സോഷ്യല്‍ മീഡിയയില്‍ വെറുപ്പ് പരത്തുന്നവരെ തുരത്താന്‍ 'ലൗ ആര്‍മി'!

 
സോഷ്യല്‍ മീഡിയയില്‍ വെറുപ്പ് പരത്തുന്നവരെ തുരത്താന്‍ 'ലൗ ആര്‍മി'!

അഭിപ്രായവ്യത്യാസങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനും, വിമര്‍ശിക്കാനും ഉള്ള സ്വാതന്ത്ര്യം തന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷത. എന്നാല്‍ വിമര്‍ശങ്ങള്‍ വ്യക്തിഹത്യ ആയി മാറിയാലോ? അല്ലെങ്കില്‍ ഒരു സമുദായത്തെ, മൊത്തത്തില്‍ അപമാനിക്കുന്നതായാലോ? പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതായാലോ..? ഇങ്ങനെയുള്ള ചര്‍ച്ചകള്‍ ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ. സൈബര്‍ ഇടങ്ങളില്‍ ഇത് കുറച്ചുകൂടി പ്രകടമാണ്.

സമൂഹത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ പരിഗണിച്ചാല്‍ ഒട്ടും സന്തുലിതമല്ലാത്ത, ചിലരെ വ്യക്തിപരമായിഅപമാനിക്കുന്ന തരത്തിലുള്ള നിരവധി അഭിപ്രായപ്രകടനങ്ങളും ആക്ടിവിറ്റികളുമാണ് അവിടെ നടക്കുന്നത്. ഈ ചര്‍ച്ചകളെ ഒക്കെ നിയന്ത്രിച്ച് എല്ലാവര്‍ക്കും നീതി നേടിക്കൊടുക്കാന്‍ ഗവണ്‍മെന്റ് പോലും തോറ്റിടത് പൊരുതി ജയിച്ച ഒരു സ്വീഡിഷ് ഓണ്‍ലൈന്‍ ഗ്രൂപ്പിനെ പരിചയപ്പെടാം..

സ്ത്രീകള്‍ക്ക് നേരെ ലൈംഗികാക്രമണം നടത്തുന്നവര്‍ക്ക് എതിരെയാണ് തന്റെ യുദ്ധമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ധൈര്യത്തോടെ തന്നെ പ്രഖ്യാപിച്ച ജിന്ന ക്ലേസണ്ണിന് ഏറ്റവും നല്ല സ്വീഡിഷ് അഭിഭാഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ച സമയം. നിശ്ചയ ദാര്‍ഢ്യമുള്ള കണ്ണുകളും, മഴവില്‍ നിറമുള്ള ഇടതൂര്‍ന്ന മുടിയുമുള്ള ഈ യുവതിക്ക് ആ സമയത് സ്വന്തം നിലപടുകളുടെ പേരില്‍ വന്‍ വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു. അവരുടെ സ്ത്രീപക്ഷ ചിന്തകളെയും ഇടപെടലിനെയും പുച്ഛിച്ചും അവരുടെ ഇന്‍സ്റ്റാഗ്രാം അകൗണ്ട് അസ്സ്‌ഹോള്‍സ് ഓണ്‍ലൈനിനെ പരിഹസിച്ചും പല കമന്റുകളും വന്നു. വ്യക്തിഹത്യ ചെയ്യുന്നതും അപമാനിക്കുന്നതുമായ ഈ സൈബര്‍ ആക്രമണത്തില്‍ അന്ന് ഒപ്പം നിന്ന ഒരു ഫേസ്ബുക് കൂട്ടായ്മ ഉണ്ടായിരുന്നു. #PmKÀlÀ(#jagarhar) അഥവാ #അയാം ഹിയര്‍(#IamHere) എന്ന ഓണ്‍ലൈന്‍ സ്‌നേഹ കൂട്ടയമായാണ് (Love Army) അന്ന് ഈ അഭിഭാഷകയെ വ്യക്തിഹത്യ ചെയ്യുന്നതരംകമന്റുകള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചും, നല്ല സന്ദേശങ്ങള്‍ പങ്കുവെച്ചും അവര്‍ക്ക് കൈത്താങ്ങായത്. അവസാനം ക്ലേസന്‍തന്നെ ആ സ്‌നേഹത്തിനു അവരോട് നന്ദി അറിയിച്ചു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയും അവരെ സംരക്ഷിക്കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളോ കമന്റുകളോ കണ്ടാല്‍ അവയെ മറികടക്കാനും നല്ല സന്ദേശങ്ങള്‍ കൊണ്ട് അവയെ ബാലന്‍സ് ചെയ്യാനും സ്വീഡിഷ് പൊതുമണ്ഡലത്തില്‍ ഈ ഗ്രൂപ്പ് സജീവമായി തന്നെയുണ്ട്. 2016ല്‍ മാധ്യമ പ്രവര്‍ത്തക മിന ഡെന്നീര്‍ട്ട് ആണ് ഇങ്ങനെ ഒരു സംരംഭത്തെ കുറിച്ച ആലോചിക്കുന്നതും ഇതുണ്ടാക്കാന്‍ മുന്‍ കൈ എടുത്തതും. പിന്നീട് സുമനസുകളായ ഒട്ടേറെ പേര്‍ ഈ ഗ്രൂപ്പില്‍ അംഗത്വം എടുത്തു. ഇവരില്‍ മിക്കവാറും എല്ലാവരും തന്നെ സ്വീഡിഷ് പൗരന്മാരായിരുന്നു. ഇപ്പോള്‍ ഈ ഗ്രൂപ്പില്‍ ഏതാണ്ട് 75000ല്‍ അധികം അംഗങ്ങളുണ്ട്. ഇവരെല്ലാവരും തന്നെ ഫേസ്ബുക് കമെന്റുകളിലെവംശീയ, വര്‍ഗീയ പരാമര്‍ശങ്ങള്‍ കണ്ട് നിരാശപ്പെട്ടവരാണ്.

വിര്‍ച്വല്‍ ചര്‍ച്ചകളില്‍ വെറുപ്പ് പരത്തുന്നവരെ കണ്ടെത്താനും നിയന്ത്രിക്കാനും അതിനെതിരെ പ്രചാരണം നടത്താനും സമയം മാറ്റിവെക്കാന്‍ തയ്യാറുള്ളവരാണ് സ്വമേധയാ തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഈ ഗ്രൂപ്പിലൂടെ നിര്‍വഹിക്കുന്നത്. ഫേസ്ബുക് പോലുള്ള ഒരു വിശാലമായ വിര്‍ച്വല്‍ ഇടത്തില്‍ ഈ ഗ്രൂപ്പ് എന്താണ് ചെയ്യുന്നത്? ആര്‍ക്കായാലും സംശയം തോന്നാം. തന്റെ കര്യങ്ങള്‍ തുറന്നു പറയാന്‍ ഫേസ്ബുക് ഇടത്തില്‍ ആര്‍ക്കാണ് അവകാശവും അധികാരവുമുള്ളത് , ആര്‍ക്കാണ് അവിടെ ദൃശ്യത ഉള്ളതെന്ന് സ്വയം ചോദിക്കുകയാണ് ഈ ഗ്രൂപ്പ് ആദ്യം ചെയ്യുന്നത്. എല്ലാത്തരം ആളുകള്‍ക്കും, സഭ്യമായ രീതിയില്‍ അഭിപ്രായ പ്രകടനം നടത്താന്‍ സ്വാതന്ത്ര്യം ഉറപ്പു വരുത്തുക എന്നതാ യിരുന്നു ഇവരുടെ പ്രാഥമിക പരിഗണന . എല്ലാ വശങ്ങളിലുള്ള വീക്ഷണങ്ങള്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുക എല്ലാത്തിനും ഒരു മറുവശം കൂടിയുണ്ട് എന്ന സൂചിപ്പിക്കുക , ഈ വശത്തെക്കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ ക്ഷണിച്ച് വിഷയത്തെ ബാലന്‍സ് ചെയ്യുക, പാര്‍ശ്വവല്കൃത്യ വിഭാഗങ്ങള്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും പറയാന്‍ അവസരം കൊടുക്കുക തുടങ്ങിയവയൊക്കെയാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍.

ഉദാഹരണത്തിന് സ്വവര്‍ഗ പ്രേമത്തെ മിക്കവാറും ആളുകളും ഒരു രോഗം എന്ന നിലയ്ക്കാണ് കാണുന്നതും സംസാരിക്കുന്നതും. ഇത്തരത്തിലുളള കമന്റുകളും വെറുപ്പ് പരത്തലുകളും ട്രാന്‍സ്ജിന്‍ഡര്‍ വിഭാഗങ്ങളെ ആകെ ബാധിക്കും. ഇങ്ങനെ ഈ സമുദായത്തെ ആകെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ എവിടെയെങ്കിലും നടക്കുന്നതായി ഈ ഗ്രൂപ്പ് അറിയുമ്പോള്‍ അവര്‍ അവിടെ കമന്റ് വിഭാഗത്തില്‍ എത്തുകയും ആരോഗ്യകരമായ രീതിയില്‍ സംവദിക്കാന്‍ ശ്രെമിക്കുകയും എന്താണ് സ്വവര്‍ഗരതി? അതിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ് തുടങ്ങിയവയൊക്കെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കു കയുമൊക്കെ ചെയ്യും. ഈ വിഷയത്തില്‍ അറിവുള്ള ഗ്രൂപ്പ് അംഗങ്ങള്‍ ആധികാരികതയോടെ തെറ്റിദ്ധാരണകള്‍ തിരുത്താനായി അവിടെ എത്തും. ചില കമന്റുകള്‍ ഒരു വ്യക്തിയെയോ വിഭാഗത്തെയോ താറടിക്കാന്‍ മാത്രമുള്ളതാണെങ്കില്‍ അവ നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ ആരംഭിക്കും. സൈബര്‍ ഇടങ്ങളില്‍ ഒറ്റപ്പെട്ട പോകുന്നവര്‍ക്കുള്ള പിന്തുണയും സഹായസന്നധതയും സ്‌നേഹവും അറിയിക്കും.

ഏതൊക്കെ സ്ഥലങ്ങളിലും മേഖലകളിലുമാണ് തങ്ങളുടെ അടിയന്തിര ഇടപെടലുകള്‍ ആവശ്യമായിവരുന്നത് എന്നത് അറിയിക്കുന്ന വിശദ വിവരങ്ങളും ലിങ്കുകളും ഷെയര്‍ ചെയ്തുകൊണ്ട് ഈ ഗ്രൂപ്പ് എ പ്പോഴും ആക്റ്റിവ് ആണ്. സ്‌നേഹവും മറ്റുള്ളവരോടുമുള്ള കരുതലും ആണ് തങ്ങളുടെ ലക്ഷ്യമെന്നും അതാണ് തങ്ങളുടെ സന്തോഷമെന്നും ഗ്രൂപ്പ് അംഗങ്ങള്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.