'ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി' തിരിച്ചുവരാന്‍ കാരണം ഞങ്ങള്‍; 'ഡിലീറ്റഡ് സീനു'മായി പ്രജിത്തും ദീപുവും

 
Hiteler Spoof

സിദ്ധിഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഹിറ്റ്‌ലറി'ന്റെ 'ഡീലീറ്റഡ് സീന്‍' ഒരുക്കി കോമഡിതാരങ്ങള്‍. മണിച്ചിത്രത്താഴിന്റെയും നരസിംഹത്തിന്റെയും 'ഡീലീറ്റഡ് സീന്‍' പുറത്തിറക്കിയ പ്രജിത്ത് കൈലാസവും ദീപു നാവായിക്കുളവുമാണ് തങ്ങളെക്കൂടി ഉള്‍പ്പെടുത്തി സ്പൂഫ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മാധവന്‍കുട്ടിയുടെ സഹോദരി സീതയും കോളെജ് പ്രൊഫസറും തമ്മിലുള്ള രംഗങ്ങളും അതിനൊപ്പമുള്ള പാട്ടും വൈകാരിക രംഗങ്ങളുമൊക്കെ ചേര്‍ത്താണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. 

ക്ലൈമാക്‌സ് സീനില്‍ ഉള്‍പ്പെടെ പ്രജിത്തിന്റെയും ദീപുവിന്റെയും കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്. പെങ്ങള്‍മാരുടെ തീരുമാനത്തിനു പിന്നാലെ, വീട് വിട്ടിറങ്ങുന്ന മാധവന്‍കുട്ടിയെ തിരികെ വിളിക്കുന്നതിലും ഇരുവരുമുണ്ട്. വീട്ടിലെ ജോലിക്കാര്‍ക്കുള്ള ശമ്പളവും കറന്റ് ബില്ലും കൊടുക്കാതെ മാധവന്‍കുട്ടിക്ക് പോകാന്‍ കഴിയില്ലെന്ന കുറിപ്പോടെയാണ് ചിത്രം അവസാനിക്കുന്നത്.  

മാധവന്‍കുട്ടി ചേട്ടന്‍ തിരിച്ചു വന്നത് ഞങ്ങള്‍ കാരണം. പിന്നെ എന്തിന് സിദ്ധിക്ക് ലാല്‍ സാര്‍ ഞങ്ങളെ ഒഴിവാക്കി? എന്ന ചോദ്യത്തോടൊപ്പമാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.