മരവിച്ച സമ്പദ്‌വ്യവസ്ഥ, പരിമിതമായ അവകാശങ്ങള്‍; താലിബാന്‍ അഫ്ഗാന്‍ ഏറ്റെടുത്ത് 30 ദിനങ്ങള്‍ പിന്നിടുമ്പോള്‍

 
taliban

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പെടെ താലിബാന്‍ കീഴടക്കിയിട്ട് ഒരു മാസം തികയുന്നു. 20 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കയും സഖ്യസേനയും പിന്‍മാറി ശേഷംമൂന്നു മാസം കൊണ്ടാണ് ഒന്നൊന്നായി പ്രവശ്യകള്‍ പിടിച്ചടക്കി താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഓഗസ്റ്റ് 15 ന് കാബൂളും പിടിച്ചടക്കിയതോടെ  താലിബാന്‍  ഭരണം  കൈപിടിയിലാക്കുകയായിരുന്നു.  

അഫ്ഗാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന്റെ തീവ്രത അന്താരാഷ്ട്ര സമൂഹത്തിലും പ്രതിഫലിച്ചു. മനുഷ്യാവകാശങ്ങളെക്കുറിച്ചും തീവ്രവാദ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ആഭ്യന്തരവും ആഗോളവുമായ പ്രത്യാഘാതങ്ങളില്‍ പ്രതിഫലിപ്പിച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണ് ? അമേരിക്കയുടെ പിന്‍മാറ്റം പൂര്‍ത്തിയാകുകയും താലിബാന്‍ ഭരണത്തിലേറുകയും ചെയ്തതോടെ അഫ്ഗാനിസ്ഥാന്‍ ലോകത്തിലെ ഏറ്റവും സങ്കീര്‍ണ വിഷയമായി മാറുന്ന കാഴ്ചയാണ് ലോകം കാണുന്നത്. 

സ്ത്രീകള്‍ക്കെതിരായ നിയന്ത്രണങ്ങള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം നേടി ദിവസങ്ങള്‍ക്ക് ശേഷം, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി നടപടികള്‍ താലിബാന്‍ പ്രഖ്യാപിച്ചു. സ്ത്രീകളെ ജോലിക്ക് പോകുന്നതില്‍ നിന്ന് വിലക്കിയ താലിബാന്‍ ഭരണകൂടം ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതായും റിപോര്‍ട്ടുകള്‍ പുറത്തു വന്നു. ഇസ്ലാമിന് എതിരാകുന്നതുമായതിനാല്‍ സ്ത്രീകള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കുന്നത് വിലക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.  

മ്യൂസിക്: കാണ്ഡഹാറിലെ താലിബാന്‍ അധികാരികള്‍ മ്യൂസിക് റേഡിയോ സ്റ്റേഷനുകള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചു. റേഡിയോ സ്റ്റേഷനുകള്‍ അവരുടെ സാധാരണ മെനു ഹിന്ദി, പേര്‍ഷ്യന്‍ പോപ്പ്, കോള്‍-ഇന്‍ ഷോകള്‍ എന്നിവയ്ക്ക് പകരം ദേശഭക്തി ഗാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്‌കാരം: രാജ്യത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണെന്ന് താലിബാന്‍ പറയുമ്പോഴും ശരീഅത്ത് നിയമത്തിനും അഫ്ഗാനിസ്ഥാന്റെ ഇസ്ലാമിക സംസ്‌കാരത്തെയും എതിര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പറയുന്നു. രാജ്യത്ത് ബ്യൂട്ടി പാര്‍ലറുകള്‍ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന വര്‍ണ്ണാഭമായ അടയാളങ്ങള്‍ പെയിന്റ് ചെയ്ത് ജീന്‍സിന് പകരം പരമ്പരാഗത വസ്ത്രം ധരിപ്പിക്കുകയും ചെയ്തു

കര്‍ക്കശക്കാരായ നേതാക്കന്മാരെ ഉള്‍പ്പെടുത്തിയാണ് താലിബാന്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.യുഎസ് ദശലക്ഷക്കണക്കിന് ഡോളര്‍ വിലയിട്ട നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിലൂടെ വാഗ്ദാനങ്ങള്‍ക്ക് വിപരീതമായി കൂടുതല്‍ സഹിഷ്ണുതയുള്ള മുഖം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല എന്നതിന്റെ സൂചനയാണ് വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ 7 ന് താലിബാന്‍ പ്രഖ്യാപിച്ച മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലും ഉള്‍പ്പെട്ടിരുന്നില്ല, പുതിയ ഭരണകൂടത്തില്‍ സ്ത്രീകളോ ന്യൂനപക്ഷ സമുദായ നേതാക്കളോ പ്രതിപക്ഷമോ പോലുമില്ല.   സ്ത്രീകളുടെ ക്ഷേമത്തിനും താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി ഒരു മന്ത്രാലയം ഉണ്ടായിരുന്നില്ല. നേതൃത്വവുമായി അടുപ്പമുള്ള താലിബാനിലെ മുതിര്‍ന്ന നേതാവ് വഹീദുള്ള ഹാഷിമി, അഫ്ഗാന്‍ സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും പ്രസ്താവന നടത്തി. ഇത് സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും മീഡിയ കമ്പനികളിലും സ്ത്രീകളെ ജോലിയില്‍ നിന്ന് നീക്കിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 

പുതുതായി വന്ന താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രാജ്യത്ത് പ്രതിഷേധ റാലികള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി വേണമെന്ന ഉത്തരവും പുറപ്പെടുവിച്ചു. ഉദ്ദേശ്യം, മുദ്രാവാക്യങ്ങള്‍, സ്ഥലം, സമയം, പ്രതിഷേധത്തിന്റെ എല്ലാ വിശദാംശങ്ങളും സര്‍ക്കാര്‍ അധികാരികളുമായും സുരക്ഷാ ഏജന്‍സികളുമായും പങ്കിടേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലുട നീളം താലിബാന്‍ മാധ്യമപ്രവര്‍ത്തകരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും മര്‍ദിക്കുകയും കൊല്ലുകയും ചെയ്തു. മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി.

സാമ്പത്തിക പ്രതിസന്ധി: കാബൂള്‍ പിടിച്ചടക്കി ഒരു മാസത്തിനുശേഷം, താലിബാന്‍ അവരുടെ  സൈനിക വിജയം  ആഘാഷിക്കുമ്പോള്‍
സമാധാന സര്‍ക്കാരിനായി ശ്രമിക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നു. വരള്‍ച്ചയും പട്ടിണിയും ആയിരക്കണക്കിന് ആളുകളെ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പാലായനം ചെയ്യിക്കുന്നു. മാസാവസാനത്തോടെ രാജ്യത്ത് ഭക്ഷണത്തിന് ക്ഷാമം നേരിട്ടേക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.