സൂപ്പര്‍ ചൊവ്വ വോട്ടെടുപ്പിനിടെ ടെന്നിസിയില്‍ ടൊര്‍ണാഡോ ആഞ്ഞുവീശി, 22 പേര്‍ കൊല്ലപ്പെട്ടു

 
സൂപ്പര്‍ ചൊവ്വ വോട്ടെടുപ്പിനിടെ ടെന്നിസിയില്‍ ടൊര്‍ണാഡോ ആഞ്ഞുവീശി, 22 പേര്‍ കൊല്ലപ്പെട്ടു

ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക Explainer: എന്താണ് സൂപ്പര്‍ ചൊവ്വ? അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ടിത് പ്രധാനമാണ്? സൂപ്പര്‍ ചൊവ്വ വോട്ടെടുപ്പിനിടെ ടെന്നിസിയില്‍ ടൊര്‍ണാഡോ ആഞ്ഞുവീശി. 22 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പോളിംഗ് സ്റ്റേഷനുകള്‍ ഇതുവരെ തുറന്നിട്ടില്ല. ചിലത് മണിക്കൂറുകളോളം വൈകിയാണ് തുറന്നത്. ചില പോളിംഗ് സ്റ്റേഷനുകളില്‍ വൈദ്യുതി തടസ്സപ്പെട്ടത് കാരണം ജനറേറ്റര്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.പുട്നാം കൌണ്ടിയിലെ വോട്ടര്‍മാര്‍ക്ക് കൌണ്ടി ഇലക്ഷന്‍ ഓഫീസില്‍ ചെന്നു വോട്ട് ചെയ്യാനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗവര്‍ണ്ണര്‍ ബില്‍ ലീ മുന്നറിയിപ്പ് നല്‍കി.അതേസമയം പോളിംഗ് നേരത്തെ തീരുമാനിച്ച വൈകുന്നേരം 7 മണിക്ക് തന്നെ അവസാനിക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വോട്ടിംഗ് സമയം നീട്ടിക്കൊടുക്കാന്‍ വേണ്ടിയുള്ള മുറവിളി ഉയരുന്നുണ്ട്. ഡെമോക്രാറ്റ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ വേണ്ടി അലബാമ, അർക്കൻസാസ്, കാലിഫോർണിയ, കൊളറാഡോ, മെയ്ൻ, മസാച്യുസെറ്റ്സ്, മിനസോട്ട, നോർത്ത് കരോലിന, ഒക്ലഹോമ, ടെന്നസി, ടെക്സസ്, യൂട്ട, വെർമോണ്ട്, വിർജീനിയ തുടങ്ങി 14 സംസ്ഥാനങ്ങളാണ് വോട്ട് ചെയ്യുന്നത്.