'മനുഷ്യാവകാശങ്ങളുടെ പരിധിയില്‍'; നിര്‍ണായക ചുവടുവെപ്പ്, കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി നിയമവിരുദ്ധം

 
canada

കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധനം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍ പെട്ട ആളുകളുടെ സെക്സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്സ്പ്രഷന്‍ എന്നിവ മാറ്റുന്നതിന് വേണ്ടി നടത്തുന്ന ചികിത്സയായ കണ്‍വേര്‍ഷന്‍ തെറാപ്പി ഇതിനോടകം ലോകത്ത് പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. 

വെള്ളിയാഴ്ച നിലവില്‍ വന്ന നിയമപ്രകാരം വിദ്വേഷകരവും ദോഷകരവുമായ കണ്‍വേര്‍ഷന്‍ തെറാപ്പി സമ്പ്രദായത്തെ ആരെങ്കിലും പ്രോത്സാഹിപ്പിക്കുന്നതും ഇതിനെ പരസ്യം ചെയ്യുന്നതും പ്രയോജനപ്പെടുത്തുന്നതും അല്ലെങ്കില്‍ വിധേയമാക്കുന്നതും നിയമവിരുദ്ധമാണ്. 
എല്‍.ജി.ബി.ടി.ക്യു ആളുകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.

ട്രാന്‍സ് പള്‍സ് കാനഡയുടെ കണക്കനുസരിച്ച്, 2019-ല്‍ 2,000-ലധികം ട്രാന്‍സ്ജെന്‍ഡര്‍, നോണ്‍-ബൈനറി കനേഡിയന്‍മാരില്‍ നടത്തിയ സര്‍വേയില്‍ 11% പേര്‍ കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് വിധേയരായതായി കണ്ടെത്തിയിട്ടുണ്ട്. ഈ രീതി നിരോധിക്കാന്‍ പാര്‍ലമെന്റിന്റെ നിരവധി ശ്രമങ്ങള്‍ക്ക് ശേഷം, ഡിസംബര്‍ 8 ന് ബില്ല് സി4 ന് അനുമതി ലഭിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് രാജ്യത്ത് ഈ പ്രക്രിയയുടെ നിരോധനത്തിന് വഴിവെച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏകപക്ഷീയമായിട്ടായിരുന്നു നിയമത്തെ പിന്തുണച്ചത്. വെള്ളിയാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഇനി ഇത്തരം പ്രവര്‍ത്തികള്‍ നിയമവിരുദ്ധമായി കണക്കാക്കും. തെറാപ്പിക്ക് വിധേയമാകാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും ഇത്.

മറ്റൊരു വ്യക്തിയെ കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് വിധേയമാക്കുന്നത്, ആ വ്യക്തിക്ക് തെറാപ്പി നല്‍കുന്നത് നല്‍കുന്നത് ഉള്‍പ്പെടെ, കാനഡയ്ക്ക് പുറത്ത് കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് അയക്കുക എന്ന ഉദ്ദേശ്യത്തോടെ കുട്ടിയെ രാജ്യത്ത് നിന്ന് മാറ്റുക, ഈ രീതി  പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുക, തെറാപ്പിയിലൂടെ സാമ്പത്തികമോ ഭൗതികമോ ആയ ലാഭം സ്വീകരിക്കുന്നത്, എല്ലാം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മറ്റൊരു വ്യക്തിയെ കണ്‍വേര്‍ഷന്‍ തെറാപ്പിക്ക് വിധേയനാക്കാന്‍ കാരണക്കാരകുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും, തെറാപ്പി പ്രോത്സാഹിപ്പിക്കുകയോ പരസ്യം ചെയ്യുകയോ അതില്‍ നിന്ന് ഭൗതികമായി പ്രയോജനം നേടുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് ബില്‍ അനുസരിച്ച് രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധിച്ചിട്ടുള്ള ഒരു ഡസനിലധികം രാജ്യങ്ങളുടെ ഗ്രൂപ്പിലേക്കാണ് കാനഡ എത്തുക. ബ്രസീല്‍, നോര്‍വെ, അര്‍ജന്റീന, ഉറുഗ്വേ, ഇക്വഡോര്‍, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിരോധിച്ചിട്ടുണ്ട്.

Also Read; 'ആക്ഷന്‍ ഹീറോ' vs 'ജനപ്രിയ നായകന്‍'

Also Read;കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

Also Read; ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തുറന്നു വിടുന്ന നൂറു കണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് കോവിഡ് 19

Also Read; കോവിഡ് ബാധിച്ചതിനാല്‍ വാക്‌സിനെടുത്തില്ല; പ്രതിഷേധം, വിസ റദ്ദാക്കിയ സംഭവത്തില്‍ ജോക്കോവിച്ച്