ലോകരാജ്യങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കണം; അഫ്ഗാനിലേക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് യുഎന്‍ ഏജന്‍സികള്‍

 
afghan

അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തിരമായി ജീവന്‍ രക്ഷാ സഹായം വിതരണം ചെയ്യാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ ഏജന്‍സികള്‍. അഫ്ഗാനില്‍ ജീവന്‍ രക്ഷാസഹായമെത്തിക്കുമെന്ന രാജ്യങ്ങളുടെ പ്രതിജ്ഞ നിറവേറ്റണമെന്നും യുഎന്‍ ഏജന്‍സി ആവശ്യപ്പെട്ടു. 

ഓഗസ്റ്റില്‍ താലിബാന്‍ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പും അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും മോശം മാനുഷിക സാഹചര്യങ്ങള്‍ നിലനിന്നിരുന്ന രാജ്യമായിരുന്നുവെന്നും ഇപ്പോള്‍ നിലവിലുണ്ടായിരുന്നതിനേക്കാള്‍ ഏറെ ആവശ്യങ്ങളും ദുരവസ്ഥയും വര്‍ദ്ധിപ്പിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ഒരു കോടിയലധികം വരുന്ന ദുര്‍ബലരായ അഫ്ഗാനികളെ സഹായിക്കാന്‍ സെപ്റ്റംബറില്‍ തുടങ്ങിയ  606 ദശലക്ഷം ഡോളറിന്റെ അടിയന്തിര സഹായത്തില്‍  40 ശതമാനം മാത്രമെ നല്‍കാനായിട്ടുള്ളു. 

സഹായം വാഗ്ദാനം നല്‍കിയവര്‍ അവരുടെ പ്രതിജ്ഞയും പ്രതിബദ്ധതകളും അടിയന്തിരമായി യാഥാര്‍ത്ഥ്യമാക്കണമെന്നും യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. 'അഫ്ഗാനിസ്ഥാന്‍ കടമെടുക്കേണ്ട അവസ്ഥയിലാണ്, ഇത്രയും വേഗത്തിലും അളവിലും ഒരു പ്രതിസന്ധിയുണ്ടാകുന്നത് ഞാന്‍ മുമ്പ് കണ്ടിട്ടില്ല'  രാജ്യത്തെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) പ്രതിനിധി മേരി-എല്ലന്‍ മക്‌ഗ്രോട്ടി പറഞ്ഞു. '

അഫ്ഗാനിസ്ഥാന്‍ പതിറ്റാണ്ടുകളായി സംഘര്‍ഷവും കുടിയൊഴിപ്പിക്കലിനും പുറമെ ദാരിദ്ര്യം, കടുത്ത വരള്‍ച്ച, ഇപ്പോള്‍ കോവിഡ് മഹാമാരി എന്നിവയെയും നേരിടുകയാണ്. രാജ്യത്ത് ജനസംഖ്യയുടെ പകുതിയോളം, 18 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അതിജീവനത്തിന് സഹായം ആവശ്യമാണ്, അതേസമയം സംഘര്‍ഷവും അരക്ഷിതാവസ്ഥയും 3.5 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, ഈ വര്‍ഷം മാത്രം 700,000 പേര്‍ പിഴുതെറിയപ്പെട്ടു. 

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ പരാജയപ്പെടുകയും സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെയും വക്കിലാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും ഗുരുതരമായ ഭീഷണിയിലാണ്. വരള്‍ച്ചയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില ഉയരുന്നുന്നതിനിടയില്‍ ഞങ്ങള്‍ അനാഥത്വത്തിന്റെ പുതിയ തലത്തിന് സാക്ഷ്യം വഹിക്കുന്നു,'' മക്‌ഗ്രോട്ടി പറഞ്ഞു, തണുത്ത കാലാവസ്ഥ അടുക്കുമ്പോള്‍ കുടുംബങ്ങള്‍ക്ക് വളരെയധികം പിന്തുണ ആവശ്യമാണെന്ന് പറഞ്ഞു.

അഫഗാനിലെ നിലവിലെ അവസ്ഥയെ യുഎന്‍ ഏജന്‍സികളും അനുബന്ധ സംഘടനകളും സാമ്പത്തിക ഞെരുക്കവും ചരക്ക് നീക്കത്തിലെ വെല്ലുവിളികളും വര്‍ദ്ധിച്ചുവരുന്ന സങ്കീര്‍ണ്ണമായ ഭൗമ-രാഷ്ട്രീയ സാഹചര്യം എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ 'വലിയ പരാജയങ്ങള്‍ക്ക് വില നല്‍കേണ്ടതില്ല',സമാധാനത്തിലും അന്തസ്സിലും ജീവിക്കാന്‍ അവര്‍ അര്‍ഹരാണ്. 'അഫ്ഗാനിസ്ഥാനിലെ എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ആവശ്യങ്ങളില്‍ ഇടപെടാനുള്ള ഒരു ശ്രമവും ഞങ്ങള്‍ ഒഴിവാക്കില്ല, അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേയിയന്‍ ഏജന്‍സിയുടെ ഉന്നതോദ്യോഗസ്ഥന്‍ റമിസ് അലക്ബറോവ് പറഞ്ഞു, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങള്‍, തൊഴില്‍, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയ്ക്കുള്ള എല്ലാവരുടെയും അവകാശങ്ങള്‍ക്കായി ഞങ്ങള്‍ തുടര്‍ന്നും വാദിക്കും, അദ്ദേഹം പറഞ്ഞു.