ലോകത്ത് ആകെ കൊവിഡ് മരണം 50,000 കടന്നു, ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 10 ലക്ഷത്തിനടുത്ത്

 
ലോകത്ത് ആകെ കൊവിഡ് മരണം 50,000 കടന്നു, ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 10 ലക്ഷത്തിനടുത്ത്

ലോകത്ത് കൊറോണ വൈറസ് (കൊവിഡ് 19) മൂലമുള്ള മരണം 50,000 കടന്നു. 50,395 പേരാണ് ഇതുവരെ മരിച്ചത്. ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത് 10 ലക്ഷത്തിനടുത്ത് കേസുകളാണ്. 9,86,310 കേസുകളാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത്. 2,06,372 പേര്‍ക്ക് അസുഖം ഭേദമായി. 7,29,543 കേസുകള്‍ ആക്ടീവാണ്. ഇതില്‍ 37,029 പേരുടെ നില ഗുരുതരമാണ്. 6,92,514 പേരുടെ നില അത്ര മോശമല്ല. ഇറ്റലിയില്‍ 13915 പേരാണ് ഇതുവരെ മരിച്ചത്. 760 പുതിയ മരണങ്ങളും 4668 പുതിയ കേസുകളും. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1,15,242 കേസുകള്‍. ഇതില്‍ 18,278 പേര്‍ക്ക് അസുഖം ഭേദമായി. സ്‌പെയിനില്‍ 10,003 പേര്‍ മരിച്ചു. 616 പുതിയ മരണങ്ങളും 6120 പുതിയ കേസുകളും. 26,743 പേര്‍ രോഗമുക്തി നേടി.

യുഎസിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ - 2,28,674. മരണം 5369. പുതിയ കേസുകള്‍ 13671. പുതിയ മരണങ്ങള്‍ 267. രോഗം ഭേദമായത് 10,280 പേര്‍ക്ക്. ഫ്രാന്‍സില്‍ മരണം 4032. ആക കേസുകള്‍ 56989. പുതിയ കേസുകളും മരണങ്ങളുമില്ല. ചൈനയില്‍ മരണം 3318. പുതിയ കേസുകള്‍ 35 എണ്ണം മാത്രം. പുതുതായി ആറ് മരണം. 76,408 പേര്‍ വൈറസ്മുക്തി നേടി. ഇറാനില്‍ മരണം 3160. 50,468 പോസിറ്റീവ് കേസുകള്‍ ഇതുവരെ. 2875 പുതിയ കേസുകളും 124 പുതിയ മരണങ്ങളും. 16,711 പേര്‍ സുഖം പ്രാപിച്ചു.

യുകെയില്‍ ഇതുവരെ 2921 മരണങ്ങള്‍. ആകെ കേസുകള്‍ 33,718. പുതിയ കേസുകള്‍ 4244. പുതിയ മരണങ്ങള്‍ 569. രോഗമുക്തി നേടിയത് 135 പേര്‍ മാത്രം. ജര്‍മ്മനിയില്‍ മരണം 1000നടുത്തെത്തി. 997പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. 81728 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 3747 പുതിയ കേസുകളും 66 പുതിയ മരണങ്ങളം. 19,175 പേര്‍ക്ക് അസുഖം ഭേദമായി.