വൈദ്യുതി പ്രതിസന്ധി; ചൈനയില്‍ ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍, കല്‍ക്കരി വിതരണം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം 

 
CHINA

വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് വ്യാവസായിക ഉത്പാദനത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സുപ്രധാന മേഖലകളിലേക്കുള്ള കല്‍ക്കരി വിതരണം വേഗത്തിലാക്കാന്‍  റെയില്‍വേ കമ്പനികളോടും പ്രാദേശിക അധികാരികളോടും ആവശ്യപ്പെട്ട് ചൈന. രാജ്യത്ത് 20 പ്രവിശ്യകളില്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നതായി ഗാര്‍ഡിയന്‍ റിപോര്‍ട്ട് പറയുന്നു. 

വൈദ്യുത ഉപയോഗം പരിധി കവിയാതിരിക്കാൻ പവർകട്ട് അടക്കം കർശന നിയന്ത്രണമാണ് ചൈനയിലെ പല പ്രവിശ്യയിലും ഏർപ്പെടുത്തിയിരിക്കുന്നത്.   ഈ പ്രദേശങ്ങളില്‍ ഫാക്ടറികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയോ പ്രവര്‍ത്തന സമയം കുറച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. കമ്പനികൾക്കടക്കം വൈദ്യുതി ഉപയോഗത്തിന് റേഷനിങ് ഏർപ്പെടുത്തി. കടയുടമകള്‍ മെഴുകുതരി വെട്ടത്തെയാണ് വെളിച്ചത്തിനായി ആശ്രയിക്കുന്നത്. മൂന്ന് വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ മൂന്ന് ദിവസം വൈദ്യുതി തകരാറിലായതോടെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ടാഴ്ചയിലേറെയായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ  നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍ (എന്‍ഡിആര്‍സി) എനര്‍ജി ദാതാക്കള്‍, റെയില്‍വേ കമ്പനികള്‍ എന്നിവരോട് ആവശ്യാനുസരണം കല്‍ക്കരിയുടെ ഗതാഗതം സുഗമമാക്കാന്‍  ആവശ്യപ്പെട്ടു. ഓരോ റെയില്‍വേ കമ്പനിയും ഏഴ് ദിവസത്തിനുള്ളില്‍ പവര്‍ ഹൗസുകളിലേക്ക്  കല്‍ക്കരി ഗതാഗതം ശക്തിപ്പെടുത്തുകയും അടിയന്തിര വിതരണ സംവിധാനം സമയബന്ധിതമായി ആരംഭിക്കുകയും വേണം എന്‍ഡിആര്‍സി പറഞ്ഞു. കല്‍ക്കരി ഊര്‍ജ്ജത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവാണ് ചൈന.

സിനോലിങ്ക് സെക്യൂരിറ്റീസ് വിശകലനം ഉദ്ധരിച്ചുള്ള ദക്ഷിണ ചൈന മോര്‍ണിംഗ് പോസ്റ്റ് റിപോര്‍ട്ടനുസരിച്ച്  വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന കല്‍ക്കരി സ്റ്റോക്കുകള്‍ രാജ്യത്തെ ആറ് വലിയ ഉര്‍ജ്ജ ഉല്‍പാദന ഗ്രൂപ്പുകള്‍ കൈവശം വച്ചിട്ടുണ്ട് എന്നാല്‍ സെപ്റ്റംബര്‍ 21 വരെ ഇത് 11.31 മില്യണ്‍ ടണ്‍ ഉത്പാദിച്ചത്.  ഏറെ സങ്കീര്‍ണമായ ഘടകങ്ങളാണ് രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. സമ്പദ്‌വ്യവസ്ഥയില്‍ 56% വൈദ്യുതിക്ക് കല്‍ക്കരിയെ ആശ്രയിക്കുന്ന സ്ഥിതിയാണ് സംജാതമായത്.  2060 ആകുമ്പോഴേക്കും കാര്‍ബണ്‍ കാരണമുണ്ടാകുന്ന ഉദ്വമനം കുറയ്ക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ കാരണം കല്‍ക്കരി ഉത്പാദനം മന്ദഗതിയിലായെങ്കിലും ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ പിന്നിലാക്കിയിരുന്നു.

കോവിഡിന് ശേഷം ലോകം വീണ്ടും തുറക്കുമ്പോള്‍ ചൈനീസ് ഫാക്ടറികളില്‍ നിന്നുള്ള ചരക്കുകളുടെ ആവശ്യം വീണ്ടും കൂടുകയാണ്. മറ്റ് സമ്പദ്‌വ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്ന ഒരു ഘടകം ഫാക്ടറികളില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ ആവശ്യകത നികത്താന്‍ കല്‍ക്കരി ഉല്‍പാദനത്തിന് കഴിയില്ല എന്നതാണ്. എസ് ആന്‍ഡ് പി ഗ്ലോബലിന്റെ ഒരു വിശകലന റിപോര്‍ട്ട് അനുസരിച്ച്, പ്രതിസന്ധിയില്‍ ഇടപെടാനുള്ള ചൈനയുടെ  ശ്രമങ്ങളാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

ഊര്‍ജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിനുള്ള ചൈനയുടെ ഏറ്റവും പുതിയ നടപടികള്‍ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായെന്ന് വ്യാപകമായ വിമര്‍ശനം ഉയരുകയാണ്. എന്നാല്‍ ഇന്ധന വിലയും കല്‍ക്കരിക്ഷാമവും കാരണം മാസങ്ങളോളം കുമിഞ്ഞു കൂടുന്ന പ്രശ്‌നങ്ങളുടെ തടസ്സം, ഊര്‍ജ്ജ നയം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടുന്നു. ലിയോണിംഗ്, ജിലിന്‍, ഹീലോങ്ജിയാങ് എന്നീ മൂന്ന് വടക്കുകിഴക്കന്‍ പ്രവിശ്യകളിലാണ് പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായത്.

ലോകത്തിലെ മുന്‍നിര കല്‍ക്കരി ഉപഭോക്താവായ ചൈന 2021-ലെ ആദ്യ എട്ട് മാസങ്ങളില്‍ മൊത്തം 197.69 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തു, വര്‍ഷം തോറും 10% കുറഞ്ഞു. എന്നാല്‍ ആഗസ്റ്റിലെ കല്‍ക്കരി ഇറക്കുമതി ആഭ്യന്തര വിതരണത്തില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ഉയര്‍ന്നു. പൗരന്‍മാര്‍ക്ക് വരും മാസങ്ങളില്‍ അധികൃതര്‍ വൈദ്യുതി എത്തിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും കഴിഞ്ഞ ആഴ്ച മുതല്‍, വടക്കുകിഴക്കന്‍ ചൈനയിലെ പല ഭാഗങ്ങളിലും ട്രാഫിക് ലൈറ്റുകളുടെയും 3 ജി കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍ക്കും തകരാറുകള്‍ സംഭവിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. വിതരണ ക്ഷാമം ലഘൂകരിക്കുന്നതിനായി വ്യവസായ വൈദ്യുതി വില വര്‍ദ്ധിപ്പിക്കാന്‍ ചൈന ആലോചിക്കുന്നുണ്ടെന്ന് പേര് പറയാത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.