'ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്'; സസ്‌പെന്‍സ് നിറച്ച് പടയുടെ ടീസര്‍

 
Pada Teaser

 
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമല്‍ കെ.എം എഴുതി സംവിധാനം ചെയ്ത 'പട'യുടെ ടീസര്‍ പുറത്തുവിട്ടു. 1996ല്‍ പാലക്കാട് കലക്ടറേറ്റില്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. 'ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്' എന്ന വിനായകന്റെ കഥാപാത്രത്തിന്റെ സംഭാഷണമാണ് ടീസറിലെ ഹൈലൈറ്റ്. 

കനി കുസൃതി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍, ജഗദീഷ്, ടി.ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, ഷൈന്‍ ടോം ചാക്കോ, വി.കെ ശ്രീരാമന്‍, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കോങ്ങാട്, ഹരി കോങ്ങാട് എന്നിങ്ങനെ വന്‍ താരനിര ചിത്രത്തിലുണ്ട്. സമീര്‍ താഹിറാണ് ഛായാഗ്രഹണം. മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ ഫോര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറിലാണ് പട നിര്‍മിക്കുന്നത്. സംഗീതം വിഷ്ണു വിജയ്.