ദരിദ്ര രാജ്യങ്ങളില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും വാക്സിന് സ്വീകരിച്ചിട്ടില്ല; പുതിയ വകഭേദങ്ങളുണ്ടായേക്കാം, വിദഗ്ധര്‍ പറയുന്നത്

കോവിഡ് വ്യാപനത്തില്‍ മതിയായ തോതില്‍ വാക്സിന് ലഭ്യമാകാതെ പല ദരിദ്ര രാജ്യങ്ങളും ഇപ്പോഴും പ്രതിസന്ധി നേരിടുകയാണ്. കോവിഡിന്റെ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് ഇത് കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമൂഹ്യ വ്യാപനം ഉയരുമ്പോള്‍ അവിടെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതായി സ്പെയിനിലെ ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിലെ ആഗോള ആരോഗ്യ ഗവേഷകനായ ജെഫ്രി ലസാറസ് പറഞ്ഞതായി നേച്ചര്‍ റിപോര്‍ട്ട് പറയുന്നു.

വൈറസ് വ്യാപനം തടയുന്നതിനും ആശുപത്രിവാസവും മരണവും ഒഴിവാക്കുന്നതിനും വാക്സിന് സ്വീകരിക്കുന്നതിലെ ആളുകളുടെ മടി പരിഹരിക്കുന്നത് നിര്‍ണായകമാണെന്നും വിദഗ്ധര്‍ പറയുന്നു.ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ദക്ഷിണാഫ്രിക്കയില്‍ വാക്സിനുകള്‍ ലഭ്യമാക്കുന്നത് മന്ദഗതിയിലായതാണ് തിരിച്ചടിയായത്. ഒമിക്റോണ്‍ ആദ്യമായി കണ്ടെത്തിയ രാജ്യങ്ങളിലൊന്നായ ടാന്‍സാനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആര്‍സി), പാപുവ ന്യൂ ഗിനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍. വാക്സിന് സ്വീകരിക്കാത്ത ജനസംഖ്യ വലിയ തോതിലുണ്ട്.
വാക്സിന് സ്വീകരിക്കുന്നതിന് വിചാരിച്ചതിലും കൂടുതല്‍ പേര് മടി കാണിക്കുന്നു ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ശാസ്ത്രജ്ഞയായ രൂപാലി ലിമായെ പറഞ്ഞു. പല രാജ്യങ്ങളിലും പരിമിതമായ വാക്സിന് ലഭ്യതയാണ് ഇപ്പോഴും പ്രധാന പ്രശ്നം, ഗവേഷകര്‍ പറഞ്ഞു. ഒക്ടോബര്‍ അവസാനം വരെ, പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വേണ്ടത്ര ഡോസുകള്‍ ഇല്ലായിരുന്നു, എന്നാല്‍ മിക്ക രാജ്യങ്ങളിലും മതിയായ അളവില്‍ വാക്സിനുകള്‍ ലഭിച്ചിട്ടും ഇതുവരെ മേഖലയില്‍ 64 ശതമാനം വാക്സിനുകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു. .
ദക്ഷിണാഫ്രിക്കയില്‍, ഓരോ ആഴ്ചയും നല്കുന്ന ഡോസുകളുടെ എണ്ണം സെപ്റ്റംബറിലെ വാക്സിനേഷന് ഡ്രൈവിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് നല്കിയ ഡോസിന്റെ നാലിലൊന്നില്‍ താഴെയായി കുറഞ്ഞു. പ്രായപൂര്‍ത്തിയായവരില്‍ 44 ശതമാനം ആളുകള്‍ക്കാണ് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിന് നല്‍കിയത്.
ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ എപ്പിഡെമിയോളജിസ്റ്റായ എസ്പോയര് മലേംബക പറയുന്നതനുസരിച്ച്, യാത്രക്കാര്‍ വിമാനങ്ങളില്‍ കയറാന്‍ തയ്യാറെടുക്കുന്നത് ഒഴികെ, ആളുകള്‍ വാക്സിന് എടുക്കാന്‍ തിരക്ക് കൂട്ടുന്നില്ല, വാക്സിന് ലഭ്യതയല്ല മറിച്ച് അവിശ്വാസമാണ് പ്രശ്നമെന്ന് അദ്ദേഹം പറയുന്നു.
ഉയര്‍ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നതിലെ മടി വളരെക്കാലമായി ഒരു പ്രശ്നമായി കണ്ടെത്തിയിട്ടുണ്ട്. ''ഒരു പ്രധാന ആശങ്ക സുരക്ഷയാണ്, പ്രത്യേകിച്ചും വാക്സിനുകള്‍ വികസിപ്പിച്ചെടുക്കുകയും വേഗത്തില്‍ വിതരണം ചെയ്യുകയും ചെയ്തതിനാല്‍ അവയുടെ ഉപയോഗത്തിനുള്ള ശുപാര്‍ശകള്‍ പലപ്പോഴും മാറിയിട്ടുണ്ട്,'' ഗവേഷകര്‍ പറഞ്ഞു. തെറ്റായ വിവരങ്ങളും സര്‍ക്കാരുകളില്‍ വിശ്വാസമില്ലായ്മയും വാക്സിന് സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ മടി കാണിക്കുന്നതിന് കാരണമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.