'താടിക്ക് താഴെ മാസ്‌ക് ധരിക്കുന്നതില്‍ കാര്യമില്ല'; ഒമിക്രോണ്‍ അവസാനത്തേതല്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

 
d

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ലോകമെമ്പാടും ജീവനുകള്‍ അപഹരിക്കുന്നുണ്ടെന്നും വകഭേദത്തെ സൗമ്യനായി കാണരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയാണ്. പുതിയ വകഭേദം പിടിപെടുന്നവരുടെ എണ്ണം പല രാജ്യങ്ങളിലും മുമ്പ് ആധിപത്യം പുലര്‍ത്തിയിരുന്ന ഡെല്‍റ്റ വകഭേദവുമായി അതിവേഗം മത്സരിക്കുന്നു. ഇതിനര്‍ത്ഥം ആശുപത്രികള്‍ക്ക് അമിതഭാരമേല്‍ക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിനേഷന്‍ എടുത്തവരില്‍ ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ മാരകമല്ലെന്ന് തോന്നുമെങ്കിലും അതിനെ സൗമ്യനായി തരംതിരിക്കണമെന്ന് ഇതിനര്‍ത്ഥമില്ലെന്നും ടെഡ്രോസ് പറഞ്ഞു. മുന്‍ വകഭേദങ്ങളെപ്പോലെ, ഒമിക്രോണും ജനങ്ങളെ ആശുപത്രിയിലെത്തിക്കുന്നു, ഇത് ആളുകളെ കൊല്ലുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''വാസ്തവത്തില്‍, കേസുകളുടെ എണ്ണം വളരെ വലുതും വേഗത്തിലുള്ളതുമാണ്, അത് ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങളെ കീഴടക്കുന്നു. കഴിഞ്ഞ ആഴ്ച 9.5 ദശലക്ഷത്തില്‍ താഴെ പുതിയ കോവിഡ് കേസുകള്‍ ലോകാരോഗ്യ സംഘടനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 71 ശതമാനം വര്‍ധനവാണിത്.''

സമ്പന്ന രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ പരമാവധി ഉപയോഗിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഈ സമീപനം
വൈറസ് വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് അനുയോജ്യമായ പ്രജനന കേന്ദ്രം സൃഷ്ടിച്ചു. അതിനാല്‍ കോവിഡ് മരണവും നാശവും അവസാനിപ്പിക്കാന്‍ 2022 ല്‍ വാക്‌സിന്‍ ഡോസുകള്‍ കൂടുതല്‍ ന്യായമായി പങ്കിടാന്‍ അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു.

2021 സെപ്തംബര്‍ അവസാനത്തോടെ എല്ലാ രാജ്യങ്ങളും തങ്ങളുടെ ജനസംഖ്യയുടെ 10 ശതമാനവും ഡിസംബര്‍ അവസാനത്തോടെ 40 ശതമാനവും വാക്‌സിനേഷന്‍ നല്‍കണമെന്ന് ടെഡ്രോസ് ആഗ്രഹിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ 194 അംഗരാജ്യങ്ങളില്‍ 92 രാജ്യങ്ങളിലും 2021 അവസാനത്തോടെ നിശ്ചയിച്ച വാക്‌സിനേഷന്‍ ലക്ഷ്യം നടന്നില്ല. 2022 പകുതിയോടെ എല്ലാ രാജ്യങ്ങളിലും 70 ശതമാനം വാക്‌സിന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 Also Read' വരുമാനമാണ് ലക്ഷ്യമെങ്കില്‍ മറ്റു വഴികള്‍ നോക്കണം': 'വനിത'യ്‌ക്കെതിരേ പ്രതിഷേധം

ഓമിക്രോണ്‍ അവസാനത്തേതല്ല ?

കോവിഡ് മഹാമാരിയുടെ ആശങ്കയുടെ അവസാന വകഭേദം ഒമിക്റോണായിരിക്കാന്‍ സാധ്യതയില്ല, കൂടുതല്‍ രൂപമാറ്റം വന്നേക്കാവുന്ന ഒമിക്രോണിനെ നേരിടുമ്പോള്‍, വൈറസില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഇതിനകം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ 
ലോകാരോഗ്യ സംഘടനയുടെ കോവിഡ് സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് അഭ്യര്‍ത്ഥിച്ചു.

''ഞങ്ങള്‍ ഉപദേശിക്കുന്നതെല്ലാം മികച്ചതും കൂടുതല്‍ സമഗ്രവും കൂടുതല്‍ ലക്ഷ്യബോധത്തോടെയും ചെയ്യുക, ചിലര്‍ മാസ്‌ക് ധരിച്ച് അലസമായി പെരുമാറുന്നത് കണ്ട് അമ്പരന്നുപോയി, നിങ്ങളുടെ മൂക്കും വായയും മൂടേണ്ടതുണ്ട് ... നിങ്ങളുടെ താടിക്ക് താഴെ മാസ്‌ക് ധരിക്കുന്നത് ഉപയോഗശൂന്യമാണ് അവര്‍ പറഞ്ഞു. 

 Also Read: എന്തുകൊണ്ടവര്‍ മഞ്ജുവിനെ ഭയപ്പെടുന്നു!