VIDEO|'നിന്റെ സ്റ്റാന്‍ഡേര്‍ഡിന് ഈ പാട്ടൊക്കെ ധാരാളം';  കേശു ഈ വീടിന്റെ നാഥനിലെ ദിലീപ് പാടിയ ഗാനം പുറത്തുവിട്ടു
 

 
d

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലെ ആദ്യം ഗാനം പുറത്തുവിട്ടു. ഇരുവരും തമ്മിലെ ഡയലോഗോടുകൂടിയാണ് പുറത്തുവന്ന ഗാനം ആരംഭിക്കുന്നത്. നാദിര്‍ഷ തന്നെ വരികളെഴുതി സംഗീതം പകര്‍ന്ന നാരങ്ങമുട്ടായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് തന്നെയാണ്. തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്, സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'.

മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ഗാനം പുറത്തുവിട്ടത്. ചിത്രത്തില്‍ ഉര്‍വശിയാണ് നായികയായി എത്തുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, ഉർവ്വശി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശ്വതി തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു. 

നേരത്തെ ചിത്രത്തിന്റെ പേരിനെതിരെ ചിലര്‍ രംഗത്ത് എത്തിയിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന പേര് ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ചിത്രത്തിനെതിരെ ചിലര്‍ രംഗത്ത് എത്തിയത്.