നഗരവത്ക്കരണം കാരണമായുണ്ടാകുന്ന ചൂട്; ആഗോളതാപനം വെല്ലുവിളി ഉയര്‍ത്തുന്ന നഗരങ്ങള്‍

 
d

ദ്രുതഗതിയിലുള്ള ജനസംഖ്യാ വര്‍ദ്ധനവും ആഗോളതാപനവും കടുത്ത ചൂടിന് കാരണമാകുന്നതായും  ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതായും  പുതിയ പഠനം പറയുന്നു. വര്‍ധിച്ചു വരുന്ന താപനിലയിലെ ഈ വര്‍ദ്ധനവ് ലോകജനസംഖ്യയുടെ നാലിലൊന്നിനെ ബാധിക്കുന്നതയാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്‌സില്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. 

സമീപ ദശകങ്ങളില്‍, ദശലക്ഷക്കണക്കിന് ആളുകള്‍ ഗ്രാമീണ മേഖലകളില്‍ നിന്ന് ചൂട് കൂടുതലുള്ള നഗരങ്ങളിലേക്ക് മാറിയത് പ്രധാന സഗരങ്ങളില്‍ ചൂട് ഉയരാന്‍ കാരണമായതായി റിപോര്‍ട്ട് പറയുന്നു,  1983 മുതല്‍ 2016 വരെ 13,000 ത്തിലധികം നഗരങ്ങളില്‍ പരമാവധിയുണ്ടാകുന്ന ദൈനംദിന ചൂടും ഈര്‍പ്പവും ശാസ്ത്രജ്ഞര്‍ പഠന വിധേയമാക്കിയിരുന്നു.

അന്തരീക്ഷത്തിലെ ചൂടും ഈര്‍പ്പവും കണക്കാക്കുന്ന 'വെറ്റ്-ബള്‍ബ് ഗ്ലോബ് ടെമ്പറേച്ചര്‍' എന്ന് വിളിക്കപ്പെടുന്ന സ്‌കെയില്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ പരമാവധി ചൂട് 30 ഡിഗ്രി സെല്‍ഷ്യസ് (86 ഡിഗ്രി ഫാരന്‍ഹീറ്റ്) ആയി നിര്‍വചിച്ചു. 33 വര്‍ഷത്തെ കാലയളവില്‍ നഗരങ്ങളിലെ ജനസംഖ്യയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുമായി കാലാവസ്ഥാ ഡാറ്റയെ ഗവേഷകര്‍ താരതമ്യം ചെയ്തു.

നഗരങ്ങളിലെ ജനസംഖ്യ അനുസരിച്ച് ഒരു പ്രത്യേക വര്‍ഷത്തിലെ ദിവസങ്ങളിലെ പരമാവധി ചൂട് കണക്കാക്കിയ ഗവേഷകര്‍ വ്യക്തി-ദിനങ്ങള്‍ എന്ന സമവാക്യത്തിലെത്തി. 1983-ല്‍ പ്രതിവര്‍ഷം 40 ബില്ല്യണ്‍ ആയിരുന്ന നഗരവാസികളുടെ വ്യക്തിദിനങ്ങളുടെ എണ്ണം 2016-ല്‍ 119 ബില്യണായി വര്‍ദ്ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി.

അന്തരീക്ഷത്തിലെ ചൂടിന്റെ ഈ വര്‍ദ്ധനവ് രോഗാവസ്ഥയും മരണനിരക്കും വര്‍ദ്ധിപ്പിക്കുന്നതായി പഠന റിപോര്‍ട്ട് തയാറാക്കിയ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാസ്‌കേഡ് തുഹോള്‍സ്‌കെ് പറഞ്ഞു. വര്‍ധിച്ചു വരുന്ന ചൂട് ആളുകളുടെ ജോലി ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും സാമ്പത്തിക വരുമാനത്തില്‍ കുറവുണ്ടാക്കുകയും ചെയ്യുന്നു. ഇത് മുമ്പുണ്ടായിരുന്ന ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുന്നു,' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ധിച്ച ചൂട് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നഗരമാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക പഠന കാലയളവില്‍ 575 ദശലക്ഷം വ്യക്തിഗത ദിവസങ്ങളിലാണ് കടുത്ത ചൂട് കാണിച്ചത്.1983 -ല്‍ ഏകദേശം നാല് മില്യണ്‍ ആയിരുന്ന ജനസംഖ്യ ഏകദേശം 22 മില്യണായി ഉയര്‍ന്നിരുന്നതാണ് ഇതിന് പ്രധാന കാരണമായി ഗവേഷകര്‍ പറയുന്നത്.

സമാനമായ പ്രവണതകള്‍ കാണിക്കുന്ന മറ്റ് വലിയ നഗരങ്ങള്‍ ഷാങ്ഹായ്, ഗ്വാങ്ഷോ, യാങ്കോണ്‍, ദുബായ്, ഹനോയ്, കാര്‍ട്ടോമും പാകിസ്താന്‍, ഇന്ത്യ, അറേബ്യന്‍ ഉപദ്വീപിലെ വിവിധ നഗരങ്ങള്‍ എന്നിവയാണ്. ബാഗ്ദാദ്, കെയ്റോ, കുവൈറ്റ് സിറ്റി, ലാഗോസ്, കൊല്‍ക്കത്ത, മുംബൈ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും താരമ്യേന ചൂട് കൂടിയ കാലാവസ്ഥയാണ്. ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും കണ്ടെത്തിയ പ്രവണതകള്‍, നഗരവല്‍ക്കരണവുമായി ബന്ധപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ തിരിച്ചറിയാനുള്ള നഗരത്തിലെ പാവപ്പെട്ടവരുടെ കഴിവിനെ നിര്‍ണായകമായി പരിമിതപ്പെടുത്തിയേക്കാം. പ്രതികൂല പ്രത്യാഘാതത്തെ പ്രതിരോധിക്കാന്‍ മതിയായ നിക്ഷേപവും മാനുഷിക ഇടപെടലും സര്‍ക്കാര്‍ പിന്തുണയും' ആവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കിലെ കൊളംബിയ, യൂണിവേഴ്‌സിറ്റി ഓഫ് മിനസോട്ട ട്വിന്‍ സിറ്റീസ്, ടസ്‌കോണിലെ അരിസോണ യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, സാന്താ ബാര്‍ബറ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.