ഇനിയൊരിക്കല്‍ കൂടി ഞങ്ങള്‍ ക്ഷമിക്കില്ല; പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍

അഫ്ഗാന്‍ അതിര്‍ത്തി പ്രവിശ്യകളില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു
 
 
afgan

അഫ്ഗാന്‍ ്അതിര്‍ത്തി പ്രവിശ്യകളില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു

പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ കുനാര്‍, ഖോസ്ത് പ്രവിശ്യകളില്‍ പാക് വ്യോമാക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് താലാബിന്റെ പ്രതിഷേധം. അയല്‍പക്കങ്ങളില്‍ നിന്നുള്ള കടന്നുകയറ്റം ഒരു കാരണവശാലും വച്ചുപൊറിപ്പിക്കില്ലെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറയുന്നത്. പാക് വ്യോമാക്രമണത്തില്‍ കുനാര്‍ ഖോസ്റ്റ് പ്രവിശ്യകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 16 ന് ഖോസ്റ്റിലും കുനാറിലും നടന്ന വ്യോമാക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയം പാക് അബാസഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ഞങ്ങള്‍ ഈ ലോകത്തു നിന്നും അയല്‍ക്കാരില്‍ നിന്നും പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുകയാണ്. കുനാറില്‍ നടത്തിയ അധിനിവേശം അതിനുള്ള വ്യക്തമായ ഉദ്ദാഹരണമാണ്. അധിനിവേശം ഞങ്ങള്‍ക്ക് സഹിക്കാനാവില്ല. ദേശീയതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ആ ആക്രമണം ഞങ്ങള്‍ സഹിച്ചു. അടുത്ത തവണ ഞങ്ങള്‍ക്കിത് സഹിക്കാനാകില്ല'; മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു.

അതേസമയം, അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമാക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം. പാകിസ്താനും അഫ്ഗാനിസ്ഥാനും സഹോദരരാജ്യങ്ങളാണെന്നായിരുന്നു പാകിസ്താന്‍ തങ്ങളുടെ വിശദീകരണത്തില്‍ പറഞ്ഞത്. പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീകരവാദം പ്രധാന ഭീഷണിയാണ്. ദീര്‍ഘകാലമായി അതിന്റെ പ്രഹരം നേരിടുകയാണ്. അതിനാല്‍, അതിര്‍ത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനും അവരുടെ മണ്ണിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും സഹകരിക്കുന്നതിന് പ്രസക്തമായ മാര്‍ഗങ്ങളിലൂടെ നമ്മുടെ ഇരു രാജ്യങ്ങളും അര്‍ത്ഥവത്തായ രീതിയില്‍ ഇടപെടേണ്ടത് പ്രധാനമാണ്''- എന്നായിരുന്നു താലിബാന്റെ പ്രതിഷേധത്തിനുള്ള മറുപടിയായ പാകിസ്താന്‍ വിദേശകാര വക്താവ് നടത്തിയ പ്രതികരണത്തില്‍ പറഞ്ഞത്.