.2% ആയി ഉയർത്തി. എക്‌സിറ്റ് പോൾ പ്രകാരം ഒലാഫ് ഷോൾസിൻ്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 14.6% വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 2019 ൽ പാർട്ടിക്ക് ലഭിച്ചത് കുറഞ്ഞ വോട്ടുകളായിരുന്നു, ഇത്തവണ അതിലും മോശമാണ്. 2019ൽ 20.5 ശതമാനവുമായി രണ്ടാം സ്ഥാനത്തെത്തിയ ഗ്രീൻസ് 12.8 ശതമാനവുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങൾ കാണിക്കുന്നത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ കടുത്ത വലതുപക്ഷ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി 26% മുതൽ 30% വരെ വോട്ടുകൾ നേടി. 21% മുതൽ 25% വരെ നേടിയ മധ്യ-ഇടതുപക്ഷ പാർട്ടികൾക്ക് നേടാനായത്.

ഓസ്ട്രിയയിൽ, യഥാക്രമം 24.7%, 23.2% ലഭിച്ച യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടിയെയും സോഷ്യൽ ഡെമോക്രാറ്റിനെയും പിന്തള്ളി തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടി 25.7% വോട്ടുകൾ നേടി. നെതർലൻഡ്‌സിൽ ഗീർട്ട് വൈൽഡേഴ്‌സിൻ്റെ തീവ്ര വലതുപക്ഷ പാർട്ടി ലെഫ്റ്റ് -ഗ്രീൻ സഖ്യത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. എന്നിരുന്നാലും, ഫ്രീഡം പാർട്ടിക്ക് 17% വോട്ട് ലഭിച്ചതിനാൽ കൂടുതൽ വോട്ടുകൾ നേടാനാവുമെന്ന പ്രതീക്ഷകൾ നിറവേറിയില്ല. മുൻ യൂറോപ്യൻ യൂണിയൻ കമ്മീഷൻ വൈസ് പ്രസിഡൻ്റ് ഫ്രാൻസ് ടിമ്മർമാൻസിൻ്റെ നേതൃത്വത്തിലുള്ള ലെഫ്റ്റ് -ഗ്രീൻ സഖ്യത്തിന് 21.1% വോട്ടാണ് ലഭിച്ചത്. വിക്ടർ ഓർബൻ്റെ ഫിഡെസ് പാർട്ടിയും പ്രതീക്ഷിച്ചതിലും താഴെയാണ് പ്രകടനം നടത്തിയത്. അദ്ദേഹത്തിൻ്റെ ഭരണസഖ്യം 43.7% നേടി ഒന്നാമതെത്തിയതായി താൽക്കാലിക ഫലങ്ങൾ കാണിക്കുന്നു, അഭിപ്രായ വോട്ടെടുപ്പുകൾ പ്രവചിച്ച 50% എന്നതിനേക്കാൾ മോശമായ ഫലമാണ്. അതെ സമയം മുൻ വിശ്വസ്തനും വിമർശകനുമായ പീറ്റർ മഗ്യാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ ചലഞ്ചർ പാർട്ടി 30.7% വോട്ടുകളാണ് നേടിയത്.

തീവ്ര പക്ഷ പാർട്ടികളും നേട്ടമുണ്ടാക്കിയെങ്കിലും യൂറോപ്യൻ യൂണിയനെ പിന്തുണയ്ക്കുന്ന മുഖ്യധാരാ പാർട്ടികൾക്ക് നിയന്ത്രണം നിലനിർത്താൻ ആവശ്യമായ വോട്ടുകൾ ഇനിയും മറ്റു രാജ്യങ്ങളിൽ നിന്ന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യൂറോപ്യൻ തെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ പാർട്ടിയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടി (ഇപിപി) ഏറ്റവും കൂടുതൽ സീറ്റുകൾ നേടി. ഇതോടെ പാർട്ടിയുടെ സ്റ്റാർ സ്ഥാനാർത്ഥി കൂടിയായ ഉർസുല വോൺ ഡെർ ലെയ്ൻ രണ്ടാം തവണയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റാകാനുള്ള സാധ്യത പലരും ചൂണ്ടികാണിക്കുന്നു.

മാൾട്ട, റൊമാനിയ, സ്വീഡൻ എന്നിവിടങ്ങളിലാണ് സോഷ്യലിസ്റ്റ് പാർട്ടികൾക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. യൂറോപ്യൻ പാർലമെൻ്റിലെ രണ്ടാമത്തെ വലിയ ഗ്രൂപ്പെന്ന നിലയിൽ മധ്യ-ഇടതുപക്ഷത്തിന് തങ്ങളുടെ സ്ഥാനം നിലനിർത്താൻ ഇത് സഹായകരമായിരിക്കും. എന്നാൽ 1990-കളിൽ ഗ്രൂപ്പിന് ലഭിച്ച പിന്തുണയിൽ വലിയ കുറവാണ് ഇത്തവണ നേരിട്ടിരിക്കുന്നത്. യൂറോപ്യൻ പാർലമെൻ്റിലെ 720-ൽ 462 സീറ്റുകളും EPP (മധ്യ-വലത്), സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളും (മധ്യത്തിൽ-ഇടത്), സെൻട്രൽ റിന്യൂ ഗ്രൂപ്പും ഗ്രീൻസും നേടുമെന്ന് പ്രവചിക്കപ്പെട്ടു. ഇത് മൊത്തം സീറ്റുകളുടെ 64.1% വരും. അതെ സ്ഥാനത്ത് കഴിഞ്ഞ പാർലമെൻ്റിൽ അവർ 69.2% സീറ്റുകൾ കൈവശം വച്ചിരുന്നു.

മുഖ്യധാരാ യൂറോപ്യൻ അനുകൂല പാർട്ടികളുടെ ഭൂരിപക്ഷം കുറയുന്നത് കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ശക്തമായ നിയമങ്ങൾ പാസാക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. കൂടാതെ, ഉർസുല വോൺ ഡെർ ലെയൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന്, അവർക്ക് കുറഞ്ഞത് 361 പുതിയ പാർലമെൻ്റംഗങ്ങളുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്. യൂറോപ്യൻ പാർലമെൻ്റിലെ (എംഇപി) 10% മുതൽ 15% വരെ അംഗങ്ങൾ സാധാരണയായി അവരുടെ ഗ്രൂപ്പിനൊപ്പം വോട്ടുചെയ്യാത്തതിനാൽ എത്രമാത്രം പിന്തുണ ലഭിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.

പ്രവചനങ്ങൾ അനുസരിച്ച്, എംഇപി വലേരി ഹെയർ നയിക്കുന്ന ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രൽ പാർട്ടിക്ക് യൂറോപ്യൻ തെരഞ്ഞെടുപ്പിൽ 14.8% മുതൽ 15.2% വരെ വോട്ടുകളാണ് ലഭിച്ചത്. ഇത് മറൈൻ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷ ദേശീയ റാലിക്ക് ലഭിച്ച 32%-33% എന്ന കണക്കിനേക്കാൾ കുറവാണ്. അദ്ദേഹത്തിൻ്റെ പ്രധാന എതിരാളി 28 കാരനായ പാർട്ടിയുടെ പ്രസിഡൻ്റ് ജോർദാൻ ബാർഡെല്ലയായിരുന്നു. ഈ പശ്ചാത്തലത്തിലും വിമർശനങ്ങൾക്ക് നടക്കുമാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 2022ലെ തെരഞ്ഞെടുപ്പിൽ ഫ്രഞ്ച് പാർലമെൻ്റിൽ ഇമ്മാനുവൽ മാക്രോണിൻ്റെ മധ്യപക്ഷ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. അന്നുമുതൽ “49/3” എന്ന വിവാദ ഭരണഘടനാ ഉപകരണം ഉപയോഗിച്ചാണ് അസംബ്ലിയിൽ വോട്ടെടുപ്പ് കൂടാതെ നിയമനിർമ്മാണം നടത്തി കൊണ്ടിരിക്കുന്നത്.

ഫ്രഞ്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 12, പാർലമെൻ്റും എക്സിക്യൂട്ടീവും തമ്മിലുള്ള പൊരുത്തക്കേടുകൾ കണക്കിലെടുത്ത് രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി അസംബ്ലി പിരിച്ചുവിടാൻ പ്രസിഡൻ്റുമാർക്ക് അനുവാദം നൽകുന്നുണ്ട്. നിയമസഭ പിരിച്ചുവിട്ട് 20 മുതൽ 40 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തിയിരിക്കണം. ഇതനുസരിച്ച് ഈ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ജൂൺ 30നും രണ്ടാംഘട്ടം ജൂലൈ 7നും നടക്കും. ജൂലൈ അവസാനം പാരീസ് ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് കൂടി കണക്കിലെടുക്കുമ്പോൾ വളരെയധികം വെല്ലുവിളികളാണ് ഇമ്മാനുവൽ മാക്രോൺ നേരിടേണ്ടി വരിക. 1962, 1968, 1981, 1988 എന്നീ വർഷങ്ങളിൽ മുൻ പ്രസിഡൻ്റുമാർ പാർലമെൻ്റ് പിരിച്ചുവിട്ടിട്ടുണ്ട്. അതിനുശേഷം പാർലമെന്റ് പിരിച്ചുവിടുന്നത് മാക്രോണിൻ്റെ കാലയളവിലാണ്. European Union election

Content summary; European Union election Populist right gains, but pro-European center holds on

Leave a Reply

Your email address will not be published. Required fields are marked *

×