കണ്ണടകൾക്ക് പകരം ഐ ഡ്രോപ്പുകൾ നിരത്തിലിറക്കാനൊരുങ്ങി എന്റോഡ് ഫാർമസ്യൂട്ടിക്കൽസ്. എന്റോഡ് ഫാർമസ്യൂട്ടിക്കൽസിന്റെ PresVu ഐ ഡ്രോപ്പുകൾക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി. പുതിയ കണ്ടുപിടുത്തം പ്രസ്ബയോപിയ ചികിൽസ രംഗത്തിന് വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പേർട്ട് കമ്മിറ്റിയിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു. വായനക്കായി കണ്ണട ഉപയോഗിക്കാൻ നിർബന്ധിതരായ, പ്രസ്ബയോപിയ രോഗികൾക്ക് വേണ്ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഐ ഡ്രോപ്പാണ് PresVu.
എന്താണ് പ്രസ്ബയോപിയ
പ്രായവുമായി ബന്ധപ്പെട്ട് വരുന്ന രോഗാവസ്ഥയാണ് പ്രസ്ബയോപിയ, അടുത്ത് കാണുന്ന വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്ന അവസ്ത. സാധാരണയായി 40 വയസിന് മുകളിലുള്ള ആളുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ആഗോളതലത്തിൽ 1.09 ബില്ല്യൺ മുതൽ 1.80 ബില്ല്യൺ ആളുകൾ വരെ പ്രസ്ബയോപിയ ബാധിതരാണ്, ഈ കണക്കുകൾ അവസ്ഥയുടെ ആഘാതം വരച്ചു കാണിക്കുന്നു. പ്രായമാകുമ്പോൾ കണ്ണിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് സ്വാഭാവികമായും കുറയുന്നതിനാൽ പ്രസ്ബയോപിയക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവസ്ഥ ഒരു സാധാരണ വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തും, എന്നും ചെയ്യുന്ന ജോലികൾ കൃത്യമായി ചയ്യുന്നതിനും ജീവിതശൈലി നിലനിർത്തുന്നതിനും ബുദ്ധിമുട്ടുകൾ നേരിടേണ്ട സാഹചര്യങ്ങളും ഉണ്ടാകുന്നു. വായിക്കുന്ന വസ്തുക്കളെ കൈയുടെ നീളത്തിന് അകലെ പിടിച്ച് വായിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോഴാണ് പലരും തങ്ങൾക്ക് പ്രസ്ബയോപിയ ഉണ്ടെന്ന് മനസിലാക്കുന്നത്. വളരെ ലളിതമായ നേത്ര പരിശോധനയിലൂടെ ഇത് കണ്ടെത്താൻ സാധിക്കുന്നു. ‘വർഷങ്ങളുടെ പഠനങ്ങളിലൂടെയും, ഗവേഷണങ്ങളിലൂടെയുമാണ് PresVu നിർമ്മിക്കപ്പെട്ടത്. ഡിസിജിഐയുടെ അംഗീകാരം ഇന്ത്യയിലെ നേത്ര പരിചരണത്തെ മാറ്റാനുള്ള പ്രധാന ചുവടുവെപ്പാണ്.
PresVu കൊണ്ടുള്ള ഗുണങ്ങൾ
എന്റോഡ് ഫാർമസ്യൂട്ടിക്കൽ PresVu യുടെ നിർമ്മാണത്തിനും പ്രക്രിയകൾ പൂർത്തിയാക്കുന്നതിനുമായി പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. റീഡിങ് ഗ്ലാസ്സില്ഡ നിന്ന് മുക്തമാക്കുക എന്നത് മാത്രമല്ല എന്റോഡിന്റെ ലക്ഷ്യം, കണ്ണുകളെ ലൂബ്രിക്കേറ്റഡാക്കി വെക്കുക എന്നത് കൂടിയാണ്. കണ്ണീരിന്റെ pH നോട് വേഗത്തിൽ പൊരുത്തപ്പെടുന്നതിനായി ആധുനിക ഡൈനാമിക് ബഫർ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നു, ഇതിന്റെ പ്രഭവം ഏറെക്കാലം നീണ്ടുനിൽക്കുകയും കണ്ണുകൾക്ക് സംരക്ഷണം നൽകുകയും ചെയ്യും.
PrseVu യുടെ ഗുണങ്ങൾ ശസ്ത്രക്രിയയ്ക്കും, കണ്ണടകൾക്കും, കോണ്ടാക്ട് ലെൻസിനുമൊക്കെ മുകളിലാണെന്ന് പറയുകയാണ് ഡോക്ടർ ആദിത്യ സേഥി. ഈ പുതിയ ചികിൽസാ രീതിക്ക് നിരവധിയാളുകളുടെ ജീവിതനിലവാരം ഉയർത്താനും, ദൈനംദിന ജീവിതം അനായാസമാക്കാനും സഹായിക്കുമെന്നാണ് ഡോ. ആദിത്യ പ്രതികരിക്കുന്നത്.
രോഗലക്ഷണങ്ങൾ മനസിലാക്കുകയോ, സമീപ കാഴ്ചയിലെ മങ്ങൽ വായനയെയോ, മറ്റു പ്രവർത്തനങ്ങളെയോ ബാധിക്കുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതും അത്യാവിശ്യമാണെന്ന് ഡോക്ടർ ഓർമ്മപ്പെടുത്തുന്നു.
നേത്ര ചികിത്സ രംഗത് നാഴികക്കല്ലാകാൻ പോകുന്ന മാറ്റമാണ് presVu യുടെ കണ്ടുപിടിത്തത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ക്ലിനിക്കൽ സാധ്യതകൾ വളരെ വലുതാണ്. ആളുകൾ രോഗം മനസിലാക്കി തുടങ്ങുന്ന കാലഘട്ടത്തിൽ തന്നെ ചികിത്സക്ക് എത്തിയാൽ, ചികിത്സ കൂടുതൽ ഫലപ്രദമായിരിക്കുമെന്നും ഡോ. ധനഞ്ജയ് ബാഖ്‌ലെ അഭിപ്രായപ്പെട്ടു.
Content summary; New Eye Drop PresVu That Can Remove Reading Glasses In 15 Mins