ഗേള്‍സ് നൈറ്റ്; നൃത്തച്ചുവടുകളുമായി സയനോര, ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി

 
Sayanora Dance

അടുത്ത സുഹൃത്തുക്കളായ ഗായിക സയനോര ഫിലിപ്പ്, അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവരുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 'ഇത് ഞങ്ങളുടെ രാത്രി' എന്ന തലക്കെട്ടോടെയാണ് സയനോര ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടി ഷഫ്‌നയെ മിസ് ചെയ്യുന്നുണ്ടെന്നും സയനോര എഴുതിയിട്ടുണ്ട്. ഭാവനയും വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

താല്‍ എന്ന ചിത്രത്തില്‍ ആശ ഭോസ്‌ലെയും സംഘവും പാടിയ കഹി ആഗ് ലെഗെ ലഗ് ജാവേ... എന്ന തുടങ്ങുന്ന ഗാനത്തിനാണ് അടുത്ത കൂട്ടുകാരികള്‍ ചുവടുവെച്ചിരിക്കുന്നത്. റിമി ടോമി, രഞ്ജിനി ജോസ്, അഭയ ഹിരണ്‍മയി, ശ്വേത മേനോന്‍, മുന്ന സൈമണ്‍, ശ്വേത മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കനി കുസൃതി എന്നിങ്ങനെ നിരവധി താരങ്ങള്‍ വീഡിയോക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്. 

അതേസമയം, നിരവധി സ്ത്രീവിരുദ്ധ കമന്റുകളും സയനോരയുടെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞിട്ടുണ്ട്. വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ബോഡി ഷെയിമിങ്ങും ഉള്‍പ്പെടുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍.