ഒരു ദിവസം മരിച്ചത് 793 പേര്‍, കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇറ്റലി, ചൈന നേരത്തെ വിവരങ്ങള്‍ കൈമാറണമായിരുന്നുവെന്ന് ട്രംപ്

 
ഒരു ദിവസം മരിച്ചത് 793 പേര്‍, കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഇറ്റലി, ചൈന നേരത്തെ വിവരങ്ങള്‍ കൈമാറണമായിരുന്നുവെന്ന് ട്രംപ്

കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12944 ആയി. സ്പെയിനിലും മരണ സംഖ്യ വീണ്ടും കൂടുകയാണ്. റെയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലോറന്‍സോ സാന്‍സ് കൊറോണ ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ ഇന്നലെ രേഖപ്പെടുത്തിയ 793 മരണത്തിന് ശേഷം ആകെ മരിച്ചവരുടെ എണ്ണം 4825 ആയി. ലൊംബാര്‍ഡി നലഗത്തിലാണ് ഏറ്റവും കൂടതുല്‍ പേര്‍ മരിച്ചത്. 3095 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്നു ഷോപ്പുകളും ഒഴികെ ബാക്കിയെല്ലാം അടച്ചിടാന്‍ പ്രധാനമന്ത്രി ഉത്തരിവിട്ടു. മാര്‍ച്ച് എട്ടുമുതല്‍ ലോംബാര്‍ഡി സമ്പൂര്‍ണമായും അടച്ചിട്ടിരിക്കയാണ്. സ്‌പെയിനില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം 32 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 1326 പേരാണ ഇതുവരെ മരിച്ചത്. സ്ഥിതിഗതികള്‍ വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചേസ് പറഞ്ഞു. ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ക്ലബായ റെയല്‍ മാഡ്രിഡിന്റെ ലോറന്‍സോ സാന്‍സ് കൊറോണ ബാധ മൂലം മരിച്ചു. 76 വയസ്സായിരുന്നു. 1995-2000 വരെ ക്ലബിന്റെ പ്രസിഡന്റായിരുന്നു. ബ്രിട്ടനില്‍ രോഗബാധിതരുടെ എണ്ണം 5000 കവിഞ്ഞു. 233 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അമേരിക്കയില്‍ കൂടുതല്‍ നഗരങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കൊറോണ വൈറസിനെക്കുറിച്ച് നേര്‌ത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചു. ജനുവരിയിലും ഫെബുവരിയിലും പ്രസിഡന്റിന് രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം വാഷിംങ്ടണ്‍ പോസ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതല്‍ നടപടികളെടുത്തതിന് പല സ്ഥലങ്ങളില്‍നിന്നും തനിക്ക് അഭിനന്ദനങ്ങള്‍ കിട്ടി കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ചൈന കൊറോണയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേരത്തെ വെളിപ്പെടുത്തണമായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്നെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. കൊറോണ വൈറസ് ബാധമുലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് ബാധയുണ്ടായോ എന്നറിയാന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെയും ഭാര്യയേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ 19343 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിട്ടുള്ളത്. 65 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് പുറത്തിറങ്ങുന്നതിന് തുര്‍ക്കി നിയന്ത്രണങ്ങളേര്‍പ്പെടുത്തി. അത്യാവിശ്യ കാര്യത്തിനല്ലാതെയുള്ള യാത്ര ഓസ്‌ത്രേലിയയും നിരോധിച്ചു. കൂടുതല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ 66 ബില്ല്യന്‍ ഓസ്‌ത്രേലിയന്‍ ഡോളറിന്റെ ഉത്തേജക പരിപാടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.