റഷ്യന്‍ സര്‍വകലാശാല ക്യാമ്പസിലുണ്ടായ വെടിവെയ്‌പിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു

 
d

റഷ്യയിൽ സർവകലാശാല ക്യാമ്പസിലുണ്ടായ വെടിവെയ്‌പിൽ 8 പേർ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. പേം സർവകലാശാലയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. അജ്ഞാതനായ ഒരാള്‍ തോക്കുമായി എത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസ് സര്‍വീസ് അറിയിച്ചു. 

അക്രമിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിദ്യാര്‍ഥികളാണോയെന്നും വ്യക്തമല്ല.അക്രമി വെടിയുതിർത്ത് തുടങ്ങിയതും അധ്യാപകരും,വിദ്യാർഥികളും,മറ്റ് ജീവനക്കാരും മുറികൾക്കുള്ളിൽ അടച്ചിരുന്നതിനാലാണ് കൂടുതൽ അത്യാഹിതങ്ങൾ ഒഴിവായത്.

ചില വിദ്യാർഥികൾ മുകൾനിലയിലെ ജനാലയിലൂടെ പുറത്തേക്ക് ചാടിയതായും റിപ്പോർട്ടിൽ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വിദ്യാര്‍ത്ഥികള്‍ കാമ്പസിലെ കെട്ടിടങ്ങളില്‍ ചാടുന്നതിന് മുമ്പായി ജനാലകങ്ങളില്‍ നിന്ന് സാധനങ്ങള്‍ എറിയുന്നതായി വ്യക്തമാകുന്നു. ഹെല്‍മറ്റ് ഉള്‍പ്പെടെ കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി തോക്കുമായി  ക്യാമ്പസിലൂടെ നടന്നുപോകുന്നതായി ആക്രമണത്തിനിടെയുള്ള
വീഡിയോയില്‍ വ്യക്തമാകുന്നു. ഈ വീഡിയോ പ്രാദേശീക മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.