ജനസംഖ്യ വര്‍ധനവ് ലക്ഷ്യം: 200,000 യുവാന്‍ സഹായം, വിവാഹിതരെ സഹായിക്കാന്‍ ചൈന ചെയ്യുന്നത്? 

 
china

അതിവേഗം വാര്‍ധക്യത്തിലെത്തുന്ന ജനതയ്ക്കിടയില്‍ ജനനനിരക്കിലെ കുറവ് നികത്തുന്നതിന്റെ ശ്രമങ്ങങ്ങളിലാണ് ചൈന. ജനസംഖ്യ വര്‍ധനവ് ലക്ഷ്യമിട്ട് പല പ്രവശ്യകളിലും ജനങ്ങള്‍ക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കുകയാണ് രാജ്യം. ഏറ്റവും കുറവ് ജനസംഖ്യയുള്ള വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയില്‍ ദമ്പതികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതിന് പ്രത്യേക വായ്പകള്‍ നല്‍കുമെന്നാണ് റിപോര്‍ട്ട്.. 

ജനസംഖ്യാ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് വിവാഹിതരര്‍ക്ക്  200,000 യുവാന്‍ (31,400 ഡോളര്‍ വരെ) വായ്പ നല്‍കാന്‍ ബാങ്കുകളെ സഹായിക്കുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. പദ്ധതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വിവാഹിതര്‍ക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് വായ്പകളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനയില്‍ ജനനനിരക്ക് മന്ദഗതിയിലാണ്, വിവാഹിതര്‍ക്ക് കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ 
കൊണ്ടുവരാതിരിക്കുകയും കുടുംബ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടും ജനനിരക്കില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 

ജിലിന്‍ നയത്തിലെ മറ്റ് നടപടികളില്‍, മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള ദമ്പതികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് ലഭിക്കാന്‍ അനുവദിക്കുകയും അവര്‍ക്ക് കുട്ടികളുണ്ടെങ്കില്‍ ജിലിനില്‍ പൊതു സേവനങ്ങള്‍ ലഭ്യമാക്കുകയും അവിടെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. രണ്ടോ മൂന്നോ കുട്ടികളുള്ള ദമ്പതികള്‍ക്ക് ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കുകയാണെങ്കില്‍ നികുതിയിളവ് ലഭിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. 

വ്യവസായത്തിനും കൃഷിക്കും പേരുകേട്ട ചൈനയിലെ 'റസ്റ്റ് ബെല്‍റ്റ്' മേഖലയുടെ ഭാഗമാണ് ജിലിന്‍. ഈ പ്രദേശത്ത് കഴിഞ്ഞ ദശകത്തില്‍ ഏറ്റവും മോശമായ ജനസംഖ്യ രേഖപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാവുകയും ചെയ്തു, ജിലിന്‍ പ്രവിശ്യയുടെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദങ്ങളില്‍ 2020 ലെ ഇതേ കാലയളവില്‍ നിന്ന് 7.8% വളര്‍ന്നു, ഇത് ദേശീയ ശരാശരിയായ 9.8% നേക്കാള്‍ മന്ദഗതിയിലാണ്.

ഉപഭോക്തൃ വായ്പ സോഷ്യല്‍ മീഡിയയിലും വിവാദങ്ങള്‍ക്ക് വഴിവെച്ചു. കുട്ടികളെ വളര്‍ത്താന്‍ വായ്പ അനുവദിക്കുന്നത് ജനങ്ങളില്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനം. പണയത്തനും വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കുന്നതിന് പുറമെ ജനനവായ്പയും കൂടിയാകുമ്പോള്‍  ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ ബാങ്കുകള്‍ കയറി ഇറങ്ങേണ്ട സ്ഥിതി വന്നു ചേരുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

മറ്റ് പല പ്രവിശ്യകളെയും പോലെ ജിലിനും പ്രസവ, പിതൃത്വ അവധി നീട്ടുകയാണ്. സ്ത്രീകള്‍ക്ക് മൊത്തത്തില്‍ 180 ദിവസത്തെ ലീവ് ഉണ്ടായിരിക്കും, മുമ്പ് ഇത് 158 ദിവസമായിരുന്നു.  പുരുഷന്മാര്‍ക്ക് 15 ദിവസത്തില്‍ നിന്ന് 25 ദിവസമായും ലീവ് വര്‍ധിപ്പിച്ചു. 

കുട്ടികള്‍ക്ക് മൂന്ന് വയസ്സ് തികയുന്നതിന് മുമ്പ് ദമ്പതികള്‍ക്ക് ഓരോ വര്‍ഷവും 20 ദിവസത്തെ രക്ഷാകര്‍തൃ അവധി ലഭിക്കുമെന്നും കൂടാതെ രണ്ട് മുതല്‍ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഡേകെയര്‍ സജ്ജീകരിക്കാന്‍ പ്രവിശ്യ കിന്റര്‍ഗാര്‍ട്ടനുകളെ പ്രോത്സാഹിപ്പിക്കുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.