ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതം പറഞ്ഞ് 'ദി അണ്‍നോണ്‍ വാരിയര്‍'; ടീസര്‍ പുറത്തുവിട്ടു

 
Oommen Chandy

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ 'ദി അണ്‍നോണ്‍ വാരിയര്‍' എന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തുവിട്ടു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ ചലച്ചിത്രതാരം മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യും. 

ഡോക്യുമെന്ററിയുടെ ആശയവും സംവിധാനവും മക്ബുല്‍ റഹ്‌മാനാണ്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍മാണം. രചന നിബിന്‍ തോമസ്, അനന്തു ബിജു. ക്യാമറ അനീഷ് ലാല്‍ ആര്‍.എസ്. സംഗീത സംവിധാനം അശ്വിന്‍ ജോണ്‍സണ്‍, എഡിറ്റിങ് നസീം യൂനസ്, കലസംവിധാനം ഏബല്‍ ഫിലിപ്പ് സ്‌കറിയ. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ്. പ്രിജു എന്നിവരും ഡോക്യുമെന്ററിയില്‍ വേഷമിടുന്നു.