182 ദിവസം കാത്തിരിക്കേണ്ട; പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍ ആധാറിന് അപേക്ഷിക്കാം

 
d

പ്രവാസികള്‍ക്ക് ആധാറിന് അപേക്ഷിക്കുന്നതിന് ഇളവ് അനുവദിച്ച് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഇനി മുതല്‍ പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ ഉടന്‍  ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ സാധിക്കും.പ്രവസികള്‍ നാട്ടിലെത്തി 182 ദിവസം കാത്തിരിക്കണം എന്ന വ്യവസ്ഥക്കാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.   യുഐഡിഎഐ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

പ്രവാസികൾക്ക് ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.2020 മെയില്‍ പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിനുള്ള നിബന്ധനയില്‍ ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് യുഐഡിഎഐയുടെ നടപടി.അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ പോയി ആധാറിനായി അപേക്ഷിക്കാം.ഇന്ത്യന്‍ പാസ്‌പേര്‍ട്ട് കൈവശമുണ്ടായിരിക്കണം.