ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് തുല്യ പങ്കാളിത്തം നല്‍കുന്ന ബജറ്റെന്ന് അദീബ് അഹമ്മദ്

 
ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് തുല്യ പങ്കാളിത്തം നല്‍കുന്ന ബജറ്റെന്ന് അദീബ് അഹമ്മദ്

അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും വേണ്ടി സമഗ്ര മൂലധന ചെലവുകള്‍ വിനിയോഗിക്കാനുള്ള നയങ്ങള്‍ അടങ്ങിയതാണ് കേന്ദ്ര ബജറ്റെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകളില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ബജറ്റ് ആറ് പ്രധാനമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യവും ഫിസിക്കല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ക്യാപിറ്റല്‍, ഇന്ത്യയുടെ സമഗ്രവികസനം, മാനവിക മൂലധനം സജീവമാക്കുക, നവീകരണവും ഗവേഷണവും, മിനിമം ഗവണ്‍മെന്റ് ആന്‍ഡ് മാക്‌സിമം ഗവെര്‍ണന്‍സ് എന്നീ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കിയിട്ടുണ്ട്. ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഗതിവേഗവും ഗതാഗതത്തിനും റിയല്‍ എസ്റ്റേറ്റിനും പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നല്‍കിയിട്ടുള്ള പരിഗണനയും ബജറ്റിന്റെ സന്തുലിത നിലനിര്‍ത്തുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ ഒരു സ്വാശ്രയ രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പുരോഗതി വര്‍ദ്ധിപ്പിക്കും.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഫോറിന്‍ റിട്ടയര്‍മെന്റ് ഫണ്ടിന്‍മേലുള്ള ഇരട്ട നികുതി ഒഴിവാക്കാനും എഫ്.പി .ഐ നികുതിയിളവ് നല്‍കിയതും രാജ്യത്തേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടാനും സഹായകരമാകും. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.