മഞ്ഞില്‍ വിരിഞ്ഞ പൂവിന് 40; മോഹന്‍ലാല്‍ എന്ന നടന്റെ ഭാവഭേദങ്ങളെക്കുറിച്ച് ജയരാജ് വാര്യര്‍

 
മഞ്ഞില്‍ വിരിഞ്ഞ പൂവിന് 40; മോഹന്‍ലാല്‍ എന്ന നടന്റെ ഭാവഭേദങ്ങളെക്കുറിച്ച് ജയരാജ് വാര്യര്‍

മലയാള സിനിമയില്‍ ചരിത്രപരമായ അടയാളപ്പെടുത്തലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അന്നുവരെ നാം കണ്ട വാണിജ്യ ചേരുവകളേതുമില്ലാതെ പുതിയ രീതിയിലുള്ള സിനിമാ ചമത്കാരം, അതായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തിട്ട് ഈ ക്രിസ്മസ് ദിനത്തില്‍ 40 വര്‍ഷമാവുകയാണ്. 1980ലായിരുന്നു സിനിമ റിലീസ് ചെയ്തത്. സിനിയുടെ സംവിധായകന്‍ മുതലുള്ള ഭൂരിഭാഗം പേരും പുതുമുഖങ്ങള്‍ ആയിരുന്നു.

അക്കാലത്തെ ന്യൂ ജെന്‍ സിനിമ. മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളുടെ ഉദയം കൂടിയായി ആ സിനിമ. മലയാളി മനസിലേക്ക് ഒരു തോളും ചരിച്ച് നടന്നു കയറിയ മോഹന്‍ലാല്‍ ആ സിനിമയിലൂടെ അഭ്രപാളികള്‍ക്ക് വിസ്മയം സമ്മാനിച്ചു. ചുരുട്ടും, ചുവന്ന വെളിച്ചവും അകമ്പടി സേവിക്കാത്ത ഒരു വില്ലനെ മലയാളി ആദ്യമായി കണ്ടു. നായകനേക്കാള്‍ വില്ലന്‍ ചര്‍ച്ചാ വിഷയമായി, മോഹന്‍ലാല്‍ മലയാളിക്ക് സ്വന്തമായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തിയേറ്ററില്‍ കണ്ട അനുഭവം വിവരിക്കുകയാണ് ജയരാജ് വാര്യര്‍. ഒപ്പം മോഹന്‍ലാല്‍ എന്ന നടന്റെ ഭാവഭേദങ്ങളിലൂടെ ജയരാജ് വാര്യര്‍ യാത്ര ചെയ്യുന്നു.